കാ​സ​ര്‍​ഗോ​ഡ് സാ​രീ​സ് മേ​ള​യി​ല്‍ 46,739 രൂ​പ​യു​ടെ വി​ൽ​പ​ന
Thursday, November 14, 2024 6:15 AM IST
കാ​സ​ര്‍​ഗോ​ഡ്: ക​ള​ക്‌​ട​റേ​റ്റി​ല്‍ ന​ട​ന്ന കാ​സ​ര്‍​ഗോ​ഡ് സാ​രീ​സ് വി​പ​ണ​ന മേ​ള ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ജീ​വ​ന​ക്കാ​ര്‍​ക്കു​ള്ള ഡ്ര​സ് കോ​ഡ് സാ​രി തെ​ര​ഞ്ഞ​ടു​ത്ത് പ്ര​സി​ഡ​ന്‍റ് ബേ​ബി ബാ​ല​കൃ​ഷ്ണ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ ക​ള​ക്‌​ട​ര്‍ കെ. ​ഇ​മ്പ​ശേ​ഖ​ര്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​ന് സാ​രി ന​ല്‍​കി ആ​ദ്യ വി​ല്‍​പ​ന ന​ട​ത്തി. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ന്‍​മാ​രാ​യ എം. ​മ​നു, അ​ഡ്വ. എ​സ്.​എ​ന്‍. സ​രി​ത, ജി​ല്ലാ വ്യ​വ​സാ​യ കേ​ന്ദ്രം ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ കെ. ​സ​ജി​ത്ത് കു​മാ​ര്‍, കാ​സ​ർ​ഗോ​ഡ് സാ​രീ​സ് സ്പെ​ഷ്യ​ല്‍ ഓ​ഫീ​സ​ര്‍ ആ​ദി​ല്‍ മു​ഹ​മ്മ​ദ്, കാ​സ​ർ​ഗോ​ഡ് സാ​രീ​സ് പ്ര​സി​ഡ​ന്‍റ് കെ. ​മാ​ധ​വ ഹെ​ര​ള തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

മേ​ള​യി​ല്‍ 46,739 രൂ​പ​യു​ടെ വി​റ്റു​വ​ര​വു​ണ്ടാ​യി. 60 കാ​സ​ര്‍​ഗോ​ഡ് സാ​രീ​സ് ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വി​ല്‍​പ​ന ന​ട​ന്നു.

കൂ​ടു​ത​ലും സാ​രി​ക​ളാ​ണ് വി​റ്റ​ത്. സാ​രി​ക​ള്‍, മു​ണ്ടു​ക​ള്‍, ലു​ങ്കി​ക​ള്‍, ട​വ്വ​ലു​ക​ള്‍, ചു​രി​ദാ​ര്‍ ടോ​പ്പ് മെ​റ്റീ​രി​യ​ലു​ക​ള്‍ തു​ട​ങ്ങി വി​വി​ധ ഉ​ത്പ​ന്ന​ങ്ങ​ളാ​ണ് വി​പ​ണ​ന​ത്തി​നെ​ത്തി​യ​ത്.