പ​ട്ടി​ക​ജാ​തി വി​ക​സ​ന മ​ന്ത്രി നി​യ​മ​സ​ഭ​യി​ല്‍ പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ള്‍ അ​ടി​സ്ഥാ​ന​ര​ഹി​തം: ഡി​സി​എം​എ​സ്
Sunday, June 30, 2024 6:36 AM IST
കോ​ട്ട​യം: റാ​ന്നി എം​എ​ല്‍എ പ്ര​മോ​ദ് നാ​രാ​യ​ണ​ന്‍റെ സ​ബ്മി​ഷ​ന് മ​റു​പ​ടി​യാ​യി പ​ട്ടി​ക​ജാ​തി വി​ക​സ​ന മ​ന്ത്രി ഒ.​ആ​ര്‍. കേ​ളു പ​രി​വ​ര്‍ത്തി​ത ക്രൈ​സ്ത​വ​രെ സം​ബ​ന്ധി​ച്ച് പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ള്‍ അ​ടി​സ്ഥാ​ന​ര​ഹി​ത​വും വ​സ്തു​താ വി​രു​ദ്ധ​വു​മാ​ണെ​ന്ന് ഡി​സി​എം​എ​സ് സം​സ്ഥാ​ന ക​മ്മി​റ്റി യോ​ഗം ആ​രോ​പി​ച്ചു.

ഇ​തി​ൽ പ്ര​തി​ഷേ​ധി​ച്ചു ജൂ​ലൈ ഒ​ന്പ​തി​നു രാ​വി​ലെ 11നു ​വി​വി​ധ ക്രൈ​സ്ത​വ സം​ഘ​ട​ന​ക​ളെ​യും സ​ഭ​ക​ളെ​യും ഉ​ള്‍പ്പെ​ടു​ത്തി നി​യ​മ​സ​ഭാ മാ​ര്‍ച്ച് ന​ട​ത്തു​വാ​ന്‍ യോ​ഗം തീ​രു​മാ​നി​ച്ചു. യോ​ഗം കെ​സി​ബി​സി എ​സ്‌​സി, എ​സ്ടി, ബി​സി ക​മ്മീ​ഷ​ന്‍ ചെ​യ​ര്‍മാ​ന്‍ ബി​ഷ​പ് ഗീ​വ​ര്‍ഗീ​സ് മാ​ര്‍ അ​പ്രേം ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഡി​സി​എം​എ​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ജ​യിം​സ് ഇ​ല​വു​ങ്ക​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന ഡ​യ​റ​ക്ട​ര്‍ ഫാ. ​ജോ​സു​കു​ട്ടി ഇ​ട​ത്തി​ന​കം, സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളാ​യ ജ​സ്റ്റി​ന്‍ പി. ​സ്റ്റീ​ഫ​ന്‍, വി​ന്‍സ​ന്‍റ് ആ​ന്‍റ​ണി, പ്ര​ഭ​ല​ദാ​സ്, ബി​ജി സാ​ല​സ്, ത്രേ​സ്യാ​മ്മ മ​ത്താ​യി, പി.​ഒ. പീ​റ്റ​ര്‍, സ്‌​ക​റി​യ ആ​ന്‍റ​ണി, ബാ​ബു പീ​റ്റ​ര്‍, പി.​ജെ. സ്റ്റീ​ഫ​ന്‍, തോ​മ​സ് രാ​ജ​ന്‍, എ​സ്. സ​ജി​മോ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.