തൃത്താല: ദേശീയ സരസ് മേളയ്ക്കു മുന്നോടിയായി തൃത്താല മണ്ഡലത്തെ സൗന്ദര്യവത്കരിക്കുന്നതിനായുള്ള ഹരിതടൂറിസം പദ്ധതിയ്ക്കു തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി എം.ബി. രാജേഷ് നിർവഹിച്ചു.
പദ്ധതിയുടെ ഭാഗമായി മണ്ഡലത്തിലെ ജലാശയങ്ങൾ, പൊതുയിടങ്ങൾ, പാതയോരങ്ങൾ, പാട വരമ്പുകളിലെല്ലാം സൗന്ദര്യവത്കരണം നടത്തും.
പദ്ധതിയുടെ ഭാഗമായി വട്ടത്താണി പാടശേഖരത്തിനോട് ചേർന്ന വരമ്പിൽ 4,000 ചെണ്ടുമല്ലി തൈകളാണ് നടുന്നത്. പൊതുയിടങ്ങളിലെ മാലിന്യ നിക്ഷേപം ഇല്ലാതാക്കുന്നതിന് പൊതുജനങ്ങൾക്കിടയിൽ അവബോധം സൃഷ്ടിക്കാനും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു.
Tags : local