യു​വ​ജ​ന​ങ്ങ​ൾ ജീ​വി​ത​വി​ജ​യം ല​ക്ഷ്യ​മി​ട്ട് ജീ​വി​ക്ക​ണം: മോ​ൺ. ആ​ന്‍റ​ണി മു​തു​കു​ന്നേ​ൽ
Monday, November 11, 2024 5:30 AM IST
ചെ​റു​പു​ഴ: യു​വ​ജ​ന​ങ്ങ​ൾ അ​വ​ർ​ക്കു ല​ഭി​ച്ചി​രി​ക്കു​ന്ന ക​ഴി​വു​ക​ളാ​കു​ന്ന "താ​ല​ന്തു​ക​ൾ' ല​ക്ഷ്യ​ബോ​ധ​ത്തോ​ടെ​യും ഉ​ത്ത​ര​വാ​ദി​ത്വ​ത്തോ​ടെ​യും ഉ​പ​യോ​ഗ​പ്പെ​ടു​ത്തി ജീ​വി​ത​വി​ജ​യ​ത്തി​നാ​യി പ​രി​ശ്ര​മി​ക്ക​ണ​മെ​ന്ന് ത​ല​ശേ​രി അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ൺ. ആ​ന്‍റ​ണി മു​തു​കു​ന്നേ​ൽ. ചെ​റു​പു​ഴ സെ​ന്‍റ് മേ​രീ​സ്‌ പാ​രി​ഷ് ഹാ​ളി​ൽ ന​ട​ന്ന പ്ല​സ്ടു വി​ദ്യാ​ർ​ഥി​ക​ളു​ടെ സം​ഗ​മം സോ​ൾ​ട്ട്- 2024 ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മോ​ൺ. ആ​ന്‍റ​ണി മു​തു​കു​ന്നേ​ൽ.

ജീ​വി​ത​ത്തി​ൽ വി​ജ​യം വ​രി​ക്ക​ണ​മെ​ങ്കി​ൽ ക​ഠി​നാ​ധ്വാ​നം ആ​വ​ശ്യ​മാ​ണ്. വി​ജ​യം നേ​ടി​യ മ​ഹാ​ന്മാ​രു​ടെ ജീ​വ​ച​രി​ത്ര​ങ്ങ​ൾ കാ​ണി​ച്ചു​ത​രു​ന്ന​ത് ല​ഭി​ച്ച താ​ല​ന്തു​ക​ൾ അ​വ​ർ ഇ​ര​ട്ടി​യാ​ക്കി എ​ന്ന സ​ന്ദേ​ശ​മാ​ണ്. ബു​ദ്ധി​ശ​ക്തി​യും ക​ഴി​യും ദൈ​വാ​ശ്ര​യ​ബോ​ധ​ത്തോ​ടെ ഉ​പ​യോ​ഗി​ക്കു​മ്പോ​ൾ വി​ജ​യി​ക്കാ​നാ​കും. -അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഫാ.​ അ​ഖി​ൽ മു​ക്കു​ഴി, ഡോ. ​അ​ല​ക്സ്‌ ജോ​ർ​ജ് കാ​വു​കാ​ട്ട്, ചെ​മ്പേ​രി വി​മ​ൽ​ജ്യോ​തി എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ് അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ഫാ. ​ലി​ബി​ൻ എ​ഴു​പ​റ​യി​ൽ എ​ന്നി​വ​ർ ക്ലാ​സു​ക​ൾ ന​യി​ച്ചു.
ത​ല​ശേ​രി അ​തി​രൂ​പ​ത വി​ശ്വാ​സ​പ​രി​ശീ​ല​ന ഡ​യ​റ​ക്ട​ർ റ​വ. ഡോ. ​ജേ​ക്ക​ബ് വെ​ണ്ണാ​യ​പ്പി​ള്ളി​ൽ സ്വാ​ഗ​ത​വും വി​മ​ല​ഗി​രി പ​ര​പ്പ സ​ൺ‌​ഡേ സ്കൂ​ൾ മു​ഖ്യാ​ധ്യാ​പ​ക​ൻ സ​ന്തോ​ഷ്‌ വ​ട്ട​പ്പ​റ​മ്പി​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

ചെ​റു​പു​ഴ ഫൊ​റോ​ന വി​കാ​രി ഫാ. ​ഫി​ലി​പ്പ് ഇ​രു​പ്പ​ക്കാ​ട്ട്, ഫാ. ​മാ​ത്യു കോ​ട്ടു​ചേ​രാ​ടി​യി​ൽ , ഫാ. ​ജി​തി​ൻ വ​യ​ലു​ങ്ക​ൽ, ഫാ. ​എ​ബി​ൻ മ​ട​പ്പാം​തോ​ട്ടു​കു​ന്നേ​ൽ, സ​ജി തു​രു​ത്തേ​ൽ, ബി​ജു ചൊ​വ്വാ​റ്റു​കു​ന്നേ​ൽ, സ​ജി വ​ള്ളോ​പ്പി​ള്ളി​ൽ, റെ​ജീ​സ് ചെ​റു​പ​റ​മ്പി​ൽ, ജോ​ൺ​സ​ൺ കി​ഴ​ക്കേ​ചെ​ത്തി​പ്പു​ഴ, സി​സ്റ്റ​ർ റോ​സി​ലി​യ എ​ൻ​എ​സ്, ബ്ര​ദ​ർ സ്ക​റി​യ പാ​യി​ക്കാ​ട്ട് എ​ന്നി​വ​ർ സം​ഗ​മ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.

പാ​ടി​ച്ചാ​ൽ സ​ൺ‌​ഡേ സ്കൂ​ൾ കു​ട്ടി​ക​ൾ ക​ലാ​പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ചു. ക​ണ്ണൂ​ർ ജി​ല്ല​യി​ലെ ചെ​റു​പു​ഴ, വെ​ള്ള​രി​ക്കു​ണ്ട് മേ​ഖ​ല​ക​ളി​ൽ നി​ന്നു​ള്ള എ​ഴു​ന്നൂ​റോ​ളം വി​ദ്യാ​ർ​ഥി​ക​ൾ സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ത്തു.