തൃത്താല: സുസ്ഥിര തൃത്താല പദ്ധതിയുടെ ഭാഗമായി തൃത്താല മണ്ഡലത്തില്‍ നടപ്പാക്കുന്ന 1.63 കോടി രൂപയുടെ മണ്ണ്, ജലസംരക്ഷണ പദ്ധതികളുടെ പ്രവര്‍ത്തനോദ്ഘാടനം മന്ത്രി എം.ബി. രാജേഷ് നിർവഹിച്ചു. മണ്ണ് പര്യവേക്ഷണ സംരക്ഷണ വകുപ്പിന് 2025-26 സാമ്പത്തിക വര്‍ഷത്തില്‍ അനുവദിച്ച 1.63 കോടി രൂപയുടെ അഞ്ച് ചെറുനീര്‍ത്തട പദ്ധതികള്‍ക്കാണ് സുസ്ഥിര തൃത്താലയുടെ ഭാഗമായി മണ്ഡലത്തില്‍ തുടക്കം കുറിച്ചത്.
തൃത്താല കെഎംകെ ഹാളില്‍ നടന്ന പരിപാടിയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ. ജയ അധ്യക്ഷയായി.തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.വി.പി. റജീന, കില ഡയറക്ടര്‍ ജനറല്‍ എ. നിസാമുദ്ദീന്‍ എന്നിവര്‍ മുഖ്യാതിഥികളായി.
വിവിധ പഞ്ചായത്ത് പ്രസിഡന്റുമാർ, ജില്ലാ പഞ്ചായത്തംഗം വി.പി. ഷാനിബ, ഒറ്റപ്പാലം മണ്ണ് സംരക്ഷണ ഓഫീസര്‍ എ. വിശ്വനാഥന്, നവകേരളം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി. സെയ്തലവി പ്രസംഗിച്ചു.
Tags : local