വെള്ളരിക്കുണ്ട്: ബളാൽ പഞ്ചായത്തിലെ കുട്ടികളുടെ ഹരിതസഭ വെള്ളരിക്കുണ്ട് ദർശന ഓഡിറ്റോറിയത്തിൽ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എം. രാധാമണി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ഷോബി ജോസഫ്, സി. രേഖ, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ അലക്സ് നെടിയകാലയിൽ, ടി. അബ്ദുൾ ഖാദർ, പഞ്ചായത്ത് അംഗങ്ങളായ സന്ധ്യ ശിവൻ, എം. അജിത, പിഇസി സെക്രട്ടറി പി.എം. ശ്രീധരൻ, ഇ.ടി. സുജി, പി. കുഞ്ഞികൃഷ്ണൻ, പഞ്ചായത്ത് അസി. സെക്രട്ടറി രജീഷ് കാരായി എന്നിവർ പ്രസംഗിച്ചു.
ഭീമനടി: വെസ്റ്റ് എളേരി പഞ്ചായത്തിലെ കുട്ടികളുടെ ഹരിതസഭ ഭീമനടി വ്യാപാര ഭവനില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.സി. ഇസ്മായില്‍ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ കെ.കെ .തങ്കച്ചന് അധ്യക്ഷത വഹിച്ചു.
അബ്ദുള്‍ വഹാബ്, രാഘവന്, റെമിമോള്‍ ജോസഫ്, പഞ്ചായത്ത് അംഗങ്ങളായ റൈഹാനത്ത്, ഷെരീഫ് വാഴപ്പളളി, എം.വി. ലിജിന, ടി.വി. രാജീവന്, ലില്ലിക്കുട്ടി, എന്‍.വി. പ്രമോദ്, അസി. സെക്രട്ടറി കെ.ജെ. പോള്‍ എന്നിവര്‍ പ്രസംഗിച്ചു.
പാലാവയൽ: മാലിന്യനിർമാർജനത്തിൽ വിദ്യാർഥികളുടെ സാന്നിധ്യം ഉറപ്പാക്കുന്നതിനും മാലിന്യ സംസ്കരണത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനുമായി ഈസ്റ്റ് എളേരി പഞ്ചായത്തിൽ കുട്ടികളുടെ ഹരിതസഭ സംഘടിപ്പിച്ചു. പാലാവയൽ സെന്റ് ജോൺസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ പഞ്ചായത്തിലെ മുഴുവൻ വിദ്യാലയങ്ങളുടെയും പ്രതിനിധികൾ പങ്കെടുത്തു. പഞ്ചായത്ത് പ്രസിഡന്റ് ജോസഫ് മുത്തോലി ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ പ്രശാന്ത് സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. കെ.കെ. സത്യനാരായണൻ ക്ലാസെടുത്തു. വിവിധ വിദ്യാലയങ്ങളിലെ മാലിന്യ നിർമാർജന പ്രവർത്തനങ്ങളെക്കുറിച്ച് വിദ്യാർഥി പ്രതിനിധികൾ റിപ്പോർട്ട് അവതരിപ്പിച്ചു.
മാലക്കല്ല്: കള്ളാർ പഞ്ചായത്തിലെ കുട്ടികളുടെ ഹരിതസഭ മാലക്കല്ല് സെന്റ് മേരീസ് എയുപി സ്കൂളിൽ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. നാരായണൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പ്രിയ ഷാജി അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് സെക്രട്ടറി പ്രേമ സ്വാഗതവും ഹരിതകേരള മിഷൻ ഇന്റേൺ വർഷ നന്ദിയും പറഞ്ഞു.