ക​ല്ലു​മ്മ​ക്കാ​യ ക​ർ​ഷ​ക​ർ​ക്ക് വി​ന​യാ​യി ഫി​ഷ​റീ​സ് അ​ധി​കൃ​ത​രു​ടെ തീ​രു​മാ​ന​ങ്ങ​ൾ
Tuesday, November 12, 2024 7:45 AM IST
വ​ലി​യ​പ​റ​മ്പ്: ക​വ്വാ​യി കാ​യ​ലി​ൽ ക​ല്ലു​മ്മ​ക്കാ​യ കൃ​ഷി​യി​റ​ക്ക​ൽ കാ​ല​മാ​ണ് ഇ​നി വ​രു​ന്ന മൂ​ന്ന് മാ​സം. അ​യ​ൽ ജി​ല്ല​ക​ളി​ൽ കു​റ​ഞ്ഞ വി​ല​യ്ക്ക് വി​ത്ത് ല​ഭി​ക്കു​ന്നു​ണ്ടെ​ങ്കി​ലും ഫി​ഷ​റീ​സ് വ​കു​പ്പ് പ​ല നി​ബ​ന്ധ​ന​ക​ളു​മാ​യി രം​ഗ​ത്തു വ​ന്ന​ത് ക​ർ​ഷ​ക​രെ​യും സം​ഘ​ങ്ങ​ളെ​യും പി​ന്നോ​ട്ട​ടി​പ്പി​ക്കു​ക​യാ​ണെ​ന്ന ആ​ക്ഷേ​പ​മു​യ​ർ​ന്നി​ട്ടു​ണ്ട്.

ഇ​ന്ത്യ​യി​ൽ ത​ന്നെ ഏ​റ്റ​വും കൂ​ടു​ത​ൽ ക​ല്ലു​മ്മ​ക്കാ​യ കൃ​ഷി ചെ​യ്തു വ​രു​ന്ന​ത് കാ​സ​ർ​ഗോ​ഡ്- ക​ണ്ണൂ​ർ ജി​ല്ല അ​തി​ർ​ത്തി​യി​ലു​ള്ള ക​വ്വാ​യി കാ​യ​ലി​ലാ​ണ്. ഒ​ക്‌​ടോ​ബ​ർ മു​ത​ൽ ജ​നു​വ​രി വ​രെ​യാ​ണ് കൃ​ഷി​ക്ക് പ​റ്റി​യ കാ​ലം. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളും മ​റ്റു ക​ർ​ഷ​ക​രും സ്വാ​ശ്ര​യ സം​ഘ​ങ്ങ​ളും കു​ടും​ബ​ശ്രീ യൂ​ണി​റ്റു​ക​ളു​മാ​ണ് ക​ല്ലു​മ്മ​ക്കാ​യ കൃ​ഷി​യി​ൽ സ​ജീ​വ​മാ​യി​ട്ടു​ള്ള​ത്.

ക​വ്വാ​യി കാ​യ​ലി​ലെ ഇ​ട​യി​ലെ​ക്കാ​ട്, മാ​ട​ക്കാ​ൽ, വ​ലി​യ​പ​റ​മ്പ്, പ​ട​ന്ന​യി​ലെ ഓ​രി, തെ​ക്കെ​ക്കാ​ട് തു​ട​ങ്ങി​യ ഭാ​ഗ​ങ്ങ​ളി​ലാ​ണ് കൂ​ടു​ത​ലാ​യി കൃ​ഷി ചെ​യ്തു​വ​രു​ന്ന​ത്. കാ​യ​ലി​ലൊ​രു​ക്കി​യ മു​ള​ന്ത​ണ്ടു​ക​ൾ കൊ​ണ്ടു​ള്ള സ്റ്റേ​ജു​ക​ളി​ൽ ഒ​ര​ടി അ​ക​ലം പാ​ലി​ച്ച് ക​യ​റു​ക​ളി​ൽ തു​ണി​യി​ൽ കോ​ർ​ത്താ​ണ് ക​ല്ലു​മ്മ​ക്കാ​യ കൃ​ഷി​ക്കാ​യി വി​ത്തി​റ​ക്കു​ന്ന​ത്.

ഇ​ത്ത​വ​ണ ഫി​ഷ​റീ​സ് വ​കു​പ്പ് അ​ധി​കൃ​ത​ർ പ​ല നി​ബ​ന്ധ​ന​ക​ളും ക​ല്ലു​മ്മ​ക്കാ​യ കൃ​ഷി​യി​റ​ക്കു​ന്ന​തി​ന് ന​ൽ​കി​യ​ത് ക​ർ​ഷ​ക​ർ​ക്ക് തി​രി​ച്ച​ടി​യാ​യി​ട്ടു​ണ്ട്. കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ, വ​ട​ക​ര തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്ന് 60 കി​ലോ വ​രു​ന്ന
ഒ​രു ചാ​ക്ക് വി​ത്ത് വ​ലി​യ​പ​റ​മ്പി​ൽ എ​ത്തി​ച്ചു ന​ൽ​കാ​ൻ 3000 രൂ​പ മു​ത​ൽ 3500 രൂ​പ വ​രെ​യാ​ണ് ഈ​ടാ​ക്കു​ന്ന​ത്. അ​ത് കൊ​ണ്ട് ത​ന്നെ ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ ക​ന​ത്ത ന​ഷ്ടം സ​ഹി​ച്ച് കൃ​ഷി​യി​റ​ക്കാ​ൻ ക​ർ​ഷ​ക​ർ ത​യാ​റാ​യെ​ങ്കി​ലും ഫി​ഷ​റീ​സ് വ​കു​പ്പ് അ​ധി​കൃ​ത​ർ നി​ഷ്ക​ർ​ഷി​ക്കു​ന്ന നി​ബ​ന്ധ​ന​ക​ൾ ഇ​വ​ർ​ക്ക് വി​ന​യാ​വു​ക​യാ​ണ്. നേ​രി​ട്ട് വി​ത്ത് ശേ​ഖ​രി​ക്കു​ക​യോ വി​ത്ത് സ്വ​കാ​ര്യ ഏ​ജ​ന്‍റു​മാ​രി​ൽ
നി​ന്ന് വാ​ങ്ങു​ക​യോ ചെ​യ്യ​രു​തെ​ന്നും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി സം​ഘ​ങ്ങ​ൾ വ​ഴി വി​ത്ത് വാ​ങ്ങി കൃ​ഷി​യി​റ​ക്ക​ണ​മെ​ന്നു​മു​ള്ള നി​ബ​ന്ധ​ന വ​ർ​ഷ​ങ്ങ​ളാ​യി ക​ല്ലു​മ്മ​ക്കാ​യ കൃ​ഷി ചെ​യ്യു​ന്ന ക​ർ​ഷ​ക​രു​ടെ പ്ര​തി​ഷേ​ധ​ത്തി​നി​ട​യാ​ക്കി​യി​ട്ടു​ണ്ട്.ഇ​തോ​ടൊ​പ്പം ക​ർ​ഷ​ക ഗ്രൂ​പ്പു​ക​ളോ വ്യ​ക്തി​ക​ളോ കൃ​ഷി ഇ​റ​ക്കാ​ൻ മു​ൻ​കൂ​ർ അ​നു​മ​തി വാ​ങ്ങ​ണ​മെ​ന്ന​തും തി​രി​ച്ച​ടി​യാ​ക്കു​ന്നു​ണ്ട്.

കു​ടും​ബ​ശ്രീ യൂ​ണി​റ്റു​ക​ൾ മാ​ത്രം കൃ​ഷി ഇ​റ​ക്കു​ക എ​ന്ന നി​ർ​ദേ​ശ​വും പ​ര​മ്പ​രാ​ഗ​ത​മാ​യി ക​ല്ലു​മ്മ​ക്കാ​യ കൃ​ഷി​യി​റ​ക്കു​ന്ന​വ​ർ​ക്ക് എ​തി​രാ​യ തീ​രു​മാ​ന​മാ​ണെ​ന്ന ആ​ക്ഷേ​പ​വും ഉ​യ​ർ​ന്നി​ട്ടു​ണ്ട്.
ചു​രു​ങ്ങി​യ വി​ല​ക്ക് വി​ത്ത് കി​ട്ട​ ുമ്പോ​ൾ കൃ​ഷി​യി​റ​ക്കു​ക എ​ന്ന തീ​രു​മാ​ന​വു​മാ​യി ക​ർ​ഷ​ക​രും കൂ​ട്ടാ​യ്മ​ക​ളും മു​ന്നോ​ട്ടു പോ​വു​ക​യാ​ണ്.

കാ​യ​ലി​ലെ വെ​ള്ള​ത്തി​ൽ മാ​റ്റ​മു​ണ്ടാ​യ​ത് ക​ഴി​ഞ്ഞ വ​ർ​ഷം ക​ല്ലു​മ്മ​ക്കാ​യ കൃ​ഷി​യ​ൽ വ്യാ​പ​ക നാ​ശ​ന​ഷ്ട​മു​ണ്ടാ​ക്കി​യെ​ങ്കി​ലും ന​ഷ്ട​പ​രി​ഹാ​രം ഭൂ​രി​ഭാ​ഗം പേ​ർ​ക്കും ഇ​നി​യും കി​ട്ടി​യി​ട്ടി​ല്ല. എ​ങ്കി​ലും പ്ര​തീ​ക്ഷ കൈ​വി​ടാ​തെ കൃ​ഷി​യി​റ​ക്കാ​ൻ ക​ല്ലു​മ്മ​ക്കാ​യ ക​ർ​ഷ​ക​ർ രം​ഗ​ത്ത് സ​ജീ​വ​മാ​ണ്.