ഇ​രി​യ​ണ്ണി​യി​ലെ കാ​മ​റ​യി​ൽ പു​ലി​യു​ടെ ദൃ​ശ്യം പ​തി​ഞ്ഞ​താ​യി സൂ​ച​ന
Tuesday, November 12, 2024 7:45 AM IST
ഇ​രി​യ​ണ്ണി: മു​ളി​യാ​റി​ലെ ഇ​രി​യ​ണ്ണി​യി​ൽ വ​നം​വ​കു​പ്പ് സ്ഥാ​പി​ച്ച കാ​മ​റ​യി​ൽ പു​ലി​യു​ടെ ദൃ​ശ്യം പ​തി​ഞ്ഞ​താ​യി സൂ​ച​ന. ഇ​ക്കാ​ര്യം ഔ​ദ്യോ​ഗി​ക​മാ​യി സ്ഥി​രീ​ക​രി​ച്ചാ​ൽ സം​സ്ഥാ​ന ചീ​ഫ് വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​നെ അ​റി​യി​ച്ച് ദി​വ​സ​ങ്ങ​ൾ​ക്ക​കം ഇ​വി​ടെ​ക്കൂ​ടി കൂ​ട് സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കും.

ക​ഴി​ഞ്ഞ​ദി​വ​സം പു​ലി വീ​ട്ടു​മു​റ്റ​ത്ത് നി​ർ​ത്തി​യി​ട്ട കാ​റി​ന്‍റെ അ​ടി​യി​ൽ നി​ന്ന് വ​ള​ർ​ത്തു​നാ​യ​യെ ക​ടി​ച്ചു​കൊ​ണ്ടു​പോ​യ പാ​ണൂ​ർ തോ​ട്ട​ത്തു​മൂ​ല​യി​ലും വ​നം​വ​കു​പ്പ് കാ​മ​റ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. മു​ളി​യാ​ർ വ​ന​മേ​ഖ​ല​യോ​ടു ചേ​ർ​ന്ന് നാ​ലു പു​ലി​ക​ളെ​ങ്കി​ലും ഉ​ള്ള​താ​യി വ​നം​വ​കു​പ്പ് ത​ന്നെ സ്ഥി​രീ​ക​രി​ച്ച​തോ​ടെ ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക​യേ​റി​യി​ട്ടു​ണ്ട്. കാ​ന​ത്തൂ​രി​ൽ ക​ണ്ട പു​ലി​ക്കൊ​പ്പം കു​ട്ടി​ക​ളും ഉ​ള്ള​താ​യി നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

പു​ലി​ക​ളെ തു​ര​ത്താ​ൻ അ​ടി​യ​ന്തര
ന​ട​പ​ടി വേ​ണ​ം: ബി​ജെ​പി

ബോ​വി​ക്കാ​നം: മു​ളി​യാ​ർ മേ​ഖ​ല​യി​ൽ ഭീ​തി പ​ര​ത്തു​ന്ന പു​ലി​ക​ളെ തു​ര​ത്താ​ൻ അ​ടി​യ​ന്തി​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ബി​ജെ​പി പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.

ഒ​ന്നി​ല​ധി​കം പു​ലി​ക​ളാ​ണ് ഓ​രോ ദി​വ​സ​വും ജ​ന​വാ​സ​കേ​ന്ദ്ര​ങ്ങ​ളി​ൽ ഇ​റ​ങ്ങു​ന്ന​ത്. ഇ​തു​മൂ​ലം ജ​ന​ങ്ങ​ൾ ക​ടു​ത്ത ആ​ശ​ങ്ക​യി​ലാ​ണ്.

ഇ​ക്കാ​ര്യ​ത്തി​ൽ വ​നം​വ​കു​പ്പ് അ​ടി​യ​ന്തി​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ങ്കി​ൽ ജ​ന​കീ​യ സ​മ​ര​ത്തി​ന് നേ​തൃ​ത്വം ന​ല്കാ​ൻ ബി​ജെ​പി ഒ​രു​ക്ക​മാ​ണ്. പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ഉ​ല്ലാ​സ് വെ​ള്ള​ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക അ​ക​റ്റ​ണ​ം: മു​സ്‌​ലിം ലീ​ഗ്

ബോ​വി​ക്കാ​നം: മു​ളി​യാ​ർ വ​നാ​തി​ർ​ത്തി​യി​ൽ നാ​ല് പു​ലി​ക​ളെ​ങ്കി​ലും ഉ​ള്ള​താ​യി വ​നം​വ​കു​പ്പ് ത​ന്നെ സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ അ​വ​യെ പി​ടി​ക്കാ​നും പൊ​തു​ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക അ​ക​റ്റാ​നും സ​ർ​ക്കാ​ർ സ​ത്വ​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് മു​സ്‌​ലിം ലീ​ഗ് മു​ളി​യാ​ർ പ​ഞ്ചാ​യ​ത്ത് പ്ര​വ​ർ​ത്ത​ക​സ​മി​തി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

ഇ​പ്പോ​ൾ ഒ​രു പു​ലി​ക്കൂ​ട് സ്ഥാ​പി​ച്ച​ത​ല്ലാ​തെ ശാ​സ്ത്രീ​യ​മാ​യ പ​രി​ഹാ​ര മാ​ർ​ഗ​ങ്ങ​ളൊ​ന്നും​ത​ന്നെ സ​ർ​ക്കാ​ർ സ്വീ​ക​രി​ച്ചി​ട്ടി​ല്ല. ജ​ന​വാ​സ​കേ​ന്ദ്ര​ങ്ങ​ളി​ൽ പോ​ലും പു​ലി നേ​രി​ട്ടെ​ത്തി നാ​യ്ക്ക​ളെ​യും മ​റ്റു വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളെ​യും കൊ​ന്നു തി​ന്നു​ന്ന സ്ഥി​തി അ​തീ​വ ഗു​രു​ത​ര​മാ​ണ്. സ​ർ​ക്കാ​രും വ​നം​വ​കു​പ്പും നി​സം​ഗ​ത അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​സി​ഡ​ന്‍റ് ബി.​എം. അ​ബൂ​ബ​ക്ക​ർ ഹാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.