ശാ​സ്ത്ര​സാ​ഹി​ത്യ പ​രി​ഷ​ത്ത് ജാ​ഥ അ​സം​ബ​ന്ധം: സേ​വ് എ​ഡ്യു​ക്കേ​ഷ​ന്‍ ക​മ്മി​റ്റി
Thursday, November 14, 2024 6:15 AM IST
കാ​സ​ര്‍​ഗോ​ഡ്: തോ​ല്‍​പ്പി​ച്ചാ​ല്‍ നി​ല​വാ​രം കൂ​ടു​മോ എ​ന്ന ചോ​ദ്യ​മു​യ​ര്‍​ത്തി കേ​ര​ള ശാ​സ്ത്ര സാ​ഹി​ത്യ പ​രി​ഷ​ത്ത് ന​ട​ത്തു​ന്ന തെ​രു​വ് ജാ​ഥ ഒ​രു അ​സം​ബ​ന്ധ ജാ​ഥ​യാ​ണെ​ന്ന് അ​ഖി​ലേ​ന്ത്യ സേ​വ് എ​ഡ്യു​ക്കേ​ഷ​ന്‍ ക​മ്മി​റ്റി ആ​രോ​പി​ച്ചു. ഡി​പി​ഇ​പി മു​ത​ലു​ള്ള പ​രി​ഷ്‌​കാ​ര​ങ്ങ​ള്‍ ന​ട​പ്പാ​ക്കി സം​സ്ഥാ​ന​ത്തെ പൊ​തു​വി​ദ്യാ​ഭ്യാ​സ​ത്തി​ന്‍റെ ത​ക​ര്‍​ച്ച​യ്ക്ക് ചു​ക്കാ​ന്‍ പി​ടി​ച്ച പ​രി​ഷ​ത്ത് പ​രീ​ക്ഷ​ക​ളി​ല്‍ മി​നി​മം മാ​ര്‍​ക്ക് ഏ​ര്‍​പ്പെ​ടു​ത്തു​ന്ന​തി​നെ​തി​രെ ജാ​ഥ ന​ട​ത്തി വി​ദ്യാ​ഭ്യാ​സ​ത്തെ വെ​ല്ലു​വി​ളി​ക്കു​ക​യാ​ണ്.

കു​ട്ടി​ക​ളെ പ​ഠി​പ്പി​ക്കാ​തെ പാ​സാ​ക്കി വി​ടു​ന്ന ഓ​ള്‍ പ്ര​മോ​ഷ​ന്‍ സ​മ്പ്ര​ദാ​യം അ​വ​സാ​നി​പ്പി​ക്കു​ക എ​ന്ന​താ​ണ് വി​ദ്യാ​ഭ്യാ​സ​ത്തെ സ്‌​നേ​ഹി​ക്കു​ന്ന​വ​രു​ടെ മു​ദ്രാ​വാ​ക്യം. വി​ദ്യാ​ഭ്യാ​സ സ്‌​നേ​ഹി​ക​ളു​ടെ നി​ര​ന്ത​ര​മാ​യ പ​രി​ശ്ര​മ​ങ്ങ​ള്‍​ക്കൊ​ടു​വി​ലാ​ണ് ഈ ​വ​ര്‍​ഷം മു​ത​ല്‍ എ​ട്ടാം ക്ലാ​സി​ലും അ​ടു​ത്ത വ​ര്‍​ഷം ഒ​മ്പ​താം ക്ലാ​സി​ലും പി​ന്നീ​ട് പ​ത്താം ക്ലാ​സി​ലും പ​രീ​ക്ഷ​ക​ളി​ല്‍ മി​നി​മം 30 ശ​ത​മാ​നം മാ​ര്‍​ക്ക് ഏ​ര്‍​പ്പെ​ടു​ത്തു​ന്ന ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ നി​ര്‍​ബ​ന്ധി​ത​മാ​യ​ത്.

ഓ​ള്‍ പ്ര​മോ​ഷ​ന്‍ വ​ഴി വി​ദ്യാ​ഭ്യാ​സ​നി​ല​വാ​രം ഉ​യ​രു​ക​യ​ല്ല മ​റി​ച്ചു ത​ക​രു​ക​യാ​ണ് ചെ​യ്ത​തെ​ന്ന കാ​ര്യം പ​ക​ല്‍ പോ​ലെ വ്യ​ക്ത​മാ​ണ്. മി​നി​മം മാ​ര്‍​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി​യാ​ല്‍ അ​തു പി​ന്നോ​ക്ക വി​ഭാ​ഗ​ത്തി​ല്‍​പെ​ട്ട വി​ദ്യാ​ര്‍​ഥി​ക​ളെ ബാ​ധി​ക്കും എ​ന്നു​ള്ള പ​രി​ഷ​ത്തി​ന്‍റെ വാ​ദം തി​ക​ഞ്ഞ കാ​പ​ട്യ​മാ​ണ്. പ​ഠി​പ്പി​ക്കാ​തെ ക്ലാ​സു​ക​യ​റ്റം ന​ല്‍​കു​ന്ന സ​മ്പ്ര​ദാ​യം നി​ല​വാ​ര​ത്തെ മാ​ത്ര​മ​ല്ല വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ഭാ​വി​യെ​യും ത​ക​ര്‍​ത്തു​വെ​ന്ന കാ​ര്യം പ​രി​ഷ​ത്ത് മ​റ​ച്ചു​വ​യ്ക്കു​ക​യാ​ണ്. നി​ല​വാ​ര​ത്ത​ക​ര്‍​ച്ച​യു​ടെ കാ​ര​ണം ഡി​പി​ഇ​പി​യി​ല്‍ തു​ട​ങ്ങി​യ പു​തി​യ പാ​ഠ്യ​പ​ദ്ധ​തി​യും പു​തി​യ ബോ​ധ​ന സ​മ്പ്ര​ദാ​യ​വും വി​ക​ല​മാ​യ നി​ര​ന്ത​ര മൂ​ല്യ​നി​ര്‍​ണ​യ​വു​മാ​ണ്.

സ​മൂ​ഹ​ത്തെ പൊ​തു​വി​ലും വി​ദ്യാ​ഭ്യാ​സ​ലോ​ക​ത്തെ പ്ര​ത്യേ​കി​ച്ചും അ​വ​ഹേ​ളി​ക്കു​ന്ന ഇ​ത്ത​രം അ​സം​ബ​ന്ധ ജാ​ഥ​യി​ല്‍ നി​ന്നും പ​രി​ഷ​ത്ത് പി​ന്തി​രി​യ​ണ​മെ​ന്നും പ്ര​സി​ഡ​ന്‍റ് പ്ര​ഫ. ജോ​ര്‍​ജ് ജോ​സ​ഫ്, സെ​ക്ര​ട്ട​റി ഇ.​എ​ന്‍. ശാ​ന്തി​രാ​ജ് എ​ന്നി​വ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു