ഹാ​ജ​ർ ഉ​ത്ത​ര​വി​ൽ ഭേ​ദ​ഗ​തി പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ലു​റ​ച്ച് വി​ഇ​ഒ​മാ​ർ
Monday, November 11, 2024 5:30 AM IST
കാ​സ​ർ​ഗോ​ഡ്: ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ൾ​ക്ക് കീ​ഴി​ലു​ള്ള വി​ല്ലേ​ജ് എ​ക്സ്റ്റ​ൻ​ഷ​ൻ ഓ​ഫീ​സ​ർ​മാ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ പൊ​തു ഹാ​ജ​ർ പ​ട്ടി​ക​യി​ൽ ഒ​പ്പി​ട​ണ​മെ​ന്നും ഇ​വ​ർ​ക്ക് ശ​മ്പ​ളം ന​ൽ​കു​ന്ന​തി​നാ​യി ഗ്രാ​മ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​മാ​ർ ഇ​വ​രു​ടെ ഹാ​ജ​ർ​നി​ല​യും ഫീ​ൽ​ഡ് ത​ല ജോ​ലി​ക​ളും സം​ബ​ന്ധി​ച്ച സാ​ക്ഷ്യ​പ​ത്രം ന​ൽ​ക​ണ​മെ​ന്നു​മു​ള്ള സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​ൽ ഭേ​ദ​ഗ​തി. ശ​മ്പ​ളം ന​ൽ​കു​ന്ന​തി​നാ​യി ഗ്രാ​മ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​മാ​ർ സാ​ക്ഷ്യ​പ​ത്രം ന​ൽ​കേ​ണ്ട​തി​ല്ലെ​ന്നും വി​ഇ​ഒ​മാ​രു​ടെ ഓ​ഫീ​സ് ഗ്രാ​മ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് വ​ള​പ്പി​ന് പു​റ​ത്താ​ണെ​ങ്കി​ൽ അ​ത​ത് ഓ​ഫീ​സി​ൽ ത​ന്നെ ഹാ​ജ​ർ പു​സ്ത​ക​വും മൂ​വ്മെ​ന്‍റ് ര​ജി​സ്റ്റ​റും സൂ​ക്ഷി​ക്കാ​വു​ന്ന​താ​ണെ​ന്നു​മാ​ണ് പു​തി​യ ഉ​ത്ത​ര​വ്.

എ​ന്നാ​ൽ ന​വം​ബ​ർ ഒ​ന്നു​മു​ത​ൽ നി​ല​വി​ൽ വ​ന്ന പു​തി​യ വ്യ​വ​സ്ഥ​ക​ൾ​ക്കെ​തി​രെ വി​ഇ​ഒ​മാ​രു​ടെ കൂ​ട്ടാ​യ്മ ന​ട​ത്തു​ന്ന സ​മ​ര​പ​രി​പാ​ടി​ക​ൾ തു​ട​രു​ക​യാ​ണ്. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ൾ​ക്ക് കീ​ഴി​ലെ നി​ർ​വ​ഹ​ണ ഉ​ദ്യോ​ഗ​സ്ഥ​രാ​യി​രു​ന്ന വി​ഇ​ഒ​മാ​രെ ഗ്രാ​മ പ​ഞ്ചാ​യ​ത്തു​ക​ൾ​ക്ക് കീ​ഴി​ലാ​ക്കി​യ ഉ​ത്ത​ര​വ് പി​ൻ​വ​ലി​ക്കു​ക ത​ന്നെ വേ​ണ​മെ​ന്നാ​ണ് അ​വ​രു​ടെ ആ​വ​ശ്യം. ഇ​പ്പോ​ൾ ഇ​റ​ക്കി​യ ഭേ​ദ​ഗ​തി​യി​ൽ പ​ല കാ​ര്യ​ങ്ങ​ളി​ലും വ്യ​ക്ത​ത​യി​ല്ലെ​ന്നും അ​വ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

ഇ​പ്പോ​ൾ ഏ​റെ നാ​ളാ​യി പു​തി​യ വി​ഇ​ഒ​മാ​രു​ടെ നി​യ​മ​നം ന​ട​ക്കാ​ത്ത​തി​നാ​ൽ നി​ല​വി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ർ ജോ​ലി​ഭാ​രം കൊ​ണ്ട് പൊ​റു​തി​മു​ട്ടു​ക​യാ​ണ്. പ​ല​ർ​ക്കും ഒ​ന്നി​ല​ധി​കം ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളു​ടെ ചു​മ​ത​ല​യു​ണ്ട്. തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി, ലൈ​ഫ്-​പി​എം​എ​വൈ ഭ​വ​ന​പ​ദ്ധ​തി​ക​ൾ, ശു​ചി​ത്വ പ​ദ്ധ​തി​ക​ൾ, ക്ഷേ​മ​പെ​ൻ​ഷ​നു​ക​ൾ തു​ട​ങ്ങി​യ​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ഫീ​ൽ​ഡ് ത​ല പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ഇ​വ​രു​ടെ പ്ര​ധാ​ന ചു​മ​ത​ല.

ത​ദ്ദേ​ശ​വ​കു​പ്പ് സം​യോ​ജ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​വ​രെ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സു​ക​ളി​ലെ ക്ലാ​ർ​ക്കി​ന് തു​ല്യ​മാ​യ നി​ല​യി​ലേ​ക്ക് മാ​റ്റു​ക​യും അ​തേ​സ​മ​യം ഫീ​ൽ​ഡ് ത​ല ഉ​ത്ത​ര​വാ​ദി​ത്വ​ങ്ങ​ൾ അ​തേ​പ​ടി നി​ല​നി​ർ​ത്തു​ക​യും ചെ​യ്യു​ന്ന​ത് നീ​തീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​യു​ന്നു. ഒ​ന്നി​ലേ​റെ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ലെ ഫീ​ൽ​ഡ് ത​ല ജോ​ലി​ക​ളു​ടെ ചു​മ​ത​ല വ​ഹി​ക്കു​ന്ന​വ​ർ​ക്ക് എ​ങ്ങ​നെ​യാ​ണ് ഏ​തെ​ങ്കി​ലു​മൊ​രു പ​ഞ്ചാ​യ​ത്തി​ലെ സെ​ക്ര​ട്ട​റി​ക്കു കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കാ​നാ​വു​ക​യെ​ന്നും അ​വ​ർ ചോ​ദി​ക്കു​ന്നു. സീ​നി​യോ​റി​റ്റി പ്ര​കാ​രം പ്ര​മോ​ഷ​ൻ ന​ൽ​കു​മ്പോ​ൾ ഇ​വ​രെ യാ​തൊ​രു പ​രി​ച​യ​വു​മി​ല്ലാ​ത്ത അ​ക്കൗ​ണ്ട​ന്‍റ് ത​സ്തി​ക​യി​ലേ​ക്ക് മാ​റ്റാ​നു​ള്ള തീ​രു​മാ​ന​വും അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്ന് ഇ​വ​ർ പ​റ​യു​ന്നു.