വെള്ളരിക്കുണ്ട്: മലയോരത്തെ പ്രമുഖ തീര്‍ഥാടനകേന്ദ്രമായ മാവുള്ളാല്‍ വിശുദ്ധ യൂദാ തദ്ദേവൂസിന്റെ തീര്‍ഥാടന പള്ളിയിൽ നവനാള്‍ തിരുകര്‍മങ്ങളും തിരുനാള്‍ ആഘോഷവും നാളെ മുതല്‍ 24 വരെ നടക്കും. നാളെ രാവിലെ ആറിനു വികാരി റവ. ഡോ. ജോണ്സണ് അന്ത്യാകുളം കൊടിയേറ്റും.
എല്ലാദിവസവും രാവിലെ ആറുമണി, എട്ടുമണി, പത്തുമണി, ഉച്ചകഴിഞ്ഞ് മൂന്നുമണി, വൈകുന്നേരം ഏഴുമണി എന്നീ സമയങ്ങളില്‍ തിരുനാള്‍ തിരുക്കര്‍മങ്ങള്‍ നടക്കും. 23നു വൈകുന്നേരം ഏഴിന് നടക്കുന്ന ആഘോഷമായ തിരുക്കര്‍മങ്ങള്‍ക്ക് തലശേരി ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി കാര്‍മികനായിരിക്കും. സമാപനദിവസമായ 24നു രാവിലെ 10.30ന് നടക്കുന്ന തിരുക്കര്‍മങ്ങള്‍ക്ക് മോണ്‍. ആന്റണി മുതുകുന്നേല്‍ കാര്‍മികനായിരിക്കും. തുടര്‍ന്ന് പ്രദക്ഷിണം, സമാപന ആശീര്‍വാദം. പാച്ചോര്‍ നേര്‍ച്ചയോടുകൂടി തിരുനാള്‍ സമാപിക്കും.
വിവിധ ദിവസങ്ങളിലെ തിരുക്കര്‍മങ്ങള്‍ക്ക് ഫാ. ഫ്രാന്‍സിസ് ഇട്ടിയപ്പാറ, ഫാ. തോമസ് മരശേരി, ഫാ. ജോര്‍ജ് കാരിക്കത്തടത്തില്, മോണ്‍. മാത്യു ഇളംതുരുത്തിപ്പടവില്‍, ഫാ. സുബേഷ്, ഫാ. ജോര്‍ജ് വെള്ളരിങ്ങാട്ട്, ഫാ. തോമസ് കളത്തില്‍, ഫാ. ജോസഫ് തൈക്കുന്നുംപുറത്ത്, ഫാ. മാത്യു മുക്കുഴി, ഫാ. സെബാസ്റ്റ്യന്‍ വെമ്മേനിക്കട്ടയില്‍, ഫാ. ജോസ് മാണിക്കത്താഴെ, ഫാ. ആല്ബിന് കാവുകാട്ട്, ഫാ. ഷാജി കണിയാംപറമ്പില്‍, ഫാ. ജോസഫ് പാലക്കീല്‍, റവ.ഡോ. മാണി മേല്‍വെട്ടം, ഫാ. തോമസ് കുമ്പളന്താനം, ഫാ. ജിതിന് പുന്നശേരി, ഫാ. സ്കറിയ ചിരണക്കല്, ഫാ .ആന്റണി പള്ളിക്കുന്നേല്‍, ഫാ. തോമസ് വെള്ളൂര്പുത്തന്പുരയില്, ഫാ. ജയിംസ് മൂന്നാനപ്പള്ളി, ഫാ. ഫിലിപ്പ് ഇരുപ്പക്കാട്ട്, ഫാ. മാത്യു പൂവശേരി, ഫാ. ജോസഫ് കാഞ്ഞിരത്തിങ്കല്‍, ഫാ. ജോര്‍ജ് കളപ്പുര, ഫാ. ജോസഫ് കൊട്ടാരത്തില്‍, ഫാ. അഗസ്റ്റിന് അറയ്ക്കല്‍, ഫാ. തോമസ് പാണാക്കുഴിയില്, ഫാ. മാത്യു കായമ്മാക്കല്‍, ഫാ. ജോണ്‍ എടാട്ട്, ഫാ. ജോസഫ് വടക്കേപറമ്പില്‍, ഫാ. ജിമ്മി ഉഴുന്നുപാറ എന്നിവര്‍ കാര്‍മികത്വം വഹിക്കും. ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി വികാരി റവ.ഡോ. ജോണ്സണ് അന്ത്യാകുളം, അസി. വികാരി ഫാ. ജോസഫ് മുഞ്ഞനാട്ട്, എം.ജെ. ലോറന്‍സ്, ജിജി കുന്നപ്പള്ളി, ജോര്‍ജ് തോമസ്, ജിമ്മി ഇടപ്പാടി, തോമസ് മൂശാട്ടില്, ബിജോ തണ്ണിപ്പാറ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.