ഹൈ​ക്കോ​ട​തി വി​ധി​യി​ല്‍ പ്ര​തീ​ക്ഷ; തി​രി​കെ​യെ​ത്തും, മ​ല​യോ​രത്തിന്‍റെ ദീ​ര്‍​ഘ​ദൂ​ര​ബ​സു​ക​ള്‍
Monday, November 11, 2024 5:30 AM IST
കാ​ഞ്ഞ​ങ്ങാ​ട്: മ​ല​ബാ​റി​ലെ​യും മ​ധ്യ​തി​രു​വി​താ​കൂ​റി​ലെ​യും കു​ടി​യേ​റ്റ​മേ​ഖ​ല​ക​ളെ പ​ര​സ്പ​രം ബ​ന്ധി​പ്പി​ക്കു​ന്ന ദീ​ര്‍​ഘ​ദൂ​ര ബ​സു​ക​ളു​മാ​യി മ​ല​യോ​ര​ജ​ന​ത​യ്ക്കു​ള്ള ബ​ന്ധം വൈ​കാ​രി​ക​മാ​ണ്. വൈ​കു​ന്നേ​ര​ത്തോ​ടെ ത​ങ്ങ​ളു​ടെ വീ​ടി​നു​സ​മീ​പ​ത്തു നി​ന്നും ബ​സ് ക​യ​റി നേ​രം വെ​ളു​ക്കു​മ്പോ​ഴേ​ക്കും ഇ​ടു​ക്കി, കോ​ട്ട​യം, പ​ത്ത​നം​തി​ട്ട ജി​ല്ല​ക​ളി​ലെ ത​ങ്ങ​ളു​ടെ ബ​ന്ധു​വീ​ടു​ക​ളി​ലെ​ത്തി​ച്ചേ​രാ​ന്‍ ക​ഴി​യു​ന്ന സൗ​ക​ര്യം പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​ത്ത ആ​രും ത​ന്നെ മ​ല​യോ​ര​മേ​ഖ​ല​യി​ലി​ല്ല. ഒ​രു കാ​ല​ത്ത് മ​ല​യോ​ര​ത്തി​ന്‍റെ ജീ​വ​നാ​ഡി​യാ​യി​രു​ന്നു ദീ​ര്‍​ഘ​ദൂ​ര സ്വ​കാ​ര്യ ബ​സു​ക​ള്‍.

പി​ന്നീ​ട് സ​ര്‍​ക്കാ​ര്‍​ന​യ പ്ര​കാ​രം ഇ​ല്ലാ​താ​യ ഈ ​ബ​സു​ക​ള്‍​ക്ക് സ​ര്‍​വീ​സ് ന​ട​ത്താ​ന്‍ ക​ഴി​യാ​ത്ത സ്ഥി​തി​യാ​യി. സ്വ​കാ​ര്യ ബ​സു​ക​ള്‍​ക്ക് 140 കി​ലോ മീ​റ്റ​റി​ല്‍ കൂ​ടു​ത​ല്‍ ദൂ​ര​ത്തി​നു പെ​ര്‍​മി​റ്റ് അ​നു​വ​ദി​ക്കേ​ണ്ട​തി​ല്ലെ​ന്ന മോ​ട്ട​ര്‍ വെ​ഹി​ക്കി​ള്‍ സ്‌​കീ​മി​ലെ വ്യ​വ​സ്ഥ ന​ട​പ്പാ​ക്കി​യ​തോ​ടെ​യാ​ണ് ഈ ​മേ​ഖ​ല​യി​ലെ ദീ​ര്‍​ഘ​ദൂ​ര ബ​സ് സ​ര്‍​വീ​സ് നി​ല​ച്ച​ത്.

എ​ന്നാ​ല്‍ ഈ ​വ്യ​വ​സ്ഥ ഹൈ​ക്കോ​ട​തി ക​ഴി​ഞ്ഞ ദി​വ​സം റ​ദ്ദ് ചെ​യ്ത​തോ​ടെ ബ​സു​ക​ള്‍ തി​രി​കെ എ​ത്തു​മെ​ന്ന പ്ര​തീ​ക്ഷ​യാ​ണു​ള്ള​ത്.

മ​ല​യോ​ര​ത്തു നി​ന്ന് നേ​ര​ത്തെ ന്യ​യ​മാ​യ ടി​ക്ക​റ്റ് നി​ര​ക്കി​ല്‍ കോ​ട്ട​യം, പാ​ലാ, ച​ങ്ങ​നാ​ശേ​രി റൂ​ട്ടു​ക​ളി​ല്‍ ഒ​ട്ടേ​റെ സ്വ​കാ​ര്യ ബ​സു​ക​ള്‍ സ​ര്‍​വീ​സ് ന​ട​ത്തി​യി​രു​ന്നു. 2010ല്‍ ​ഗ​താ​ഗ​ത വ​കു​പ്പ് ഇ​വ​യെ സൂ​പ്പ​ര്‍​ഫാ​സ്റ്റ് കാ​റ്റ​ഗ​റി​യി​ല്‍ പെ​ടു​ത്തി. തു​ട​ര്‍​ന്ന് 2023 മാ​ര്‍​ച്ച് ഒ​ന്നു മു​ത​ല്‍ ദീ​ര്‍​ഘ​ദൂ​ര (140 കി​ലോ മീ​റ്റ​റി​ല്‍ കൂ​ടു​ത​ല്‍) സ്വ​കാ​ര്യ ബ​സു​ക​ള്‍​ക്ക് പെ​ര്‍​മി​റ്റ് ന​ല്‍​കേ​ണ്ട​തി​ല്ലെ​ന്ന മോ​ട്ട​ര്‍ വാ​ഹ​ന വ​കു​പ്പ് സ്‌​കീം വ്യ​വ​സ്ഥ വ​ന്ന​തോ​ടെ ഇ​ത്ത​രം ബ​സു​ക​ളു​ടെ പെ​ര്‍​മി​റ്റ് റ​ദ്ദാ​ക്കു​ക​യാ​യി​രു​ന്നു. ഇ​തേ​തു​ട​ര്‍​ന്ന് സ്വ​കാ​ര്യ​ബ​സു​ക​ള്‍ പ്ര​തി​സ​ന്ധി​യി​ലാ​യി.

പെ​ര്‍​മി​റ്റ് റ​ദ്ദാ​യ ബ​സു​ക​ളു​ടെ റൂ​ട്ട് കെ​എ​സ്ആ​ര്‍​ടി​സി ഏ​റ്റെ​ടു​ത്ത് സ​ര്‍​വീ​സ് ആ​രം​ഭി​ച്ചു. ഇ​തി​ല്‍ പ​ല റൂ​ട്ടു​ക​ളി​ലും കെ​എ​സ്ആ​ര്‍​ടി​സി സ​ര്‍​വീ​സ് തു​ട​രു​ന്നി​ല്ലെ​ന്ന് സ്വ​കാ​ര്യ​ബ​സു​ട​മ​ക​ള്‍ പ​റ​യു​ന്നു. പെ​ര്‍​മി​റ്റ് റ​ദ്ദാ​യ​തി​നെ​ത്തു​ട​ര്‍​ന്ന് ചി​ല സ്വ​കാ​ര്യ​ബ​സു​ക​ള്‍ സ്വ​കാ​ര്യ കോ​ണ്‍​ട്രാ​ക്ട് കാ​ര്യേ​ജ് ബ​സു​ക​ളാ​യി സ​ര്‍​വീ​സ് തു​ട​ര്‍​ന്നു വ​രു​ന്നു​ണ്ട്.

എ​വി​ടേ​ക്കാ​ണ് പോ​കു​ന്ന​തെ​ന്ന ബോ​ര്‍​ഡ് വ​യ്ക്കാ​നോ സ്റ്റോ​പ്പു​ക​ളി​ല്‍ നി​ര്‍​ത്തി ആ​ളു​ക​ളെ ക​യ​റ്റാ​നോ ബ​സ് സ്റ്റാ​ന്‍​ഡു​ക​ളി​ല്‍​നി​ന്ന് ആ​ളെ ക​യ​റ്റാ​നോ ഇ​ത്ത​രം ബ​സു​ക​ള്‍​ക്ക് അ​നു​മ​തി​യി​ല്ല. ഗ​താ​ഗ​ത വ​കു​പ്പ് തീ​രു​മാ​നം മാ​റ്റു​മെ​ന്ന് പ്ര​തീ​ക്ഷി​ച്ച് ഒ​രു വ​ര്‍​ഷ​ത്തി​ലേ​റെ കാ​ത്തി​രു​ന്ന സ്വ​കാ​ര്യ ബ​സു​ട​മ​ക​ള്‍ പ​ല​രും പി​ന്നീ​ട് ബ​സ് വി​ല്‍​ക്കു​ക​യോ കോ​ണ്‍​ട്രാ​ക്ട് കാ​ര്യേ​ജ് വാ​ഹ​ന​ങ്ങ​ളാ​ക്കി മാ​റ്റു​ക​യോ ചെ​യ്യു​ക​യാ​യി​രു​ന്നു. കൊ​ന്ന​ക്കാ​ട് നി​ന്ന് കോ​ട്ട​യം ജി​ല്ല​യി​ലേ​ക്ക് സ​ര്‍​വീ​സ് ന​ട​ത്തി​യി​രു​ന്ന ഷാ​ജി, ജേ​ക്ക​ബ്, ഹോ​ളി മ​രി​യ ബ​സു​ക​ള്‍ ദീ​ര്‍​ഘ​ദൂ​ര പെ​ര്‍​മി​റ്റ് ല​ഭി​ക്കാ​താ​യ​തോ​ടെ കോ​ണ്‍​ട്രാ​ക്ട് കാ​ര്യേ​ജ് ആ​യി സ​ര്‍​വീ​സ് ന​ട​ത്തി​വ​രി​ക​യാ​ണ്. പെ​ര്‍​മി​റ്റ് ല​ഭി​ക്കു​മെ​ന്ന് ക​രു​തി പി​ടി​ച്ചു​നി​ല്‍​ക്കാ​ന്‍ ശ്ര​മി​ച്ച് ചി​റ്റാ​രി​ക്കാ​ലി​ല്‍ നി​ന്നും പ​ത്ത​നം​തി​ട്ട വ​രെ സ​ര്‍​വീ​സ് ന​ട​ത്തി​യി​രു​ന്ന ഹോ​ളി​ഫാ​മി​ലി ബ​സ് ഒ​രു വ​ര്‍​ഷം മു​ന്‍​പ് സ​ര്‍​വീ​സ് നി​ര്‍​ത്തി.

പാ​ണ​ത്തൂ​രി​ല്‍ നി​ന്ന് പു​ല​ര്‍​ച്ചെ കോ​ഴി​ക്കോ​ട് വ​രെ സ​ര്‍​വീ​സ് ന​ട​ത്തി​യി​രു​ന്ന ഗീ​ത ബ​സും ഇ​തേ കാ​ര​ണ​ത്താ​ല്‍ പി​ന്നീ​ട് സ​ര്‍​വീ​സ് നി​ര്‍​ത്തു​ക​യാ​യി​രു​ന്നു. ബ​ന്ത​ടു​ക്ക​യി​ല്‍ നി​ന്ന് കോ​ട്ട​യം വ​രെ ചെ​റി​യാ​ന്‍ ബ​സ് സ​ര്‍​വീ​സ് ന​ട​ത്തി​യി​രു​ന്നു. നി​ല​വി​ല്‍ കോ​ണ്‍​ട്രാ​ക്ട് കാ​ര്യേ​ജ് ബ​സ്, കെ​എ​സ്ആ​ര്‍​ടി​സി ബ​സ് എ​ന്നി​വ​യാ​ണ് യാ​ത്ര​ക്കാ​ര്‍​ക്ക് ആ​ശ്ര​യം.

ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പു​തി​യ ദീ​ര്‍​ഘ​ദൂ​ര സ​ര്‍​വീ​സു​ക​ള്‍​ക്കു​ള്ള പെ​ര്‍​മി​റ്റി​ന് അ​പേ​ക്ഷ ന​ല്‍​കാ​നാ​ണ് സ്വ​കാ​ര്യ ബ​സു​ട​മ​ക​ളു​ടെ തീ​രു​മാ​നം. സ്വ​കാ​ര്യ ദീ​ര്‍​ഘ​ദൂ​ര ബ​സു​ക​ള്‍ ടി​ക്ക​റ്റ് നി​ര​ക്കി​ല്‍ ഓ​ടി​ത്തു​ട​ങ്ങി​യാ​ല്‍ ബ​സ് ഉ​ട​മ​ക​ളോ​ടൊ​പ്പം അി​തി​ന്‍റെ നേ​ട്ടം ല​ഭി​ക്കു​ന്ന​ത് മ​ല​യോ​ര കു​ടി​യേ​റ്റ മേ​ഖ​ല​യി​ലെ യാ​ത്ര​ക്കാ​ര്‍​ക്ക് കൂ​ടി​യാ​യി​രി​ക്കും.

നി​ല​വി​ലെ സ്വ​കാ​ര്യ കോ​ണ്‍​ട്രാ​ക്ട് കാ​ര്യേ​ജ് ബ​സു​ക​ളി​ല്‍ ടി​ക്ക​റ്റ് നി​ര​ക്കി​ന് സ്ഥി​ര​ത​യി​ല്ലെ​ന്ന് പ​രാ​തി​യു​ണ്ട്. ഫെ​സ്റ്റി​വ​ല്‍ സീ​സ​ണു​ക​ളി​ല്‍ സാ​ധാ​ര​ണ ദി​വ​സ​ങ്ങ​ളി​ല്‍ വാ​ങ്ങു​ന്ന​തി​ന്‍റെ ഇ​ര​ട്ടി​യോ​ളം രൂ​പ നി​ര​ക്കാ​യി ന​ല്‍​കേ​ണ്ടി വ​രു​ന്ന​താ​യി യാ​ത്ര​ക്കാ​ര്‍ പ​റ​യു​ന്നു.

പാ​ണ​ത്തൂ​രി​ല്‍ നി​ന്ന് കോ​ട്ട​യ​ത്തേ​ക്ക് നേ​ര​ത്തെ സ​ര്‍​വീ​സ് ന​ട​ത്തി​യി​രു​ന്ന ര​ണ്ടു സ്വ​കാ​ര്യ​ബ​സു​ക​ള്‍ പെ​ര്‍​മി​റ്റ് റ​ദ്ദ് ചെ​യ്ത​തോ​ടെ കോ​ണ്‍​ട്രാ​ക്ട് കാ​ര്യേ​ജാ​യി സ​ര്‍​വീ​സ് തു​ട​രു​ന്നു​ണ്ട്. നി​ല​വി​ല്‍ എ​യ​ര്‍ ക​ണ്ടീ​ഷ​ന്‍ ബ​സി​ന് 800 രൂ​പ​യാ​ണ് പാ​ണ​ത്തൂ​രി​ല്‍ നി​ന്നും കോ​ട്ട​യം വ​രെ​യു​ള്ള നി​ര​ക്ക്. ഇ​തു ഫെ​സ്റ്റി​വ​ല്‍ സീ​സ​ണി​ല്‍ 1200 രൂ​പ വ​രെ എ​ത്തും.

എ​ന്നാ​ല്‍ പു​തി​യ നി​യ​മ​പ്ര​കാ​രം പെ​ര്‍​മി​റ്റോ​ട് കൂ​ടി സ്വ​കാ​ര്യ ബ​സു​ക​ള്‍ സ​ര്‍​വീ​സ് ആ​രം​ഭി​ച്ചാ​ല്‍ യാ​ത്ര​ക്കാ​ര്‍ ഇ​ത്ത​രം ബ​സു​ക​ളെ കൂ​ടു​ത​ലാ​യി ആ​ശ്ര​യി​ക്കു​ന്ന സ്ഥി​തി​യു​ണ്ടാ​കും.