കാ​പ്പ ഉ​ത്ത​ര​വ് ലം​ഘി​ച്ച യു​വാ​വി​നെ പി​ടി​കൂ​ടി
Monday, July 1, 2024 10:58 PM IST
പൂ​ച്ചാ​ക്ക​ൽ: കാ​പ്പ ഉ​ത്ത​ര​വ് ലം​ഘി​ച്ച യു​വാ​വി​നെ പൂ​ച്ചാ​ക്ക​ൽ പോ​ലീ​സ് പി​ടി​കൂ​ടി. പെ​രു​മ്പ​ളം പ​ഞ്ചാ​യ​ത്തി​ൽ12-ാം വാ​ർ​ഡി​ൽ പ​ന​യ്ക്ക​ൽ വീ​ട്ടി​ൽ ജാ​ക്സ​ൺ (റോ​ക്കി - 25) ആ​ണ് പി​ടി​യി​ലാ​യ​ത്. പെ​രു​മ്പ​ള​ത്ത് ജാ​ക്സ​ൺ വ​ന്ന​താ​യി വി​വ​രം ല​ഭി​ച്ച​തി​നെത്തുട​ർ​ന്നാ​ണ് പോ​ലീ​സ് സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

പോ​ലീ​സി​നെ ക​ണ്ട് ഓ​ടി ര​ക്ഷ​പ്പെടാ​ൻ ശ്ര​മി​ച്ച പ്ര​തി​യെ പോ​ലീ​സ് സം​ഘം പി​ന്തു​ട​ർ​ന്ന് പി​ടികൂ​ടു​ക​യാ​യി​രു​ന്നു. വ​ധ​ശ്ര​മം, വീ​ടു​ക​യ​റി അ​ക്ര​മം, അ​ടി​പി​ടി തു​ട​ങ്ങി നി​ര​വ​ധി കേ​സുക​ളി​ൽ പ്ര​തി​യാ​യ ഇ​യാ​ളെ ജി​ല്ല​യി​ൽ പ്ര​വേ​ശി​ക്കു​ന്ന​തി​ന് വി​ല​ക്കി റേ​ഞ്ച് ഡി​ഐ​ജി പു​ട്ട വി​മ​ലാ​ദി​ത്യ കാ​പ്പ പ്ര​കാ​രം ഉ​ത്ത​ര​വ് ഇ​റ​ക്കി​യി​രു​ന്നു. ഈ ​ഉ​ത്ത​ര​വ് മ​റി​ക​ട​ന്നാ​ണ് ഇ​യാ​ൾ പെ​രു​മ്പ​ള​ത്ത് എ​ത്തി​യ​ത്. കാ​പ്പ ഉ​ത്ത​ര​വ് ലം​ഘി​ച്ച​തി​ന് പൂ​ച്ചാ​ക്ക​ൽ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. സി​ഐ ജോ​സ് എ​ൻ.​ആ​ർ, എ​സ്ഐ സ​ജീ​വ്കു​മാ​ർ.​ഡി, സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ അ​രു​ൺ​കു​മാ​ർ, ടെ​ൽ​സ​ൺ തോ​മ​സ്, ജി​നീ​ഷ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.