ക്ഷേ​ത്ര​ങ്ങ​ളി​ലും ത​റ​വാ​ടു​ക​ളി​ലും വെ​ടി​ക്കെ​ട്ട് കു​റ​യ്ക്ക​ണം: ഹി​ന്ദു ഐ​ക്യ​വേ​ദി
Sunday, November 10, 2024 8:06 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ക്ഷേ​ത്ര​ങ്ങ​ളി​ലും കാ​വു​ക​ളി​ലും ത​റ​വാ​ടു​ക​ളി​ലും ന​ട​ക്കു​ന്ന ഉ​ത്സ​വാ​ഘോ​ഷ​ങ്ങ​ളി​ൽ ക​രി​മ​രു​ന്ന് ഉ​പ​യോ​ഗി​ക്കു​ന്ന​ത് പ​ര​മാ​വ​ധി കു​റ​ച്ച് ആ ​പ​ണം അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​വ​രു​ടെ ആ​ശ്രി​ത​ർ​ക്ക് ന​ൽ​കാ​ൻ ഉ​ത്ത​ര​വാ​ദ​പ്പെ​ട്ട ആ​ളു​ക​ൾ ത​യാ​റാ​വു​ക​യാ​ണെ​ങ്കി​ൽ അ​ത്‌ വ​ലി​യൊ​രു സാ​മൂ​ഹ്യ​പ്ര​വ​ർ​ത്ത​ന​മാ​യി​രി​ക്കു​മെ​ന്ന് ഹി​ന്ദു ഐ​ക്യ​വേ​ദി ജി​ല്ലാ സ​മി​തി യോ​ഗം പ​റ​ഞ്ഞു.

നീ​ല​ശ്വ​രം അ​ഞ്ഞൂ​റ്റ​മ്പ​ലം വീ​ര​ർ​കാ​വ് ക്ഷേ​ത്ര​ത്തി​ൽ വെ​ടി​ക്കെ​ട്ടി​നി​ടെ ന​ട​ന്ന തീ​പി​ടി​ത്ത​ത്തി​ൽ മ​രി​ച്ച​വ​ർ​ക്ക് ജി​ല്ലാ സ​മി​തി അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി. എ​സ്.​പി. ഷാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗോ​വി​ന്ദ​ൻ മാ​സ്റ്റ​ർ കൊ​ട്ടോ​ടി, ഗോ​പാ​ല​കൃ​ഷ്ണ​ൻ ത​ച്ച​ങ്ങാ​ട്, രാ​ജ​ൻ മൂ​ളി​യാ​ർ, സു​ധാ​ക​ര​ൻ കൊ​ള്ളി​ക്കാ​ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.