നോ​ട്ട്ബു​ക്കു​ക​ള്‍ ത​യാ​റാ​ക്കി എ​ന്‍​ഡോ​സ​ള്‍​ഫാ​ന്‍ ദു​രി​ത​ബാ​ധി​ത വി​ദ്യാ​ര്‍​ഥി​ക​ള്‍
Wednesday, November 13, 2024 6:34 AM IST
മു​ളി​യാ​ര്‍: ജി​ല്ലാ ഭ​ര​ണ​സം​വി​ധാ​ന​ത്തി​ന്‍റെ ഐ ​ലീ​ഡ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ എം​സി​ആ​ര്‍​സി​യി​ലെ കു​ട്ടി​ക​ള്‍ നി​ര്‍​മി​ക്കു​ന്ന ഉ​ത്പ​ന്ന​ങ്ങ​ള്‍ വി​പ​ണ​നം ചെ​യ്യു​ന്ന​തി​ന് സൊ​സൈ​റ്റി രൂ​പീ​ക​രി​ക്കു​ന്ന​ത് ഗു​ണ​ക​ര​മാ​കു​മെ​ന്ന് സി.​എ​ച്ച്. കു​ഞ്ഞ​മ്പു എം​എ​ല്‍​എ. മു​ളി​യാ​ര്‍ ത​ണ​ല്‍ എം​സി​ആ​ര്‍​സി വി​ദ്യാ​ര്‍​ഥി​ക​ള്‍ ത​യാ​റാ​ക്കി​യ നോ​ട്ടു​ബു​ക്കു​ക​ളു​ടെ പ്ര​കാ​ശ​ന​വും വി​പ​ണ​ന ഉ​ദ്ഘാ​ട​ന​വും നി​ര്‍​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. എം​സി​ആ​ര്‍​സി​യി​ലെ കു​ട്ടി​ക​ള്‍​ക്കും അ​വ​രെ പ​രി​ച​രി​ക്കു​ന്ന ര​ക്ഷി​താ​ക്ക​ള്‍​ക്കും വ​രു​മാ​നം ഉ​ണ്ടാ​ക്കാ​ന്‍ ഉ​പ​ക​രി​ക്കു​ന്ന വി​വി​ധ പ​ദ്ധ​തി​ക​ള്‍ ജി​ല്ല​യി​ലെ വി​വി​ധ സ്‌​കൂ​ളു​ക​ളി​ല്‍ ന​ട​പ്പി​ലാ​ക്കു​ന്ന​തി​നും വി​പ​ണ​നം ചെ​യ്യു​ന്ന​തി​നും സൊ​സൈ​റ്റി സ​ഹാ​യ​ക​മാ​കും. വി​പ​ണ​ന​ത്തി​നു​ള്ള സ്ഥി​രം സം​വി​ധാ​ന​മാ​യി അ​തു​മാ​റ​ണ​മെ​ന്നും എം​എ​ല്‍​എ പ​റ​ഞ്ഞു.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​വി. മി​നി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. എ​ന്‍​ഡോ​സ​ള്‍​ഫാ​ന്‍ സെ​ല്‍ ഡ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ പി. ​സു​ര്‍​ജി​ത് മു​ഖ്യാ​തി​ഥി​യാ​യി. ജി​ല്ലാ സാ​മൂ​ഹി​ക നീ​തി ഓ​ഫീ​സ​ര്‍ ആ​ര്യ പി. ​രാ​ജ്, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ. ​ജ​നാ​ര്‍​ദ്ദ​ന​ന്‍, സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​രാ​യ അ​നീ​സ മ​ന്‍​സൂ​ര്‍, റൈ​സ റാ​ഷി​ദ്, വാ​ര്‍​ഡ് മെം​ബ​ര്‍ അ​ബ്ബാ​സ് കൊ​ള​ച്ചെ​പ്പ്, മു​ളി​യാ​ര്‍ സി​എ​ച്ച്‌​സി മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍, ഡോ. ​ഷ​മീ​മ ത​ന്‍​വീ​ര്‍, പി​ടി​എ പ്ര​സി​ഡ​ന്‍റ് എം. ​നാ​രാ​യ​ണ​ന്‍, ദാ​മോ​ദ​ര​ന്‍, കെ.​ബി. മു​ഹ​മ്മ​ദ് കു​ഞ്ഞി, ഖ​യ​റു​ന്നീ​സ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.