ജ​ന​കീ​യ മ​ത്സ്യ​കൃ​ഷി പ​ദ്ധ​തി​യി​ൽ നി​ന്ന് സ​ർ​ക്കാ​ർ പി​ന്മാ​റു​ന്നു
Thursday, November 14, 2024 6:15 AM IST
കാ​സ​ർ​ഗോ​ഡ്: ഞ​ങ്ങ​ളും കൃ​ഷി​യി​ലേ​ക്ക് പ​ദ്ധ​തി​ക്കു​പി​ന്നാ​ലെ കൊ​ട്ടി​ഘോ​ഷി​ച്ച് തു​ട​ങ്ങി​യ ജ​ന​കീ​യ മ​ത്സ്യ​കൃ​ഷി പ്ര​ചാ​ര​ണ പ​ദ്ധ​തി​യി​ൽ നി​ന്ന് സ​ർ​ക്കാ​ർ പി​ന്മാ​റു​ന്നു. കൃ​ത്രി​മ കു​ള​ങ്ങ​ളും മ​റ്റും നി​ർ​മി​ച്ച് മ​ത്സ്യ​കൃ​ഷി ന​ട​ത്തു​ന്ന​വ​ർ​ക്ക് മു​ട​ക്കു​മു​ത​ലി​നൊ​ത്ത ലാ​ഭം കി​ട്ടാ​ൻ ബു​ദ്ധി​മു​ട്ടാ​ണെ​ന്ന് വ്യ​ക്ത​മാ​യ​തോ​ടെ തു​ട​ക്ക​ത്തി​ൽ പ​ദ്ധ​തി​യി​ൽ താ​ത്പ​ര്യം പ്ര​ക​ടി​പ്പി​ച്ച​വ​രി​ലേ​റെ​യും പി​ൻ​വ​ലി​ഞ്ഞി​രു​ന്നു.

ഞ​ങ്ങ​ളും കൃ​ഷി​യി​ലേ​ക്ക് പ​ദ്ധ​തി​യു​ടെ പേ​രി​ൽ നാ​ടെ​ങ്ങും ക​പ്പ​കൃ​ഷി ന​ട​ത്തി വി​ല​യി​ടി​വി​ന് കാ​ര​ണ​മാ​യ​തു​പോ​ലെ ത​ന്നെ​യാ​ണ് വ​ള​ർ​ത്തു​മ​ത്സ്യ​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ലും സം​ഭ​വി​ച്ച​ത്.

ജ​ന​കീ​യ മ​ത്സ്യ​കൃ​ഷി​യു​ടെ പ്ര​ചാ​ര​ണ​ത്തി​നും പ്രോ​ത്സാ​ഹ​ന​ത്തി​നു​മാ​യി സം​സ്ഥാ​ന ഫി​ഷ​റീ​സ് വ​കു​പ്പി​നു കീ​ഴി​ൽ അ​ഞ്ഞൂ​റി​ലേ​റെ പ്ര​മോ​ട്ട​ർ​മാ​രെ​യും കോ-​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രെ​യും ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ നി​യ​മി​ച്ചി​രു​ന്നു. ഇ​വ​രെ​യെ​ല്ലാം പി​രി​ച്ചു​വി​ടാ​ൻ ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​ർ 24 ന് ​ഉ​ത്ത​ര​വാ​യി.

പി​ന്നീ​ട് ഇ​വ​രു​ടെ പ്ര​തി​നി​ധി​ക​ൾ മ​ന്ത്രി​യെ നേ​രി​ൽ​ക​ണ്ട് ച​ർ​ച്ച ന​ട​ത്തി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ തീ​രു​മാ​നം മ​ര​വി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. എ​ന്നാ​ൽ തൊ​ഴി​ൽ​ദി​ന​ങ്ങ​ളും ശ​മ്പ​ള​വും വെ​ട്ടി​ച്ചു​രു​ക്കി​യ​തോ​ടെ ഇ​വ​ർ​ക്ക് ജോ​ലി​യി​ൽ തു​ട​രാ​നാ​കാ​ത്ത സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്.

2014-15 സാ​മ്പ​ത്തി​ക​വ​ർ​ഷ​മാ​ണ് ജ​ന​കീ​യ മ​ത്സ്യ​കൃ​ഷി പ​ദ്ധ​തി​ക്കാ​യി പ്ര​മോ​ട്ട​ർ​മാ​രെ നി​യ​മി​ച്ച​ത്. ആ​ദ്യ​ഘ​ട്ട​ത്തി​ൽ പ്ര​തി​മാ​സം 5000 രൂ​പ​യാ​യി​രു​ന്നു ഇ​വ​രു​ടെ ശ​മ്പ​ളം. പി​ന്നീ​ട് ഇ​ത് 10000 രൂ​പ​യാ​യി ഉ​യ​ർ​ത്തി. കോ​വി​ഡ് കാ​ല​ത്ത് നാ​ടെ​ങ്ങും മ​ത്സ്യ​കൃ​ഷി വ്യാ​പി​ച്ചു.

പി​ന്നീ​ട് മ​ത്സ്യ​ങ്ങ​ളു​ടെ വി​ല ഇ​ടി​യാ​ൻ തു​ട​ങ്ങി​യ​തോ​ടെ ആ​ളു​ക​ൾ​ക്ക് പ​ദ്ധ​തി​യോ​ടു​ള്ള താ​ത്പ​ര്യം കു​റ​ഞ്ഞു. 2023 ഏ​പ്രി​ൽ ഒ​ന്നു​മു​ത​ൽ പ്ര​മോ​ട്ട​ർ​മാ​രു​ടെ തൊ​ഴി​ൽ​ദി​ന​ങ്ങ​ൾ 21 ആ​യി കു​റ​ച്ചു. മാ​സ​ശ​മ്പ​ള​ത്തി​നു പ​ക​രം 680 രൂ​പ പ്ര​തി​ദി​ന വേ​ത​ന​ത്തി​ലേ​ക്ക് മാ​റ്റി.

എ​ങ്കി​ലും പ്ര​തി​മാ​സ വേ​ത​നം 14000 രൂ​പ​യോ​ള​മാ​യി ഉ​യ​ർ​ന്ന​തി​നാ​ൽ ഇ​വ​ർ​ക്ക് ന​ഷ്ട​മു​ണ്ടാ​യി​ല്ല. എ​ന്നാ​ൽ ഇ​പ്പോ​ൾ തൊ​ഴി​ൽ​ദി​ന​ങ്ങ​ൾ 18 ആ​യി കു​റ​ച്ച​തോ​ടെ മാ​സ​വേ​ത​ന​ത്തി​ൽ നി​ന്ന് 2000 രൂ​പ​യി​ല​ധി​കം കു​റ​ഞ്ഞു.

ഇ​തു​ത​ന്നെ കി​ട്ടാ​ൻ മാ​സ​ങ്ങ​ളോ​ളം താ​മ​സി​ക്കു​ന്ന അ​വ​സ്ഥ​യു​മാ​യി. സാ​ങ്കേ​തി​ക​മാ​യി തൊ​ഴി​ൽ​ദി​ന​ങ്ങ​ൾ 18 മാ​ത്ര​മാ​ണെ​ങ്കി​ലും മി​ക്ക​വാ​റും എ​ല്ലാ പ്ര​വൃ​ത്തി​ദി​വ​സ​ങ്ങ​ളി​ലും ജോ​ലി ചെ​യ്യേ​ണ്ട സാ​ഹ​ച​ര്യ​മാ​ണ് ഇ​വ​ർ​ക്കു​ള്ള​ത്.

ഫി​ഷ​റീ​സ് വ​കു​പ്പി​ന്‍റെ വി​വി​ധ പ​ദ്ധ​തി​ക​ളു​ടെ സ​ർ​വേ ന​ട​ത്തു​ന്ന​തും അ​റി​യി​പ്പു​ക​ൾ വീ​ടു​ക​ളി​ലെ​ത്തി​ക്കു​ന്ന​തു​മ​ട​ക്ക​മു​ള്ള ചു​മ​ത​ല​ക​ളെ​ല്ലാം പ​ത്തു​വ​ർ​ഷ​ത്തോ​ള​മാ​യി ക​രാ​ർ ജീ​വ​ന​ക്കാ​രാ​യി ജോ​ലി​ചെ​യ്യു​ന്ന ഇ​വ​ർ​ക്കാ​ണ്.

ജോ​ലി​ഭാ​ര​വും ശ​മ്പ​ളം കൃ​ത്യ​മാ​യി ല​ഭി​ക്കാ​ത്ത​തും മൂ​ലം കാ​സ​ർ​ഗോ​ഡ് ജി​ല്ല​യി​ൽ മാ​ത്രം ഇ​തി​ന​കം 11 പേ​ർ ജോ​ലി ഉ​പേ​ക്ഷി​ച്ചു.

ബാ​ക്കി​യു​ള്ള​വ​രും പി​രി​ഞ്ഞു​പോ​കാ​ൻ മാ​ന​സി​ക​മാ​യി ത​യ്യാ​റെ​ടു​ത്തു നി​ല്ക്കു​ക​യാ​ണ്. ഇ​വ​ർ കൂ​ടി പോ​കു​ന്ന​തോ​ടെ ജ​ന​കീ​യ മ​ത്സ്യ​കൃ​ഷി പ​ദ്ധ​തി​യും ഫ​ല​ത്തി​ൽ നി​ല​ച്ച മ​ട്ടാ​കും.