കൃ​ഷി​ഭ​വ​ന്‍റെ മ​തി​ലി​ൽ സി​പി​എം സ​മ്മേ​ള​ന​ത്തി​ന്‍റെ ചു​വ​രെ​ഴു​ത്ത്
Tuesday, November 12, 2024 7:45 AM IST
നീ​ലേ​ശ്വ​രം: ന​ഗ​ര​സ​ഭാ കൃ​ഷി​ഭ​വ​ന്‍റെ മ​തി​ലി​ൽ സി​പി​എം സ​മ്മേ​ള​ന​ത്തി​ന്‍റെ ചു​വ​രെ​ഴു​ത്ത് ന​ട​ത്തി​യ​തി​നെ​തി​രെ പ്ര​തി​ഷേ​ധ​വു​മാ​യി യു​ഡി​എ​ഫ്. ഈ ​മാ​സം 26, 27 തീ​യ​തി​ക​ളി​ൽ കോ​ട്ട​പ്പു​റ​ത്ത് ന​ട​ക്കു​ന്ന സി​പി​എം നീ​ലേ​ശ്വ​രം ഏ​രി​യാ സ​മ്മേ​ള​ന​ത്തി​ന്‍റെ പ്ര​ചാ​ര​ണ​മാ​ണ് ന​ഗ​ര​മ​ധ്യ​ത്തി​ൽ താ​ത്കാ​ലി​ക ബ​സ് സ്റ്റാ​ൻ​ഡി​ന്‍റെ എ​തി​ർ​വ​ശ​ത്തു​ള്ള കൃ​ഷി​ഭ​വ​ന്‍റെ മ​തി​ലി​ൽ ന​ട​ത്തി​യ​ത്. സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ൾ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ പ്ര​ചാ​ര​ണ​ത്തി​നു​പ​യോ​ഗി​ക്കു​ന്ന​ത് നി​യ​മ​ലം​ഘ​ന​മാ​ണെ​ന്ന് വാ​ർ​ഡ് കൗ​ൺ​സി​ല​റും ന​ഗ​ര​സ​ഭ​യി​ലെ യു​ഡി​എ​ഫ് പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി നേ​താ​വു​മാ​യ ഇ. ​ഷ​ജീ​ർ പ​റ​ഞ്ഞു.

ഭ​ര​ണ​ത്തി​ന്‍റെ അ​ഹ​ങ്കാ​ര​ത്തി​ലാ​ണ് സ​ർ​ക്കാ​ർ സ്ഥാ​പ​ന​ത്തി​ന്‍റെ മ​തി​ലി​ൽ പാ​ർ​ട്ടി ചു​വ​രെ​ഴു​ത്ത് ന​ട​ത്തി​യ​തെ​ന്നും ഇ​തി​നെ​തി​രെ നി​യ​മ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.