കാ​റ്റാം​ക​വ​ല​യി​ലെ കോ​ൺ​ക്രീ​റ്റ് പാ​ത തു​റ​ന്നു; ഉ​യ​ര​ക്കൂ​ടു​ത​ലി​ൽ ആ​ശ​ങ്ക
Friday, November 15, 2024 5:23 AM IST
ചി​റ്റാ​രി​ക്കാ​ൽ: ഏ​റെ​ക്കാ​ല​ത്തെ കാ​ത്തി​രി​പ്പി​നൊ​ടു​വി​ൽ കാ​റ്റാം​ക​വ​ല​യി​ൽ മ​ല​യോ​ര ഹൈ​വേ​യു​ടെ ഭാ​ഗ​മാ​യി നി​ർ​മി​ച്ച കോ​ൺ​ക്രീ​റ്റ് വ​ന​പാ​ത തു​റ​ന്നു. ഇ​തോ​ടെ മ​ല​യോ​ര​ഹൈ​വേ വി​ക​സ​ന​ത്തി​നാ​യി വ​ന​ഭൂ​മി വി​ട്ടു​കി​ട്ടി​യി​ട്ടും റോ​ഡി​ന്‍റെ ശോ​ച​നീ​യാ​വ​സ്ഥ​യ്ക്ക് മാ​റ്റ​മു​ണ്ടാ​യി​ല്ലെ​ന്ന പ​രാ​തി​ക്ക് ഒ​ര​ള​വു വ​രെ പ​രി​ഹാ​ര​മാ​യി.

3.8 മീ​റ്റ​ർ വീ​തി​യി​ലാ​ണ് റോ​ഡ് കോ​ൺ​ക്രീ​റ്റ് ചെ​യ്തി​ട്ടു​ള്ള​ത്. എ​ന്നാ​ൽ വ​ശ​ങ്ങ​ളി​ലേ​ക്ക് കാ​ര്യ​മാ​യി ച​രി​വ് കൊ​ടു​ക്കാ​തെ സാ​മാ​ന്യം ഉ​യ​ര​ത്തി​ൽ കോ​ൺ​ക്രീ​റ്റിം​ഗ് ന​ട​ത്തി​യ​തി​നാ​ൽ വ​ലി​യ വാ​ഹ​ന​ങ്ങ​ൾ​ക്ക് സൈ​ഡ് കൊ​ടു​ക്കു​മ്പോ​ൾ ട​യ​റു​ക​ൾ കോ​ൺ​ക്രീ​റ്റ് ചെ​യ്ത ഭാ​ഗ​ത്തി​നു പു​റ​ത്തെ​ത്തി അ​പ​ക​ട​സാ​ധ്യ​ത​യു​ണ്ടാ​കു​മെ​ന്ന പ​രാ​തി ഉ​യ​ർ​ന്നു. ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ റോ​ഡി​നു പു​റ​ത്തെ​ത്തി​യാ​ൽ മ​റി​ഞ്ഞു​വീ​ഴാ​നും സാ​ധ്യ​ത​യു​ണ്ടെ​ന്ന് നാ​ട്ടു​കാ​ർ ചൂ​ണ്ടി​ക്കാ​ട്ടി.

ഇ​ത് പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി ബു​ധ​നാ​ഴ്ച രാ​ത്രി​യോ​ടെ ഉ​യ​ര​ക്കൂ​ടു​ത​ലു​ള്ള ഭാ​ഗ​ങ്ങ​ളി​ൽ റോ​ഡി​ന്‍റെ ഇ​രു​വ​ശ​വും മ​ണ്ണി​ട്ടു​യ​ർ​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ലും മ​ഴ​യി​ൽ ഇ​ത് നി​ല​നി​ൽ​ക്കു​മോ​യെ​ന്ന സം​ശ​യം ബാ​ക്കി​യാ​ണ്. റോ​ഡ് ഹൈ​വേ നി​ല​വാ​ര​ത്തി​ൽ വീ​തി കൂ​ട്ടി ന​വീ​ക​രി​ക്കു​ന്ന​തി​നു​ള്ള പ്രാ​രം​ഭ ന​ട​പ​ടി​ക​ൾ തു​ട​ങ്ങി​യി​ട്ടു​ള്ള​തി​നാ​ൽ ആ ​സ​മ​യ​ത്ത് പ്ര​ശ്നം പ​രി​ഹ​രി​ക്ക​പ്പെ​ടു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. കോ​ൺ​ക്രീ​റ്റിം​ഗ് പ്ര​വൃ​ത്തി ന​ട​ക്കു​ന്ന​തി​നാ​ൽ ര​ണ്ടാ​ഴ്ച​യി​ലേ​റെ​യാ​യി അ​ട​ച്ചി​ട്ടി​രു​ന്ന റോ​ഡ് തു​റ​ന്ന​തോ​ടെ വാ​ഹ​ന​യാ​ത്ര​ക്കാ​ർ ആ​ശ്വാ​സ​ത്തി​ലാ​ണ്. മ​ല​യോ​ര ഹൈ​വേ​യി​ലെ ചു​ള്ളി-​മ​രു​തോം വ​ന​പാ​ത​യി​ലും കോ​ൺ​ക്രീ​റ്റിം​ഗ് പ്ര​വൃ​ത്തി ന​ട​ക്കു​ന്നു​ണ്ട്. ഇ​തും വ​രും​ദി​വ​സ​ങ്ങ​ളി​ൽ ത​ന്നെ പൂ​ർ​ത്തി​യാ​കും.