കൊ​ച്ചി വി​മാ​ന​ത്താ​വ​ള​ത്തി​ൽ ശ​ബ​രി​മ​ല ഇ​ട​ത്താ​വ​ളം തു​റ​ന്നു
Friday, November 15, 2024 3:38 AM IST
നെ​ടു​മ്പാ​ശേ​രി: കൊ​ച്ചി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ ശ​ബ​രി​മ​ല ഇ​ട​ത്താ​വ​ളം മ​ന്ത്രി പി. ​രാ​ജീ​വ് ഉ​ദ്ഘാ​ട​നം ചെ​യ്തു. 5,000 ച​രു​ര​ശ്ര അ​ടി വി​സ്തീ​ർ​ണ​ത്തി​ൽ ആ​ഭ്യ​ന്ത​ര ടെ​ർ​മി​ന​ലി​ന്‍റെ ആ​ഗ​മ​ന ഭാ​ഗ​ത്ത് പോ​ലീ​സ് എ​യ്ഡ് പോ​സ്റ്റി​ന് സ​മീ​പ​മാ​ണ് ഇ​ട​ത്താ​വ​ളം ഒ​രു​ക്കി​ട്ടു​ള്ള​ത്. ഇ​തി​നു​ള്ളി​ൽ വി​മാ​ന സ​ർ​വീ​സു​ക​ൾ സം​ബ​ന്ധി​ച്ച് വി​വ​ര​ങ്ങ​ൾ അ​ട​ങ്ങു​ന്ന ഡി​സ്പ്ലേ സം​വി​ധാ​നം സ​ജ്ജ​മാ​ക്കി​ട്ടു​ണ്ട്. ഫു​ഡ് കൗ​ണ്ട​ർ, പ്രീ​പെ​യ്ഡ് ടാ​ക്സി കൗ​ണ്ട​ർ, ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ ഹെ​ൽ​പ്പ് ഡെ​സ്ക്ക് എ​ന്നി​വ​യെ​ല്ലാം ഇ​വി​ടെ​യു​ണ്ട് .

സി​യാ​ലി​ലെ 0484 എ​യ്റോ​ലോ​ഞ്ചി​ൽ കു​റ​ഞ്ഞ ചെ​ല​വി​ൽ താ​മ​സ സൗ​ക​ര്യ​വും ല​ഭി​ക്കും. ക​ഴി​ഞ്ഞ​വ​ർ​ഷം കൊ​ച്ചി വി​മാ​ന​ത്താ​വ​ളം വ​ഴി 6,000 തീ​ർ​ഥാ​ട​ക​ർ പോ​യി​ട്ടു​ണ്ടെ​ന്ന് മ​ന്ത്രി പി. ​രാ​ജീ​വ് പ​റ​ഞ്ഞു. ഈ ​ത​വ​ണ തീ​ർ​ഥാ​ട​ക​രു​ടെ എ​ണ്ണം ഏ​റെ വ​ർ​ധി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. ച​ട​ങ്ങി​ൽ സി​യാ​ൽ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ എ​സ്. സു​ഹാ​സ്, എം​എ​ൽ​എ​മാ​രാ​യ അ​ൻ​വ​ർ സാ​ദ​ത്ത്, റോ​ജി എം. ​ജോ​ൺ, എ​യ​ർ​പോ​ർ​ട്ട് ഡ​യ​റ​ക്ട​ർ ജി. ​മ​നു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. 0484 എ​യ്റോ ലോ​ഞ്ചി​ന്‍റെ സൗ​ക​ര്യ​ങ്ങ​ൾ 0484-3053484 എ​ന്ന ന​മ്പ​റി​ലും 0484reservation @ciasl.in എ​ന്ന ഇ-​മെ​യി​ൽ വ​ഴി​യും ബു​ക്ക് ചെ​യ്യാം.