റേ​ഡി​യോ മീ​ഡി​യ വി​ല്ലേ​ജ് 2.0 വേ​ര്‍ഷ​ന്‍ : ഇനി "കണ്ടും കേട്ടും' ഇരിക്കാം
Sunday, June 30, 2024 6:49 AM IST
കോ​ട്ട​യം: വി​ഷ്വ​ല്‍ റേ​ഡി​യോ എ​ന്ന ആ​ശ​യ​ത്തി​ല്‍ കേ​ള്‍വി​ക്കൊ​പ്പം കാ​ഴ്ച​യു​മെ​ന്ന പ്ര​ത്യേ​ക​ത​യോ​ടെ റേ​ഡി​യോ മീ​ഡി​യ വി​ല്ലേ​ജി​ന്‍റെ 2.0 വേ​ര്‍ഷ​ന്‍ ആ​രം​ഭി​ച്ചു. ജി​ല്ല​യി​ലെ ആ​ദ്യ​ത്തെ ക​മ്യൂ​ണി​റ്റി റേ​ഡി​യോ സ്റ്റേ​ഷ​നാ​യ റേ​ഡി​യോ മീ​ഡി​യ വി​ല്ലേ​ജി​ന്‍റെ പ​ന്ത്ര​ണ്ടാം വ​ര്‍ഷ​ത്തി​ലാ​ണ് നൂ​ത​ന മാ​റ്റ​ങ്ങ​ള്‍ കൊ​ണ്ടു​വ​ന്ന​ത്.

ന​വീ​ക​രി​ച്ച റേ​ഡി​യോ മീ​ഡി​യ വി​ല്ലേ​ജ് സ്റ്റു​ഡി​യോ​യു​ടെ ഉ​ദ്ഘാ​ട​നം ആ​ര്‍ച്ച് ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം നി​ര്‍വ​ഹി​ച്ചു. റേ​ഡി​യോ​യു​ടെ പു​തി​യ തീം ​സോം​ഗ് റി​ലീ​സ് ചെ​യ്ത് റേ​ഡി​യോ മീ​ഡി​യ വി​ല്ലേ​ജ് 2.0യെ ​ജ​ന​ങ്ങ​ള്‍ക്ക് സ​മ​ര്‍പ്പി​ച്ചു. വി​ഷ്വ​ല്‍ റേ​ഡി​യോ ലോ​ഗോ പ്ര​കാ​ശ​നം മാ​ര്‍ പെ​രു​ന്തോ​ട്ടം മു​നി​സി​പ്പാ​ലി​റ്റി ചെ​യ​ര്‍പേ​ഴ്‌​സ​ണ്‍ ബീ​ന ജോ​ബി, വാ​ഴ​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​നി വി​ജ​യ​കു​മാ​ര്‍ എ​ന്നി​വ​ര്‍ക്ക് കൈ​മാ​റി.

മീ​ഡി​യ വി​ല്ലേ​ജ് എ​ക്‌​സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ര്‍ ഫാ. ​ജോ​ഫി പു​തു​പ്പ​റ​മ്പ്, എ​സ്‌​ജെ​സി​സി പ്രി​ന്‍സി​പ്പ​ല്‍ ഫാ. ​ജോ​സ​ഫ് പാ​റ​യ്ക്ക​ല്‍, അ​ക്ക​ഡേ​മി​ക് ഡ​യ​റ​ക്ട​ര്‍ ഫാ. ​മാ​ത്യു മു​രി​യ​ങ്ക​രി, മാ​ക് ടി​വി ഡ​യ​റ​ക്ട​ര്‍ ഫാ. ​ലൈ​ജു ക​ണി​ച്ചേ​രി​യി​ല്‍ എ​ന്നി​വ​രും പ്ര​സം​ഗി​ച്ചു.