പാ​ലാ​വ​യ​ൽ കു​ടി​യേ​റ്റ​ത്തി​ന്‍റെ പ്ലാ​റ്റി​നം ജൂ​ബി​ലി സ​മാ​പ​നം ഡി​സം​ബ​റി​ൽ
Sunday, November 10, 2024 8:06 AM IST
പാ​ലാ​വ​യ​ൽ: ജി​ല്ല​യി​ലെ പ്ര​ധാ​ന കു​ടി​യേ​റ്റ ഭൂ​മി​ക​ക​ളി​ലൊ​ന്നാ​യ പാ​ലാ​വ​യ​ലി​ൽ കു​ടി​യേ​റ്റ​ത്തി​ന്‍റെ പ്ലാ​റ്റി​നം ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ സ​മാ​പ​ന​വും ഇ​ട​വ​ക മ​ധ്യ​സ്ഥ​നാ​യ വി. ​യോ​ഹ​ന്നാ​ൻ ശ്ലീ​ഹാ​യു​ടെ തി​രു​നാ​ൾ ആ​ഘോ​ഷ​വും ഡി​സം​ബ​ർ 19 മു​ത​ൽ 29 വ​രെ ന​ട​ക്കും.

27 ന് ​വൈ​കി​ട്ട് ഏ​ഴി​ന് ന​ട​ക്കു​ന്ന പ്ലാ​റ്റി​നം ജൂ​ബി​ലി സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ ത​ല​ശേ​രി അ​തി​രൂ​പ​ത ആ​ർ​ച്ച്ബി​ഷ​പ് എ​മി​ര​റ്റ​സ് മാ​ർ ജോ​ർ​ജ് ഞ​റ​ള​ക്കാ​ട്ടി​നൊ​പ്പം മു​ൻ​കാ​ല വി​കാ​രി​മാ​രും ഇ​ട​വ​ക​യി​ൽ നി​ന്നു​ള്ള വൈ​ദി​ക​രും സി​സ്റ്റ​ർ​മാ​രും രാ​ഷ്ട്രീ​യ സാം​സ്കാ​രി​ക രം​ഗ​ങ്ങ​ളി​ലെ പ്ര​മു​ഖ​രും പ​ങ്കെ​ടു​ക്കും. തു​ട​ർ​ന്ന് പാ​ലാ​യി​ൽ നി​ന്നും പാ​ലാ​വ​യ​ലി​ലേ​ക്ക് എ​ന്ന പേ​രി​ൽ ഇ​ട​വ​കാം​ഗ​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന ക​ലാ​സ​ന്ധ്യ ന​ട​ക്കും.

തി​രു​നാ​ളി​ന്‍റെ പ്ര​ധാ​ന ദി​ന​മാ​യ 28 ന് ​വൈ​കി​ട്ട് 6.30 ന് ​ന​ഗ​ര​പ്ര​ദ​ക്ഷി​ണം. സ​മാ​പ​ന​ദി​ന​മാ​യ 29 ന് ​ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി ദി​വ്യ​ബ​ലി അ​ർ​പ്പി​ക്കും. ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ച് ബാ​സ്ക​റ്റ്ബോ​ൾ, വോ​ളി​ബോ​ൾ, ഫു​ട്ബോ​ൾ, ഷ​ട്ടി​ൽ, നീ​ന്ത​ൽ, വ​ടം​വ​ലി, അ​ത​ല​റ്റി​ക് മ​ൽ​സ​ര​ങ്ങ​ളും സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ട്.

വാ​ഗ്ദാ​ന​ത്തി​ലൊ​തു​ങ്ങി കു​ടി​യേ​റ്റ സ്മാ​ര​കം

പാ​ലാ​വ​യ​ൽ: ക​ണ്ണൂ​ർ ജി​ല്ല​യി​ലെ ചെ​മ്പ​ന്തൊ​ട്ടി​യി​ൽ ബി​ഷ​പ് വ​ള്ളോ​പ്പി​ള്ളി​യു​ടെ പേ​രി​ൽ നി​ർ​മി​ച്ച കു​ടി​യേ​റ്റ മ്യൂ​സി​യ​ത്തി​ന്‍റെ മാ​തൃ​ക​യി​ൽ കാ​സ​ർ​ഗോ​ഡ് ജി​ല്ല​യി​ലെ പ്ര​ധാ​ന കു​ടി​യേ​റ്റ കേ​ന്ദ്ര​മാ​യ പാ​ലാ​വ​യ​ലി​ലും കു​ടി​യേ​റ്റ സ്മാ​ര​കം നി​ർ​മി​ക്കു​മെ​ന്ന് ഉ​മ്മ​ൻ ചാ​ണ്ടി സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് സാം​സ്കാ​രി​ക​മ​ന്ത്രി​യാ​യി​രു​ന്ന കെ.​സി. ജോ​സ​ഫ് വാ​ഗ്ദാ​നം ചെ​യ്തി​രു​ന്നു.

ഇ​തി​നാ​യി സ്ഥ​ലം വി​ട്ടു​ന​ല്കാ​ൻ സെ​ന്‍റ് ജോ​ൺ​സ് പ​ള്ളി അ​ധി​കൃ​ത​ർ സ​ന്ന​ദ്ധ​ത അ​റി​യി​ക്കു​ക​യും ചെ​യ്തു. എ​ന്നാ​ൽ ക​ട​ലാ​സു​പ​ണി​ക​ൾ ഏ​റെ ന​ട​ന്നെ​ങ്കി​ലും സ്മാ​ര​കം യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​തി​നു മു​മ്പ് സ​ർ​ക്കാ​ർ മാ​റി.

പി​ന്നീ​ട് ചെ​മ്പ​ന്തൊ​ട്ടി​യി​ലെ മ്യൂ​സി​യ​ത്തി​ന്‍റെ നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ത​ന്നെ മെ​ല്ലെ​പ്പോ​ക്കി​ലാ​യ​തോ​ടെ പാ​ലാ​വ​യ​ലി​ന്‍റെ കാ​ര്യം വി​സ്മൃ​തി​യി​ലാ​യി. ഐ​തി​ഹാ​സി​ക​മാ​യ കു​ടി​യേ​റ്റ​കാ​ല​ത്തി​ന്‍റെ സ്മ​ര​ണ​ക​ളും ശേ​ഷി​പ്പു​ക​ളും വ​രും​ത​ല​മു​റ​ക​ൾ​ക്ക് പ​ക​ർ​ന്നു​ന​ല്കാ​ൻ ക​ഴി​യു​ന്ന വി​ധ​ത്തി​ൽ ഒ​രു സ്മാ​ര​കം നി​ർ​മി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ഏ​റെ​ക്കാ​ല​മാ​യി ഉ​ള്ള​താ​ണ്. കു​ടി​യേ​റ്റ​ത്തി​ന്‍റെ പ്ലാ​റ്റി​നം ജൂ​ബി​ലി വ​ർ​ഷ​ത്തി​ലെ​ങ്കി​ലും ഇ​തു​സം​ബ​ന്ധി​ച്ച തു​ട​ർ​ന​ട​പ​ടി​ക​ൾ സ​ർ​ക്കാ​രി​ൽ നി​ന്നു​ണ്ടാ​കു​മോ​യെ​ന്നാ​ണ് കു​ടി​യേ​റ്റ ജ​ന​ത ഉ​റ്റു​നോ​ക്കു​ന്ന​ത്.