കാ​ർ​ഷി​ക യ​ന്ത്ര​ങ്ങ​ളു​ടെ സ​ബ്സി​ഡി; ജില്ലയിൽ കാ​ത്തി​രി​ക്കു​ന്ന​ത് 2619 ക​ർ​ഷ​ക​ർ
Sunday, November 10, 2024 8:06 AM IST
കാ​സ​ർ​ഗോ​ഡ്: കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ സ​ബ്സി​ഡി വാ​ഗ്ദാ​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കാ​ർ​ഷി​ക​യ​ന്ത്ര​ങ്ങ​ൾ വാ​ങ്ങി ഒ​രു വ​ർ​ഷ​ത്തി​ലേ​റെ​യാ​യി​ട്ടും സ​ബ്സി​ഡി തു​ക കി​ട്ടാ​തെ കാ​ത്തി​രി​ക്കു​ന്ന​ത് ജി​ല്ല​യി​ൽ 2619 ക​ർ​ഷ​ക​ർ. യ​ന്ത്ര​ങ്ങ​ൾ വാ​ങ്ങി ബി​ൽ സ​മ​ർ​പ്പി​ച്ച് 90 ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ സ​ബ്സി​ഡി തു​ക അ​ക്കൗ​ണ്ടി​ലെ​ത്തു​ക​യാ​യി​രു​ന്നു മു​ൻ​വ​ർ​ഷ​ങ്ങ​ളി​ലെ പ​തി​വ്.

സ​ബ്സി​ഡി തു​ക​യി​ൽ 60 ശ​ത​മാ​നം കേ​ന്ദ്ര സ​ർ​ക്കാ​രും 40 ശ​ത​മാ​നം സം​സ്ഥാ​ന സ​ർ​ക്കാ​രു​മാ​ണ് ന​ൽ​കേ​ണ്ട​ത്. എ​ന്നാ​ൽ സ​മ​യ​ത്ത് തു​ക അ​നു​വ​ദി​ക്കു​ന്ന​തി​ൽ ര​ണ്ടു സ​ർ​ക്കാ​രു​ക​ളും വീ​ഴ്ച വ​രു​ത്തു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ കൈ​യി​ൽ​നി​ന്ന് വ​ലി​യ തു​ക ചെ​ല​വാ​ക്കി കാ​ർ​ഷി​ക​യ​ന്ത്ര​ങ്ങ​ൾ വാ​ങ്ങി​യ ക​ർ​ഷ​ക​ർ ന​ടു​ക്ക​ട​ലി​ലാ​യി.

ജി​ല്ല​യി​ൽ 2619 ക​ർ​ഷ​ക​ർ​ക്കാ​യി 3.06 കോ​ടി രൂ​പ​യാ​ണ് മു​ൻ​വ​ർ​ഷ​ത്തെ സ​ബ്സി​ഡി​യി​ന​ത്തി​ൽ ഇ​നി കൊ​ടു​ത്തു​തീ​ർ​ക്കാ​നു​ള്ള​ത്. ഏ​റ്റ​വു​മൊ​ടു​വി​ൽ 90 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചു​കി​ട്ടി​യി​ട്ടു​ണ്ട്. ഇ​ത് കൊ​ടു​ക്കാ​നു​ള്ള തു​ക​യു​ടെ മൂ​ന്നി​ലൊ​ന്ന് പോ​ലും ആ​യി​ട്ടി​ല്ല.

ബാ​ക്കി തു​ക ഇ​നി എ​ന്നേ​ക്ക് വ​രു​മെ​ന്നും വ്യ​ക്ത​മ​ല്ല. ഇ​തി​നി​ട​യി​ൽ ഈ ​വ​ർ​ഷ​വും സ​ബ്സി​ഡി അ​ടി​സ്ഥാ​ന​ത്തി​ൽ കാ​ർ​ഷി​ക​യ​ന്ത്ര​ങ്ങ​ൾ വാ​ങ്ങാ​ൻ ക​ർ​ഷ​ക​രി​ൽ​നി​ന്ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചി​ട്ടു​ണ്ട്.
പ​മ്പ്സെ​റ്റ്, സ്പ്രേ​യ​ർ, തെ​ങ്ങു​ക​യ​റ്റ യ​ന്ത്രം, കാ​ടു​വെ​ട്ടു​ന്ന​തി​നും മ​രം​മു​റി​ക്കു​ന്ന​തി​നു​മു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ൾ, ഡ്ര​യ​ർ, ടി​ല്ല​ർ, കൊ​യ്ത്ത്-​മെ​തി​യ​ന്ത്രം തു​ട​ങ്ങി​യ​വ​യാ​ണ് പ​ദ്ധ​തി പ്ര​കാ​രം വാ​ങ്ങാ​ൻ സാ​ധി​ക്കു​ക.