എ​ന്‍​ഡോ​സ​ള്‍​ഫാ​ന്‍ മെ​ഡി​ക്ക​ല്‍ പ​രി​ശോ​ധ​ന ഈ​മാ​സം പൂ​ര്‍​ത്തി​യാ​യേ​ക്കും
Thursday, November 14, 2024 6:15 AM IST
കാ​സ​ര്‍​ഗോ​ഡ്: എ​ന്‍​ഡോ​സ​ള്‍​ഫാ​ന്‍ ദു​രി​ത​ബാ​ധി​ത​രെ ക​ണ്ടെ​ത്താ​ന്‍ ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ തു​ട​രു​ന്ന പ​രി​ശോ​ധ​ന ഈ ​മാ​സം അ​വ​സാ​ന​ത്തോ​ടെ പൂ​ര്‍​ത്തി​യാ​യേ​ക്കും. അ​പേ​ക്ഷ​ക​ളി​ന്മേ​ല്‍ ഫീ​ല്‍​ഡ് വെ​രി​ഫി​ക്കേ​ഷ​ന്‍ ഏ​താ​ണ്ട് പൂ​ര്‍​ത്തി​യാ​യി. അ​ത​തു പ്ര​ദേ​ശ​ത്തെ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ല്‍ മെ​ഡി​ക്ക​ല്‍ പ​രി​ശോ​ധ​ന ഉ​ള്‍​പ്പെ​ടെ ന​ട​ക്കു​ന്നു​ണ്ട്. അ​ത് ഈ ​മാ​സ​ത്തോ​ടെ പൂ​ര്‍​ത്തി​യാ​കു​മെ​ന്ന് അ​ധി​കൃ​ത​ര്‍ പ​റ​യു​ന്നു. മു​ന്‍ ത​വ​ണ​ക​ളി​ല്‍ പ​ര​സ്യ​മാ​യി അ​റി​യി​പ്പു ന​ല്‍​കി​യാ​ണ് മെ​ഡി​ക്ക​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്ന​തെ​ങ്കി​ല്‍ ഇ​ത്ത​വ​ണ ദു​രി​ത​ബാ​ധി​ത​രെ​യും ബ​ന്ധ​പ്പെ​ട്ട​വ​രെ​യും മാ​ത്രം നേ​രി​ട്ട് അ​റി​യി​ച്ചാ​ണ് ക്യാ​മ്പു​ക​ള്‍ ന​ട​ക്കു​ന്ന​ത്.

20,000 ത്തി​ലേ​റെ അ​പേ​ക്ഷ​ക​ളാ​ണ് ല​ഭി​ച്ചി​ട്ടു​ള്ള​ത്. 2022 ഡി​സം​ബ​ര്‍ 31 വ​രെ ല​ഭി​ച്ച അ​പേ​ക്ഷ​ക​ളി​ലാ​ണ് പ​രി​ശോ​ധ​ന. 1980 ജ​നു​വ​രി ഒ​ന്നി​നും 2011 ഒ​ക്‌​ടോ​ബ​ര്‍ 25നും ​ഇ​ട​യി​ല്‍ ജ​നി​ച്ച​വ​രും എ​ന്‍​ഡോ​സ​ള്‍​ഫാ​ന്‍ ദു​രി​ത​ബാ​ധി​ത പ​ഞ്ചാ​യ​ത്തു​ക​ള്‍, അ​തി​ര്‍​ത്തി പ​ഞ്ചാ​യ​ത്തു​ക​ള്‍, പ്ലാ​ന്‍റേ​ഷ​ന്‍ കോ​ര്‍​പ​റേ​ഷ​ന്‍റെ ക​ശു​മാ​വു തോ​ട്ട​ങ്ങ​ളു​ടെ ര​ണ്ടു കി​ലോ​മീ​റ്റ​ര്‍ ചു​റ്റ​ള​വ് വ​രെ താ​മ​സം ഉ​ണ്ടാ​യി​രു​ന്ന​വ​രോ ആ​യി​രി​ക്ക​ണം അ​പേ​ക്ഷ​ക​ര്‍.

ഒ​രു പ​ഞ്ചാ​യ​ത്തി​ല്‍ നി​ന്ന് ശ​രാ​ശ​രി 1500 അ​പേ​ക്ഷ​ക​ര്‍ മി​ക്ക പ​ഞ്ചാ​യ​ത്തു​ക​ളി​ലും 1500 വ​രെ അ​പേ​ക്ഷ​ക​ള്‍ ല​ഭി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ല്‍ പ​ല പ​ഞ്ചാ​യ​ത്തു​ക​ളി​ലും ല​ഭി​ച്ച അ​പേ​ക്ഷ​ക​ളി​ല്‍ 10 ശ​ത​മാ​നം പോ​ലും എ​ന്‍​ഡോ​സ​ള്‍​ഫാ​ന്‍ ദു​രി​ത​ബാ​ധി​ത പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ടാ​ന്‍ അ​ര്‍​ഹ​രാ​യ​വ​ര​ല്ലെ​ന്നാ​ണ് സൂ​ച​ന.

മൂ​ന്നു ഘ​ട്ട​ങ്ങ​ളി​ലാ​യി ഫീ​ല്‍​ഡ് വെ​രി​ഫി​ക്കേ​ഷ​ന്‍ ന​ട​ത്തി പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി, വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍, ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്ട​ര്‍, ഐ​സി​ഡി​എ​സ് ഓ​ഫീ​സ​ര്‍ എ​ന്നി​വ​ര്‍ സം​യു​ക്ത പ​രി​ശോ​ധ​ന ന​ട​ത്തി​യാ​ണ് മൂ​ന്നു ഘ​ട്ട​ങ്ങ​ളി​ലാ​യി ഫീ​ല്‍​ഡ് വെ​രി​ഫി​ക്കേ​ഷ​ന്‍ പൂ​ര്‍​ത്തി​യാ​ക്കി​യ​ത്.

ഫീ​ല്‍​ഡ് വെ​രി​ഫി​ക്കേ​ഷ​ന്‍, മെ​ഡി​ക്ക​ല്‍ പ​രി​ശോ​ധ​ന, വി​വി​ധ മെ​ഡി​ക്ക​ല്‍ പ​രി​ശോ​ധ​ന, വി​വി​ധ ചി​കി​ത്സാ വി​ഭാ​ഗ​ങ്ങ​ള്‍ അ​ട​ങ്ങി​യ മെ​ഡി​ക്ക​ല്‍ ബോ​ര്‍​ഡ് പ​രി​ശ​ധ​ന​തു​ട​ങ്ങി​യ​വ​യ്ക്കു ശേ​ഷ​മാ​ണ് ക​ള​ക്‌​ട​ര്‍ എ​ന്‍​ഡോ​സ​ള്‍​ഫാ​ന്‍ ദു​രി​ത​ബാ​ധി​ത ആ​നു​കൂ​ല്യ​ങ്ങ​ള്‍​ക്ക് അ​ര്‍​ഹ​ത​യു​ള്ള​വ​രു​ടെ ശി​പാ​ര്‍​ശ പ​ട്ടി​ക സ​ര്‍​ക്കാ​രി​ലേ​ക്ക് അ​യ​യ്ക്കു​ക. അ​പേ​ക്ഷ​ക​ളും മ​റ്റു വി​വ​ര​ങ്ങ​ളെ​ല്ലാം സൂ​ക്ഷി​ക്കു​ന്ന​തി​നും പ​രി​ശോ​ധി​ക്കു​ന്ന​തി​നും പ്ര​ത്യേ​ക വെ​ബ് പോ​ര്‍​ട്ട​ലി​നു ത​ന്നെ രൂ​പം ന​ല്‍​കി​യി​ട്ടു​ണ്ട്.