ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യെ സ​ന്ദ​ര്‍​ശി​ച്ച് എ​സ്പി​സി കാ​ഡ​റ്റു​ക​ള്‍
Tuesday, November 12, 2024 7:45 AM IST
കാ​സ​ര്‍​ഗോ​ഡ്: ല​ക്ഷ്യ​ബോ​ധ​മു​ള്ള മാ​തൃ​കാ​വ്യ​ക്തി​ക​ളാ​യി വി​ദ്യാ​ര്‍​ഥി​ക​ള്‍ മാ​റ​ണ​മെ​ന്ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ഡി. ​ശി​ല്പ. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ ചേം​ബ​റി​ല്‍ സ​ന്ദ​ര്‍​ശ​നം ന​ട​ത്തി​യ നാ​യ​ന്മാ​ര്‍​മൂ​ല ടി​ഐ​എ​ച്ച്എ​സ്എ​സി​ലെ സീ​നി​യ​ര്‍ എ​സ്പി​സി കാ​ഡ​റ്റു​ക​ളു​മാ​യി സം​വ​ദി​ക്കു​ക​യാ​യി​രു​ന്നു ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി.

സ​മൂ​ഹ​ത്തി​ല്‍ ന​ന്മ​യും തി​ന്മ​യു​മു​ണ്ടെ​ന്നും എ​സ്പി​സി കാ​ഡ​റ്റു​ക​ള്‍ എം​ഡി​എം​എ, ക​ഞ്ചാ​വ് പോ​ലെ​യു​ള്ള മാ​ര​ക​ല​ഹ​രി​ക്കെ​തി​രെ പ്ര​തി​ക​രി​ക്കു​ന്ന യോ​ദ്ധാ​ക്ക​ളാ​യി മാ​റ​ണ​മെ​ന്നും അ​തോ​ടൊ​പ്പം ഓ​രോ വി​ദ്യാ​ർ​ഥി​യും ഭാ​വി​യെ സം​ബ​ന്ധി​ച്ച് വ്യ​ക്ത​മാ​യ ല​ക്ഷ്യ​മി​ട്ട് അ​ത് നേ​ടി​യെ​ടു​ക്കു​ന്ന​തി​നു​ള്ള നി​ര​ന്ത​ര പ​രി​ശ്ര​മം ന​ട​ത്ത​ണ​മെ​ന്നും പ​റ​ഞ്ഞു.

കാ​ഡ​റ്റു​ക​ളോ​ട് താ​ന്‍ ഐ​പി​എ​സ് നേ​ടാ​ന്‍ എ​ടു​ത്ത പ​രി​ശ്ര​മ​ങ്ങ​ളെ​ക്കു​റി​ച്ച് പ​റ​ഞ്ഞ് കൊ​ടു​ക്കു​ക​യും കാ​ഡ​റ്റു​ക​ളു​ടെ സം​ശ​യ​ങ്ങ​ള്‍​ക്ക് മ​റു​പ​ടി ന​ല്‍​കു​ക​യും ചെ​യ്തു.

എ​സ്പി​സി ജി​ല്ലാ നോ​ഡ​ല്‍ ഓ​ഫീ​സ​റും അ​ഡീ​ഷ​ണ​ന്‍ എ​സ്പി​യു​മാ​യ പി. ​ബാ​ല​കൃ​ഷ്ണ​ന്‍ നാ​യ​ര്‍, സ്‌​പെ​ഷ​ല്‍ ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി എം. ​സു​നി​ല്‍​കു​മാ​ര്‍, എ​സ്പി​സി ജി​ല്ലാ അ​സി. നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍ ടി. ​ത​മ്പാ​ന്‍, ക​മ്യൂ​ണി​റ്റി പോ​ലീ​സ് ഓ​ഫീ​സ​ര്‍ ഇ​ല്യാ​സ്, ഡ്രി​ല്‍ ഇ​ന്‍​സ്ട്ര​ക്റ്റ​ര്‍​മാ​രാ​യ എ​ന്‍.​ആ​ര്‍. പ്ര​ശാ​ന്ത്, ടി. ​പ്ര​സീ​ത, പ്രോ​ജ​ക്ട് അ​സി​സ്റ്റ​ന്‍റ് ശ്യാം ​കൃ​ഷ്ണ​ന്‍ എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു. ശേ​ഷം കാ​ഡ​റ്റു​ക​ള്‍ ജി​ല്ലാ ആ​സ്ഥാ​ന​ത്തു​ള്ള പോ​ലീ​സ് ഡോ​ഗ് സ്‌​ക്വാ​ഡി​നെ സ​ന്ദ​ര്‍​ശി​ച്ചു. ട്രെ​യി​നേ​ഴ്‌​സാ​യ ശ്രീ​ജി​ത് കു​മാ​ര്‍, സു​ജി​ത് എ​ന്നി​വ​ര്‍ പോ​ലീ​സ് ഡോ​ഗ് മ​ണം പി​ടി​ച്ച് ബോം​ബ്, ല​ഹ​രി വ​സ്തു​ക്ക​ള്‍ തു​ട​ങ്ങി​യ​വ എ​ങ്ങി​നെ​യാ​ണ് ക​ണ്ടെ​ത്തു​ന്ന​തെ​ന്നും മ​റ്റും വി​വ​രി​ച്ചു കൊ​ടു​ത്തു.

സീ​നി​യ​ര്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍ പി. ​ബി​ജു​മോ​ന്‍ ജി​ല്ലാ സാ​യു​ധ സേ​നാ ക്യാ​മ്പി​ലു​ള്ള ആ​യു​ധ​ങ്ങ​ളും തി​ര​ക​ളും വി​വി​ധ​യി​ന​ത്തി​ലു​ള്ള ഗ്ര​നേ​ഡു​ക​ളും ഷെ​ല്ലു​ക​ളും കാ​ഡ​റ്റു​ക​ള്‍​ക്ക് പ​രി​ച​യ​പ്പെ​ടു​ത്തി​ക്കൊ​ടു​ത്തു.