പ​രി​മി​തി​ക​ള്‍​ക്കു​ള്ളി​ലും ക​രു​ത്ത് തെ​ളി​യി​ച്ച് കാ​സ​ര്‍​ഗോ​ഡ്
Tuesday, November 12, 2024 7:45 AM IST
കാ​സ​ര്‍​ഗോ​ഡ്: സം​സ്ഥാ​ന സ്‌​കൂ​ള്‍ കാ​യി​ക​മേ​ള​യി​ല്‍ പേ​രി​നു​പോ​ലും ഒ​രു മെ​ഡ​ല്‍ ഇ​ല്ലാ​തെ വ​ട്ട​പ്പൂ​ജ്യ​മാ​യി മെ​ഡ​ല്‍ പ​ട്ടി​ക​യു​ടെ ഏ​റ്റ​വു​മൊ​ടു​വി​ല്‍ നാ​ണം​കെ​ട്ട് നി​ല്‍​ക്കേ​ണ്ടി​വ​രു​ന്ന സ്ഥി​തി​യാ​യി​രു​ന്നു ഏ​താ​നും വ​ര്‍​ഷം മു​മ്പു​വ​രെ കാ​സ​ര്‍​ഗോ​ഡി​ന്. എ​ന്നാ​ല്‍ പ​തു​ക്കെ​യാ​ണെ​ങ്കി​ലും കാ​ര്യ​ങ്ങ​ള്‍ മാ​റി​വ​രി​ക​യാ​ണ്. പ്ര​തി​ഭാ​ദാ​രി​ദ്ര്യ​മ​ല്ല, മ​റി​ച്ച് അ​ടി​സ്ഥാ​ന​സൗ​ക​ര്യ​ങ്ങ​ളു​ടെ അ​ഭാ​വ​മാ​ണ് കാ​സ​ര്‍​ഗോ​ഡി​ന് തി​രി​ച്ച​ടി​യാ​യി​രു​ന്ന​ത്. കെ.​സി. ഗി​രീ​ഷ് എ​ന്ന മു​ന്‍ ഡി​സ്‌​ക​സ് ത്രോ ​താ​രം സ്വ​ന്തം കീ​ശ​യി​ല്‍ നി​ന്നും ല​ക്ഷ​ങ്ങ​ള്‍ മു​ട​ക്കി കു​ട്ടി​ക​ള്‍​ക്ക് സൗ​ജ​ന്യ​പ​രി​ശീ​ല​നം ന​ല്‍​കി അ​ന്ത​ര്‍​ദേ​ശീ​യ നി​ല​വാ​ര​മു​ള്ള താ​ര​ങ്ങ​ളെ വാ​ര്‍​ത്തെ​ടു​ത്തു​കൊ​ണ്ട് ഇ​തു തെ​ളി​യി​ച്ച​താ​ണ്. ഇ​ന്ത്യ​യി​ലെ ത​ന്നെ ഏ​റ്റ​വും മി​ക​ച്ച ത്രോ​യിം​ഗ് അ​ക്കാ​ഡ​മി​ക​ളി​ല്‍ ഒ​ന്നാ​യി ചെ​റു​വ​ത്തൂ​ര്‍ മ​യ്യി​ച്ച​യി​ലെ കെ​സി ത്രോ​സ് വ​ള​ര്‍​ന്ന​തോ​ടെ കാ​സ​ര്‍​ഗോ​ഡി​ന്‍റെ മെ​ഡ​ല്‍​ക്ഷാ​മ​വും അ​വ​സാ​നി​ച്ചു.

നീ​ലേ​ശ്വ​ര​ത്തെ സി​ന്ത​റ്റി​ക് സ്റ്റേ​ഡി​യ​ത്തി​ലേ​ക്ക് കാ​യി​ക​മേ​ള മാ​റി​യ​തോ​ടെ കു​ട്ടി​ക​ളു​ടെ നി​ല​വാ​ര​വും വ​ര്‍​ധി​ച്ചു.

അ​ത്‌​ല​റ്റി​ക്‌​സി​ല്‍ ആ​റു സ്വ​ര്‍​ണ​വും ര​ണ്ടു​വീ​തം വെ​ള്ളി​യും വെ​ങ്ക​ല​വും നേ​ടി കാ​സ​ര്‍​ഗോ​ഡ് ഏ​ഴാം​സ്ഥാ​ന​ത്തെ​ത്തി. ഓ​വ​റോ​ള്‍ വി​ഭാ​ഗ​ത്തി​ല്‍ ഇ​ത്ത​വ​ണ പ​ത്താം​സ്ഥാ​നം നേ​ടി​യ കാ​സ​ര്‍​ഗോ​ഡ് 28 സ്വ​ര്‍​ണ​വും 24 വെ​ള്ളി​യും 32 വെ​ങ്ക​ല​വും സ​ഹി​തം 270 പോ​യി​ന്‍റാ​ണ് ക​ര​സ്ഥ​മാ​ക്കി​യ​ത്.
ത​ല​പ്പൊ​ക്ക​മു​ള്ള നി​ര​വ​ധി സ്‌​കൂ​ളു​ക​ളെ പി​ന്ത​ള്ളി അ​ത്‌​ല​റ്റി​ക്‌​സി​ല്‍ 29 പോ​യി​ന്‍റ് നേ​ടി കു​ട്ട​മ​ത്ത് ജി​എ​ച്ച്എ​സ്എ​സ് നാ​ലാം​സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി​യെ​ന്നും ഏ​റെ അ​ഭി​മാ​നി​ക്കാ​വു​ന്ന നേ​ട്ട​മാ​ണ്.
ട്രാ​ക്കി​ല്‍ തീ​ക്കാ​റ്റാ​യി

നി​യാ​സും ഷൗ​നി​സും

ഓ​ട്ട​മ​ത്സ​ര​ത്തി​ല്‍, പ്ര​ത്യേ​കി​ച്ച് വേ​ഗ​രാ​ജാ​ക്ക​ന്മാ​രെ ക​ണ്ടെ​ത്താ​നു​ള്ള ഗ്ലാ​മ​ര്‍ ഇ​ന​മാ​യ 100 മീ​റ്റ​റി​ല്‍ കാ​സ​ര്‍​ഗോ​ട്ടെ കു​ട്ടി​ക​ള്‍ ഫൈ​ന​ല്‍ റൗ​ണ്ടി​ല്‍ എ​ത്തു​ന്ന​തു​പോ​ലും അ​പൂ​ര്‍​വ സം​ഭ​വ​മാ​യി​രു​ന്നു. എ​ന്നാ​ല്‍ 100 മീ​റ്റ​ര്‍ ഓ​ട്ട​ത്തി​ല്‍ ഒ​രു സ്വ​ര്‍​ണ​വും ഒ​രു വെ​ങ്ക​ല​വും കാ​സ​ര്‍​ഗോ​ഡി​ന് ല​ഭി​ച്ചു.
ആ​ണ്‍​കു​ട്ടി​ക​ളു​ടെ സ​ബ്ജൂ​ണി​യ​ര്‍ വി​ഭാ​ഗ​ത്തി​ല്‍ അം​ഗ​ഡി​മൊ​ഗ​ര്‍ ജി​എ​ച്ച്എ​സ്എ​സി​ലെ ബി.​എ. അ​ഹ​മ്മ​ദ് നി​യാ​സ് സ്വ​ര്‍​ണം നേ​ടി​യ​പ്പോ​ള്‍ സീ​നി​യ​ര്‍ വി​ഭാ​ഗ​ത്തി​ല്‍ പ​ട്‌​ള ജി​എ​ച്ച്എ​സ്എ​സി​ലെ അ​ബ്ദു​ള്ള ഷൗ​നി​സ് വെ​ങ്ക​ലം നേ​ടി.

അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളോ ശാ​സ്ത്രീ​യ പ​രി​ശീ​ല​ന​മോ ഇ​ല്ലാ​തെ സ്വ​ന്തം ക​ഴി​വും ക​ഠി​നാ​ധ്വാ​ന​വും മാ​ത്രം കൈ​മു​ത​ലാ​ക്കി​യാ​ണ് ഇ​രു​വ​രെ​യും മെ​ഡ​ല്‍ നേ​ട്ടം. ദീ​ര്‍​ഘ​ദൂ​ര​കാ​ഴ്ച ബു​ദ്ധി​മു​ട്ടു​ള്ള​തി​നാ​ല്‍ ക​ട്ടി​ക്ക​ണ്ണ​ട വെ​ച്ച്, സ്‌​പൈ​ക്‌​സ് ഇ​ല്ലാ​തെ ഓ​ടി ജി​ല്ലാ​കാ​യി​ക​മേ​ള​യി​ല്‍ സ്വ​ര്‍​ണം നേ​ടി​യ നി​യാ​സി​ന്‍റെ പ്ര​ക​ട​നം ഏ​റെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ടി​രു​ന്നു. കു​മ്പ​ള ഉ​പ​ജി​ല്ല കാ​യി​ക​മേ​ള​യി​ല്‍ വ്യ​ക്തി​ഗ​ത​ചാ​മ്പ്യ​നാ​യ​പ്പോ​ള്‍ നാ​ട്ടു​കാ​ര്‍ സ്‌​പൈ​ക്‌​സ് സ​മ്മാ​നി​ച്ചെ​ങ്കി​ലും അ​തു​പ​യോ​ഗി​ച്ച് ഓ​ടാ​നു​ള്ള പ​രി​ശീ​ല​നം ല​ഭി​ക്കാ​ത്ത​തി​നാ​ല്‍ ഉ​പ​യോ​ഗി​ക്കാ​തെ മാ​റ്റി​വെ​ക്കു​ക​യാ​യി​രു​ന്നു.

സം​സ്ഥാ​ന കാ​യി​ക​മേ​ള​യ്ക്കു തൊ​ട്ടു​മു​മ്പാ​യി നീ​ലേ​ശ്വ​രം സി​ന്ത​റ്റി​ക് ട്രാ​ക്കി​ല്‍ ന​ട​ത്തി​യ നാ​ലു​ദി​വ​സ​ത്തെ ക്യാ​മ്പി​ല്‍ വെ​ച്ചാ​ണ് നി​യാ​സ് സ്‌​പൈ​ക്‌​സ് ഇ​ട്ട് ഓ​ടാ​ന്‍ പ​ഠി​ച്ച​ത്. സീ​നി​യ​ര്‍ പെ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ല്‍ ജി.​വി. രാ​ജ സ്‌​കൂ​ളി​നാ​യി സ്വ​ര്‍​ണം നേ​ടി​യ ഉ​ദു​മ ബാ​ര വെ​ടി​ക്കു​ന്ന് സ്വ​ദേ​ശി​നി ര​ഹ്ന ര​ഘു​വി​ന്‍റെ സ്വ​ര്‍​ണ​മെ​ഡ​ല്‍ നേ​ട്ട​വും ജി​ല്ല​യ്ക്ക് അ​ഭി​മാ​ന​മാ​യി.

കെ​സി ത്രോ​സി​ന്‍റെ
ക​രു​ത്തി​ല്‍
കു​ട്ട​മ​ത്ത്
ജി​എ​ച്ച്എ​സ്എ​സ്

അ​ഞ്ചു സ്വ​ര്‍​ണം, ഒ​രു വെ​ള്ളി, ര​ണ്ടു വെ​ങ്ക​ലം എ​ന്നി​ങ്ങ​നെ സം​സ്ഥാ​ന കാ​യി​ക​മേ​ള​യി​ല്‍ മെ​ഡ​ലു​ക​ള്‍ വാ​രി​ക്കൂ​ട്ടി കു​ട്ട​മ​ത്ത് ജി​എ​ച്ച്എ​സ്എ​സ്. ഇ​തി​ല്‍ അ​ഞ്ചു സ്വ​ര്‍​ണ​വും ഒ​രു വെ​ങ്ക​ല​വും കെ.​സി. ഗി​രീ​ഷി​ന്‍റെ കെ​സി ത്രോ​സി​ന് അ​വ​കാ​ശ​പ്പെ​ട്ട​താ​ണ്. സീ​നി​യ​ര്‍ ആ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ല്‍ ഗി​രീ​ഷി​ന്‍റെ മ​ക​ന്‍ കെ.​സി. സ​ര്‍​വ​ന്‍ സ്വ​ന്തം പേ​രി​ലു​ള്ള റി​ക്കാ​ര്‍​ഡു​ക​ള്‍ തി​രു​ത്തി ഡി​സ്‌​ക​സ് ത്രോ​യി​ലും ഷോ​ട്ട്പു​ട്ടി​ലും പൊ​ന്ന​ണി​യു​ന്ന പ​തി​വി​ന് ഇ​ക്കു​റി​യും മാ​റ്റ​മു​ണ്ടാ​യി​ല്ല. സീ​നി​യ​ര്‍ പെ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ല്‍ ഷോ​ട്ട്പു​ട്ടി​ലും ഡി​സ്‌​ക​സി​ലും ഹെ​നി​ന്‍ എ​ലി​സ​ബ​ത്തും ഇ​ര​ട്ട​സ്വ​ര്‍​ണം നേ​ടി. ജൂ​ണി​യ​ര്‍ പെ​ണ്‍​കു​ട്ടി​ക​ളു​ടെ ഷോ​ട്ട്പു​ട്ടി​ല്‍ പാ​ര്‍​വ​ണ ജി​തേ​ഷ് സ്വ​ര്‍​ണം നേ​ടി. ഇ​തേ വി​ഭാ​ഗ​ത്തി​ല്‍ ജു​വ​ല്‍ മു​കേ​ഷ് വെ​ങ്ക​ല​വും ക​ര​സ്ഥ​മാ​ക്കി. ജൂ​ണി​യ​ര്‍ പെ​ണ്‍​കു​ട്ടി​ക​ളു​ടെ ഡി​സ്‌​ക​സ് ത്രോ​യി​ല്‍ കു​ട്ട​മ​ത്ത് എം​കെ​എ​സ്എ​ച്ച്എ​സി​ലെ സോ​ന മോ​ഹ​ന്‍ വെ​ള്ളി​മെ​ഡ​ല്‍ ക​ര​സ്ഥ​മാ​ക്കി. യൂ​ത്ത് കോ​മ​ണ്‍​വെ​ല്‍​ത്ത് ഗെ​യിം​സ് മെ​ഡ​ല്‍ ജേ​താ​വ് വി.​എ​സ്. അ​നു​പ്രി​യ​ക്ക് പ​രി​ക്കേ​റ്റി​ല്ലാ​യി​രു​ന്നു​വെ​ങ്കി​ല്‍ കെ​സി ത്രോ​സി​ന്‍റെ മെ​ഡ​ലു​ക​ളു​ടെ എ​ണ്ണം വ​ര്‍​ധി​ച്ചേ​നെ.

സ​ബ്ജൂ​ണി​യ​ര്‍ ആ​ണ്‍​കു​ട്ടി​ക​ളു​ടെ ഷോ​ട്ട്പു​ട്ടി​ല്‍ വെ​ള്ളി​മെ​ഡ​ല്‍ നേ​ടി​യ കു​ട്ട​മ​ത്ത് ജി​എ​ച്ച്എ​സ്എ​സി​ലെ എ.​വി. ഋ​തു​ഭേ​ദി​ന്‍റെ പ്ര​ക​ട​നം എ​ടു​ത്തു​പ​റ​യേ​ണ്ട​താ​ണ്. പ്ര​ഫ​ഷ​ണ​ല്‍ കോ​ച്ചിം​ഗ് ഒ​ന്നു​മി​ല്ലാ​തെ ത​ന്‍റെ ആ​ദ്യ സം​സ്ഥാ​ന കാ​യി​ക​മേ​ള​യി​ല്‍ മെ​ഡ​ല​ണി​ഞ്ഞ ഋ​തു​ഭേ​ദ് ഭാ​വി​വാ​ഗ്ദാ​ന​മാ​ണെ​ന്ന് തെ​ളി​യി​ച്ചു.

ഗെ​യിം​സി​ലും നേ​ട്ടം

ഗെ​യിം​സ് ഇ​ന​ത്തി​ലും കാ​സ​ര്‍​ഗോ​ഡ് മി​ക​വ് കാ​ട്ടി. ക​ബ​ഡി​യി​ല്‍ ആ​ണ്‍​കു​ട്ടി​ക​ളു​ടെ സീ​നി​യ​ര്‍, ജൂ​ണി​യ​ര്‍, സ​ബ്ജൂ​ണി​യ​ര്‍ വി​ഭാ​ഗ​ങ്ങ​ളി​ല്‍ കാ​സ​ര്‍​ഗോ​ഡി​നാ​ണ് സ്വ​ര്‍​ണം. പെ​ണ്‍​കു​ട്ടി​ക​ളു​ടെ സീ​നി​യ​ര്‍ വി​ഭാ​ഗ​ത്തി​ല്‍ വെ​ള്ളി​യും ജൂ​ണി​യ​ര്‍ വി​ഭാ​ഗ​ത്തി​ല്‍ വെ​ങ്ക​ല​വും നേ​ടി. സീ​നി​യ​ര്‍ ആ​ണ്‍​കു​ട്ടി​ക​ളു​ടെ ഫു​ട്‌​ബോ​ളി​ല്‍ വെ​ള്ളി​യും സീ​നി​യ​ര്‍ പെ​ണ്‍​കു​ട്ടി​ക​ളു​ടെ വ​ടം​വ​ലി​യി​ല്‍ വെ​ങ്ക​ല​വും ക​ര​സ്ഥ​മാ​ക്കി.