പു​ലി​ക​ളെ തു​ര​ത്താ​ൻ ദൗ​ത്യ​വു​മാ​യി വ​നം​വ​കു​പ്പ്
Thursday, November 14, 2024 6:15 AM IST
മു​ളി​യാ​ർ: മു​ളി​യാ​ർ-​കാ​റ​ഡു​ക്ക പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ഭീ​തി വി​ത​യ്ക്കു​ന്ന പു​ലി​ക​ളെ തു​ര​ത്താ​ന്‍ പ്ര​ത്യേ​ക ദൗ​ത്യ​വു​മാ​യി വ​നം​വ​കു​പ്പ്. ആ​ന​ക​ളെ തു​ര​ത്താ​നാ​യി ചെ​യ്ത​തു പോ​ലെ പ​ട​ക്കം പൊ​ട്ടി​ച്ചും ത​കി​ടി​ല്‍ കൊ​ട്ടി​യും ശ​ബ്ദ​മു​ണ്ടാ​ക്കി​ക്കൊ​ണ്ട് വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും ആ​ർ​ആ​ർ​ടി അം​ഗ​ങ്ങ​ളു​മ​ട​ങ്ങു​ന്ന സാ​മാ​ന്യം വ​ലി​യ സം​ഘം കാ​ട് ക​യ​റു​ക​യാ​യി​രു​ന്നു.

ആ​ള്‍​ക്കൂ​ട്ട​ത്തി​ന്‍റെ സാ​ന്നി​ധ്യ​വും ശ​ബ്ദ​വു​മു​ണ്ടാ​യാ​ൽ നേ​രി​ടാ​ൻ നി​ൽ​ക്കാ​തെ പു​ലി​ക​ൾ ഉ​ള്‍​ക്കാ​ട്ടി​ലേ​ക്ക് നീ​ങ്ങു​മെ​ന്നാ​ണ് വ​നം​വ​കു​പ്പി​ന്‍റെ പ്രാ​യോ​ഗി​ക പ​രി​ച​യം. കാ​റ​ഡു​ക്ക സം​ര​ക്ഷി​ത വ​ന​മേ​ഖ​ല​യി​ലാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ദൗ​ത്യം തു​ട​ങ്ങി​യ​ത്. പു​ലി​യു​ടെ സാ​ന്നി​ധ്യം ക​ണ്ടെ​ത്തി​യി​രു​ന്ന ജ​ന​വാ​സ​മേ​ഖ​ല​ക​ളാ​യ ആ​ലം​പ​റ​മ്പ്, തൈ​ര, ചാ​ന്ദ്രം​പാ​റ, ക​ല്ല​ളി​ക്കാ​ല്‍ ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നാ​ണ് സം​ഘം കാ​ടു​ക​യ​റി​യ​ത്. റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍ സി.​വി.​വി​നോ​ദ്കു​മാ​ര്‍, സെ​ക്ഷ​ന്‍ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍​മാ​രാ​യ കെ. ​ബാ​ബു, കെ. ​ജ​യ​കു​മാ​ര​ന്‍, കെ.​എ. ബാ​ബു എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്‍​കി. ചൊ​വ്വാ​ഴ്ച കാ​സ​ര്‍​ഗോ​ട്ടെ​ത്തി​യ ചീ​ഫ് ഫോ​റ​സ്റ്റ് ക​ണ്‍​സ​ര്‍​വേ​റ്റ​ര്‍ കെ.​എ​സ്. ദീ​പ, ഡി​വി​ഷ​ണ​ല്‍ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍ കെ. ​അ​ഷ്‌​റ​ഫ്, റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍ സി.​വി. വി​നോ​ദ്കു​മാ​ര്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ദൗ​ത്യം ആ​വി​ഷ്ക​രി​ച്ച​ത്.

ജ​ന​വാ​സ​കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്ന് ഇ​ര​പി​ടി​ച്ച് ശീ​ലി​ച്ച നാ​ലോ​ളം പു​ലി​ക​ൾ മു​ളി​യാ​ർ-​കാ​റ​ഡു​ക്ക വ​ന​മേ​ഖ​ല​യി​ലു​ണ്ടെ​ന്നാ​ണ് വ​നം​വ​കു​പ്പി​ന്‍റെ ക​ണ്ടെ​ത്ത​ൽ. ഇ​വ​യെ ഓ​രോ​ന്നാ​യി കൂ​ടു​വ​ച്ച് പി​ടി​ക്കു​ന്ന​തി​നേ​ക്കാ​ൾ പ്രാ​യോ​ഗി​കം ഒ​റ്റ​യ​ടി​ക്ക് ഉ​ൾ​ക്കാ​ട്ടി​ലേ​ക്ക് തു​ര​ത്തു​ന്ന​താ​ണെ​ന്നാ​ണ് നി​ഗ​മ​നം. ഇ​ങ്ങ​നെ ക​ർ​ണാ​ട​ക വ​ന​ത്തി​ലേ​ക്ക് തു​ര​ത്തി​യാ​ൽ ആ​ന​ക​ളെ​പ്പോ​ലെ ഇ​വ പി​ന്നീ​ട് തി​രി​ച്ചു​വ​രാ​നു​ള്ള സാ​ധ്യ​ത കു​റ​വാ​ണെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.