ചാലക്കുടി: നഗരസഭയിലെ കേരളോത്സവം സമാപിച്ചു. കല - കായിക -രചനാ മൽസരങ്ങളിൽ കൂടുതൽ പോയിന്റ് നേടിയ കൂടപ്പുഴ ബ്രൈറ്റ് സ്റ്റാർ ക്ലബ് ഓവറോൾ കിരീടം നേടി.
കാർമൽ സ്കൂൾ, പനമ്പിള്ളി കോളജ്, ക്രസന്റ് സ്കൂൾ, കോസ്മോസ് ക്ലബ്, ബോയ്സ് സ്കൂൾ ഗ്രൗണ്ട്, വോളിബോൾ ഗ്രൗണ്ട്, നഗരസഭ ഓഫീസ് എന്നിവിടങ്ങളിലായാണ് വിവിധ മത്സരങ്ങൾ നടന്നത്. നഗരസഭ ഓഫീസ് അങ്കണത്തിൽ നടന്ന സമാപന- സമ്മാനദാന ചടങ്ങ് ചെയർപേഴ്സൻ ഷിബു വാലപ്പൻ ഉദ്ഘാടനം ചെയ്തു. പാർലിമെന്ററി പാർട്ടി ലീഡർ ബിജു എസ്. ചിറയത്ത് അധ്യക്ഷത വഹിച്ചു.
വൈസ് ചെയർപേഴ്സൺ സി. ശ്രീദേവി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ എം.എം. അനിൽകുമാർ, കെ.വി. പോൾ, പ്രീതി ബാബു, ദീപു ദിനേശ്, കൗൺസിലർമാരായ വത്സൻ ചമ്പക്കര, ബിജി സദാനന്ദൻ, റോസി ലാസർ, സൂസമ്മ ആന്റണി, നഗരസഭാ സെക്രട്ടറി കെ. പ്രമോദ്, ഹെൽത്ത് സൂപ്പർവൈസർ ജോൺ ദേവസ്യ, പ്രോജക്ട് ഓഫീസർ ടി.ഡി. ഡിജി, യുവജന ക്ഷേമ ബോർഡ് കൺവീനർ സ്വാതി എന്നിവർ പ്രസംഗിച്ചു.
Tags : local