കു​ഴ​ല്‍ക്കി​ണ​റു​ക​ളു​ടെ​ വി​വ​രം ശേ​ഖ​രി​ക്കാ​ന്‍ കു​ടും​ബ​ശ്രീ
Wednesday, November 13, 2024 6:34 AM IST
കാ​സ​ര്‍​ഗോ​ഡ്: ഭൂ​ജ​ല​ക്ഷാ​മ​ത്തി​ല്‍ സെ​മി ക്രി​ട്ടി​ക്ക​ല്‍ ആ​യ കാ​സ​ര്‍​ഗോ​ഡ് ബ്ലോ​ക്കി​ലെ മു​ഴു​വ​ന്‍ കു​ഴ​ല്‍ക്കിണ​റു​ക​ളു​ടെ​യും വി​വ​രം ശേ​ഖ​രി​ക്കാ​ന്‍ കു​ടും​ബ​ശ്രീ​യെ ചു​മ​ത​ല​പ്പെ​ടു​ത്തി. വി​വ​ര ശേ​ഖ​ര​ണം ഒ​രാ​ഴ്ച​യ്ക്ക​കം പൂ​ര്‍​ത്തീ​ക​രി​ക്കാ​നാ​ണ് നി​ര്‍​ദേ​ശം. കു​ഴ​ല്‍ക്കി​ണ​റു​ക​ള്‍ റീ​ചാ​ര്‍​ജ് ചെ​യ്യു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യാ​ണ് വി​വ​ര​ശേ​ഖ​ര​ണം. ജി​ല്ലാ ക​ള​ക്ട​റു​ടെ ചേം​ബ​റി​ല്‍ ചേ​ര്‍​ന്ന ജ​ല്‍ ശ​ക്തി അ​ഭി​യാ​ന്‍ ജി​ല്ലാ​ത​ല അ​വ​ലോ​ക​ന യോ​ഗ​ത്തി​ലാ​ണ് ക​ള​ക്ട​ര്‍ നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്. മൊ​ഗ്രാ​ല്‍​പു​ത്തൂ​ര്‍, ചെ​ങ്ക​ള പ​ഞ്ചാ​യ​ത്തു​ക​ളി​ലെ കു​ഴ​ല്‍ക്കിണ​റു​ക​ളു​ടെ വി​വ​ര​ശേ​ഖ​ര​ണം മാ​ത്ര​മാ​ണ് അ​വ​ശേ​ഷി​ക്കു​ന്ന​തെ​ന്ന് കു​ടും​ബ​ശ്രീ ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ര്‍ അ​റി​യി​ച്ചു. പ​ഞ്ചാ​യ​ത്തു​ക​ളി​ലെ വി​വ​ര​ശേ​ഖ​ര​ണം ഉ​ട​ന്‍ പൂ​ര്‍​ത്തി​യാ​ക്കും.

ജി​ല്ല​യി​ലെ ജ​ലാ​ശ​യ​ങ്ങ​ളു​ടെ വി​വ​ര​ങ്ങ​ള്‍ ഡി​ജി​റ്റ​ല്‍ സ​ര്‍​വേ രേ​ഖ​ക​ളു​മാ​യി ഒ​ത്തു നോ​ക്കു​ന്ന​തി​ന് ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ സ​ര്‍​വേ ഡ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍​ക്ക് ക​ള​ക്ട​ര്‍ നി​ര്‍​ദേ​ശം ന​ല്‍​കി. നി​ല​വി​ല്‍ ഡി​ജി​റ്റ​ല്‍ സ​ര്‍​വേ പൂ​ര്‍​ത്തീ​ക​രി​ച്ച വി​ല്ലേ​ജു​ക​ളി​ലെ ജ​ലാ​ശ​യ​ങ്ങ​ളു​ടെ വി​വ​ര​ങ്ങ​ള്‍ റ​വ​ന്യൂ രേ​ഖ​ക​ളു​മാ​യി ഒ​ത്തു നോ​ക്കു​ന്ന​തി​നും പു​ഴ​ക​ള്‍ ഉ​ള്‍​പ്പെ​ടെ ജ​ലാ​ശ​യ​ങ്ങ​ളി​ലെ ചെ​ളി​യും മ​ണ്ണും നീ​ക്കം ചെ​യ്യു​ന്ന​തി​ന് ന​ട​പ​ടി സ്വീ​ക​രി​ക്കാ​നും ക​ള​ക്ട​ര്‍ നി​ര്‍​ദേ​ശി​ച്ചു.

ജി​ല്ല​യി​ലെ ക്വാ​റി​ക​ളു​ടെ വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ക്കു​ന്ന​തി​നും ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട ക്വാ​റി​ക​ള്‍ വേ​ലി​കെ​ട്ടി സം​ര​ക്ഷി​ക്കു​ന്ന​തി​ന് ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ മൈ​നിം​ഗ് ആ​ന്‍​ഡ് ജി​യോ​ള​ജി വ​കു​പ്പി​നെ ചു​മ​ത​ല​പ്പെ​ടു​ത്തി. ജ​ല​സം​ര​ക്ഷ​ണ പ്ലാ​ന്‍ ത​യാ​റാ​ക്കു​ന്ന​തി​ന് ന​വ​കേ​ര​ള മി​ഷ​ന് നി​ര്‍​ദേ​ശം ന​ല്‍​കി. ജി​ല്ല​യി​ലെ സു​രം​ഗ​ങ്ങ​ളു​ടെ വി​വ​ര​ശേ​ഖ​ര​ണം ന​ട​ത്തു​ന്ന​തി​ന് ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി. ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട​തും ഉ​പ​യോ​ഗി​ക്കു​ന്ന​തും ആ​യ സു​ര​ങ്ക​ങ്ങ​ളു​ടെ വി​വ​ര​ശേ​ഖ​ര​ണം ന​ട​ത്തു​ന്ന​തി​നാ​ണ് പ​ഞ്ചാ​യ​ത്ത് ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് നി​ര്‍​ദ്ദേ​ശം ന​ല്‍​കി​യ​ത്. ഇ​തു​വ​രെ 44 സു​രം​ഗ​ങ്ങ​ളു​ടെ വി​വ​ര​ങ്ങ​ള്‍ ല​ഭ്യ​മാ​യ​താ​യി ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ര്‍ അ​റി​യി​ച്ചു.

യോ​ഗ​ത്തി​ല്‍ നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍ അ​രു​ണ്‍ ദാ​സ്, ജ​ല​സേ​ച​ന വ​കു​പ്പ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ന്‍​ജി​നി​യ​ര്‍ പി.​ടി. സ​ഞ്ജീ​വ്, കൃ​ഷി​വ​കു​പ്പ് ഡ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ സ്മി​താ​ന​ന്ദി​നി, സി​പി​സി​ആ​ര്‍​ഐ കൃ​ഷി വി​ജ്ഞാ​ന്‍ കേ​ന്ദ്ര മേ​ധാ​വി ഡോ. ​മ​നോ​ജ്കു​മാ​ര്‍, അ​സി. ജി​യോ​ള​ജി​സ്റ്റ് കെ. ​റോ​ഷി​ല, ഫോ​റ​സ്റ്റ് റേ​ഞ്ച് ഓ​ഫീ​സ​ര്‍ വി​നോ​ദ്കു​മാ​ര്‍, കെ. ​ഗി​രീ​ഷ്, ദാ​രി​ദ്ര്യ ല​ഘൂ​ക​ര​ണ വ​കു​പ്പ് പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​ര്‍ ഫൈ​സി, എ​ന്‍​ഐ​സി ജി​ല്ലാ ഓ​ഫീ​സ​ര്‍ കെ. ​ലീ​ന, ഭൂ​ജ​ല​വ​കു​പ്പ് അ​സി. എ​ക്സി​ക്യൂ​ട്ടീ​വ് എ​ന്‍​ജി​നി​യ​ര്‍ ഒ. ​ര​തീ​ഷ്, കു​ടും​ബ​ശ്രീ ജി​ല്ലാ പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍ ര​ത്നേ​ഷ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.