കെ​ആ​ർ​എ​ല്ലി​ന്‍റെ പ​ശ്ചാ​ത്ത​ല വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ന്നു
Sunday, June 30, 2024 6:49 AM IST
വെ​ള്ളൂ​ർ: റ​ബ​റൈ​സ്ഡ് ഉ​ത്പ​ന്ന​ങ്ങ​ളു​ടെ ഹ​ബ്ബാ​യി കേ​ര​ള​ത്തെ മാ​റ്റാ​നാ​യി വി​ഭാ​വ​നം ചെ​യ്തു വെ​ള്ളൂ​രി​ൽ ആ​രം​ഭി​ക്കു​ന്ന കേ​ര​ള റ​ബ​ർ ലി​മി​റ്റ​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല സൗ​ക​ര്യ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ന്നു. കേ​ര​ള പേ​പ്പ​ർ പ്രോ​ഡ​ക്ട് ലി​മി​റ്റ​ഡി​നു സ​മീ​പ​ത്താ​യി ആ​രം​ഭി​ക്കു​ന്ന റ​ബ​ർ പാ​ർ​ക്കി​ന് 1050 കോ​ടി രൂ​പ​യാ​ണ് സ​ർ​ക്കാ​ർ വി​നി​യോ​ഗി​ക്കു​ന്ന​ത്.

ഇ​തി​ന്‍റെ ആ​ദ്യ​ഘ​ട്ട നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി 253 കോ​ടി രൂ​പ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. ഇ​തി​ൽ 192 കോ​ടി രൂ​പ​യു​ടെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ടെ​ണ്ട​ർ പൂ​ർ​ത്തീ​ക​രി​ച്ചാ​ണ് നി​ർ​മാ​ണം ന​ട​ന്നു വ​രു​ന്ന​ത്.

റ​ബ​ർ പാ​ർ​ക്കി​നാ​യി കെ​ട്ടി​ട​ങ്ങ​ൾ നി​ർ​മി​ക്കു​ന്ന​തി​നാ​യി ഭൂ​മി​യൊ​രു​ക്കി പൈ​ലിം​ഗ് ന​ട​ന്നു​വ​രി​ക​യാ​ണ്. പാ​ർ​ക്കി​നാ​യി ചു​റ്റു​മ​തി​ൽ, റോ​ഡ്, ഓ​ട തു​ട​ങ്ങി​യ​വ​യു​ടെ നി​ർ​മാ​ണ​വും പു​രോ​ഗ​മി​ക്കു​ന്നു. വെ​ട്ടി​ക്കാ​ട്ടു​മു​ക്ക് - വെ​ള്ളൂ​ർ റോ​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട പൈ​പ്പ്‌​ലൈ​ൻ - തൊ​ണ്ണൂ​ർ റോ​ഡി​ന്‍റെ ആ​രം​ഭ​ത്തി​ലാ​ണ് കെ​ആ​ർ​എ​ല്ലി​ന്‍റെ പ്ര​ധാ​ന ക​വാ​ടം ഒ​രു​ക്കു​ന്ന​ത്.

5,000 പേ​ർ​ക്ക് നേ​രി​ട്ടും 10,000 പേ​ർ​ക്ക് പ​രോ​ക്ഷ​മാ​യും തൊ​ഴി​ൽ ല​ഭി​ക്കു​ന്ന സം​രം​ഭ​മാ​യി കെ​ആ​ർ​എ​ൽ മാ​റു​ന്ന​തോ​ടെ വി​ക​സ​ന​ത്തി​ൽ പി​ന്നോ​ക്ക​മാ​യ വൈ​ക്ക​ത്തി​ന്‍റെ ജോ​ബ് ഹ​ബ്ബാ​യി വെ​ള്ളൂ​ർ മാ​റു​മെ​ന്നാ​ണ് ക​രു​തു​ന്ന​തെ​ന്ന് വ്യ​വ​സാ​യ മ​ന്ത്രി പി. ​രാ​ജീ​വ് പ​റ​ഞ്ഞു.