റെ​ന്‍​ഡ​റിം​ഗ് പ്ലാ​ന്‍റു​ക​ള്‍ 27 മു​ത​ല്‍ അ​ട​ച്ചി​ടും
Friday, November 15, 2024 4:32 AM IST
മ​ല​പ്പു​റം: കോ​ഴി മാ​ലി​ന്യ​ത്തി​ന്‍റെ ടി​പ്പിം​ഗ് ഫീ​സ് കി​ലോ​ക്ക് ഏ​ഴ് രൂ​പ​യാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം നി​രാ​ക​രി​ച്ച അ​ധി​കൃ​രു​ടെ നി​ല​പാ​ടി​ലും ജി​ല്ല​യി​ലെ മാ​ലി​ന്യം നി​യ​മ​വി​രു​ദ്ധ​മാ​യി ഇ​ത​ര ജി​ല്ല​ക​ളി​ലേ​ക്കും സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കും ക​യ​റ്റി​പോ​കു​ന്ന​ത് ത​ട​യു​ന്ന​തി​ല്‍ സ​ര്‍​ക്കാ​ര്‍ കാ​ണി​ക്കു​ന്ന അ​നാ​സ്ഥ​യി​ലും പ്ര​തി​ഷേ​ധി​ച്ച് ജി​ല്ല​യി​ലെ റെ​ന്‍​ഡ​റിം​ഗ് പ്ലാ​ന്‍റു​ക​ള്‍ 27 മു​ത​ല്‍ അ​നി​ശ്ചി​ത​കാ​ല​ത്തേ​ക്ക് അ​ട​ച്ചി​ടാ​ന്‍ തീ​രു​മാ​നി​ച്ച​താ​യി റെ​ന്‍​ഡ​റിം​ഗ് ഓ​ണേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍ മ​ല​പ്പു​റം(​ആ​ര്‍​ഒ​എ​എം) ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യ സി.​എം. മാ​നു, കെ.​ആ​ര്‍.​പി. റ​ഹ്‌​മാ​ന്‍, ടി.​വി. മു​സ്ത​ഫ എ​ന്നി​വ​ര്‍ അ​റി​യി​ച്ചു.

ജി​ല്ല​യെ മാ​ലി​ന്യ​മു​ക്ത​മാ​ക്കു​ന്ന​തി​ല്‍ പ്ര​ധാ​ന പ​ങ്കു​വ​ഹി​ക്കു​ന്ന റെ​ന്‍​ഡ​റിം​ഗ് പ്ലാ​ന്‍റു​ക​ള്‍ ആ​വ​ശ്യ​മാ​യ കോ​ഴി​മാ​ലി​ന്യം ല​ഭി​ക്കാ​ത്തി​നാ​ല്‍ പ്ര​തി​സ​ന്ധി​യാ​ലാ​ണെ​ന്ന് അ​വ​ര്‍ പ​റ​ഞ്ഞു. ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് ലം​ഘി​ച്ചാ​ണ് ലോ​റി​ക​ളി​ല്‍ കോ​ഴി​മാ​ലി​ന്യം ക​യ​റ്റി​പോ​കു​ന്ന​ത്. ഇ​ത്ത​രം വാ​ഹ​ന​ങ്ങ​ളെ ക​ണ്ടു​കെ​ട്ട​ണ​മെ​ന്ന കോ​ട​തി നി​ര്‍​ദേ​ശം പാ​ലി​ക്കാ​ന്‍ ബ​ന്ധ​പ്പെ​ട്ട​വ​ര്‍ ത​യാ​റാ​കാ​ത്ത​ത് മാ​ലി​ന്യം ക​ട​ത്തു​ന്ന​ത് വ​ര്‍​ധി​ക്കാ​ന്‍ കാ​ര​ണ​മാ​യ​താ​യി അ​വ​ര്‍ പ​റ​ഞ്ഞു.

ജി​ല്ല​യി​ലെ നി​ല​വി​ലു​ള്ള പ്ലാ​ന്‍റു​ക​ള്‍ സാ​ധാ​ര​ണ നി​ല​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്ക​ണ​മെ​ങ്കി​ല്‍ പ്ര​തി​ദി​നം 350 ട​ണ്‍ മാ​ലി​ന്യം ആ​വ​ശ്യ​മാ​യി​രി​ക്കെ 100 ട​ണ്‍ മാ​ത്ര​മാ​ണ് ല​ഭി​ക്കു​ന്ന​ത്. കോ​ഴി​മാ​ലി​ന്യം അ​ത​ത് ജി​ല്ല​ക​ളി​ല്‍ ത​ന്നെ കൈ​കാ​ര്യം ചെ​യ്യ​ണ​മെ​ന്ന കോ​ട​തി ഉ​ത്ത​ര​വു​ക​ള്‍ ഇ​വി​ടെ ന​ട​പ്പാ​കു​ന്നി​ല്ല. നി​ല​വി​ലു​ള്ള പ്ലാ​ന്‍റു​ക​ള്‍​ക്ക് ത​ന്നെ ആ​വ​ശ്യ​ത്തി​ന് മാ​ലി​ന്യം ല​ഭി​ക്കാ​തെ അ​ട​ച്ചു​പൂ​ട്ടേ​ണ്ട അ​വ​സ്ഥ നി​ല​നി​ല്‍​ക്കു​മ്പോ​ള്‍ പു​തി​യ പ്ലാ​ന്‍റു​ക​ള്‍​ക്ക് മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ര്‍​ഡ് ലൈ​സ​ന്‍​സ് ന​ല്‍​കു​ക​യാ​ണെ​ന്നും അ​സോ​സി​യേ​ഷ​ന്‍ ഭാ​ര​വാ​ഹി​ക​ള്‍ ആ​രോ​പി​ച്ചു.