ചെമ്മണ്ട: ലൂര്‍ദ്മാതാ ദേവാലയത്തില്‍ പരിശുദ്ധ ലൂര്‍ദ്മാതാവിന്റെ ഊട്ടുതിരുനാള് ഇന്നു നടക്കും. തിരുനാളിന്റെ കൊടിയേറ്റുകര്‍മം എടത്തിരുത്തി ഫൊറോന വികാരി ഫാ. ജോഷി പാലിയേക്കര നിര്‍വഹിച്ചു. ഇന്നു രാവിലെ 7.30ന് പരിശുദ്ധ ലൂര്‍ദ്മാതാവിന്റെ തിരുസ്വരൂപം എഴുന്നള്ളിച്ചുവെയ്ക്കും. 10ന് നടക്കുന്ന തിരുനാള്‍ ദിവ്യബലിക്ക് തുമ്പൂര്‍ പള്ളി വികാരി ഫാ. സിബു കള്ളാപറമ്പില്‍ മുഖ്യകാര്‍മികത്വം വഹിക്കും.
ആലുവ മംഗലപ്പുഴ സെമിനാരി പ്രഫസര്‍ ഫാ. സിജു കൊമ്പന് സന്ദേശം നല്‍കും. തുടര്‍ന്ന് പള്ളിചുറ്റി പ്രദക്ഷിണം, ഊട്ടുനേര്‍ച്ച. വൈകീട്ട് ഏഴിന് ഇടവക-മതബോധന-കുടുംബസമ്മേളന ഭക്തസംഘടന വാര്‍ഷികാഘോഷങ്ങളും സമ്മാനദാനവും നടക്കും. 27ന് സകല മരിച്ചവരുടെയും അനുസ്മരണദിനം. രാവിലെ 6.30ന് ദിവ്യബലിയും സെമിത്തേരിയില്‍ തിരുകര്‍മങ്ങളും ഉണ്ടായിരിക്കും. തിരുനാളിന്റെ വിജയത്തിനായി വികാരി ഫാ. കിന്‍സ് എളങ്കുന്നപ്പുഴ, കൈക്കാരന്മാരായ ലാരിസന് തേറാട്ടില്‍, റെന്നി കീറ്റിക്കല്‍, ജനറല്‍ കണ്‍വീനര്‍ അഡ്വ. സിജോ ഫ്രാന്‍സിസ് മേച്ചേരി എന്നിവരുടെ നേതൃത്വത്തില്‍ കമ്മിറ്റി പ്രവര്‍ത്തിച്ചുവരുന്നു.
Tags : local