ല​ഹ​രി വി​മു​ക്ത സ​മി​തി രൂ​പീ​ക​രി​ച്ചു
Friday, November 15, 2024 5:23 AM IST
ചി​റ്റാ​രി​ക്കാ​ൽ: ജി​ല്ലാ പോ​ലീ​സി​ന്‍റെ സേ​ഫ് കാ​സ​ർ​ഗോ​ഡ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ ഓ​രോ പ​ഞ്ചാ​യ​ത്തി​ലെ​യും ഒ​രു വാ​ർ​ഡ് ല​ഹ​രി മു​ക്ത​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ഈ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്തി​ലെ ഒ​ന്നാം വാ​ർ​ഡി​ൽ ല​ഹ​രി വി​മു​ക്ത സ​മി​തി രൂ​പീ​ക​രി​ച്ചു.

ചി​റ്റാ​രി​ക്കാ​ൽ ജ​ന​മൈ​ത്രി പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഗോ​ക്ക​ട​വ് ഉ​ദ​യ ആ​ട്സ് ക്ല​ബ് വാ​യ​ന​ശാ​ല​യി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ സി​ഐ രാ​ജീ​വ​ൻ വ​ലി​യ​വ​ള​പ്പി​ൽ, എ​സ്ഐ അ​രു​ണ​ൻ, ജ​ന​മൈ​ത്രി പോ​ലീ​സ് ബീ​റ്റ് ഓ​ഫീ​സ​ർ സ​ജ​യ​ൻ, വാ​യ​ന​ശാ​ല പ്ര​സി​ഡ​ന്‍റ് ഷി​ജി​ത്ത് കു​ഴു​വേ​ലി​ൽ, സെ​ക്ര​ട്ട​റി രാ​മ​ച​ന്ദ്ര​ൻ കു​ത്തൂ​ർ, ജ​യിം​സ് പു​തു​ശേ​രി, ടോം ​വേ​ലം​കു​ന്നേ​ൽ, ശ​ശീ​ന്ദ്ര​ൻ, ചാ​ക്കോ തെ​ന്നി​പ്ലാ​ക്ക​ൽ, ജോ​യി പെ​ര​ക്കോ​ട്ടി​ൽ, മൈ​ക്കി​ൾ ഇ​ട​മു​ള എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പ്ര​വാ​സി സ​മൂ​ഹ​ത്തേ​യും കു​ടും​ബ​ങ്ങ​ളെ​യും കേ​ന്ദ്രീ​ക​രി​ച്ചും യു​വാ​ക്ക​ളെ​യും വ​നി​ത​ക​ളെ​യും വി​ദ്യാ​ർ​ഥി​ക​ളെ​യും മു​ൻ​നി​ർ​ത്തി​യും ല​ഹ​രി​വി​രു​ദ്ധ പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ​ക്ത​മാ​ക്കാ​ൻ തീ​രു​മാ​നി​ച്ചു. ല​ഹ​രി ഉ​പ​യോ​ഗ​ത്തി​നെ​തി​രാ​യ ബോ​ധ​വ​ത്ക​ര​ണം, നി​രീ​ക്ഷ​ണം, നി​യ​മ സ​ഹാ​യം എ​ന്നി​വ​യും സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തും.