ക​ളി​കാ​ണാ​നെ​ത്തു​ന്ന​വ​ർ​ക്ക് അ​ൽ​ഫാ​മും പൊ​റോ​ട്ട​യും!
Sunday, November 10, 2024 8:06 AM IST
തൃ​ക്ക​രി​പ്പൂ​ർ: ക​ളി​മൈ​താ​ന​ങ്ങ​ൾ ചു​രു​ങ്ങു​ക​യും ഇ​ല്ലാ​താ​വു​ക​യും ചെ​യ്തു കൊ​ണ്ടി​രി​ക്കു​ന്ന പു​തി​യ കാ​ല​ത്ത് വൈ​കു​ന്നേ​ര​ങ്ങ​ളി​ലെ കാ​ൽ​പ്പ​ന്തു​ക​ളി മ​ത്സ​ര​ങ്ങ​ൾ ഗ്രാ​മ​ങ്ങ​ളി​ൽ തി​രി​ച്ചു വ​രു​ന്നു. കു​മ്മാ​യ വ​ര​ക​ൾ​ക്ക​രി​കി​ൽ നി​ന്നും ഇ​രു​ന്നും പ​ന്തു​ക​ളി ആ​സ്വ​ദി​ക്കാ​ൻ നൂ​റു​ക​ണ​ക്കി​ന് ഗ്രാ​മീ​ണ​രാ​ണ് മൈ​താ​ന​ങ്ങ​ൾ തേ​ടി​ എ​ത്തു​ന്ന​ത്.

ട​ർ​ഫ് മൈ​താ​ന​ങ്ങ​ളി​ൽ രാ​ത്രി കാ​ല ഫു​ട്ബോ​ൾ വ്യാ​പ​ക​മാ​യ​തോ​ടെ​യാ​ണ് സാ​യാ​ഹ്ന​ങ്ങ​ളി​ലെ ഗ്രാ​മീ​ണ ഫു​ട്ബോ​ൾ പി​ന്നോ​ക്കം പോ​യ​ത്. കാ​ൽ​പ്പ​ന്ത് ക​ളി​യെ നെ​ഞ്ചേ​റ്റു​ന്ന ക​ളി​ക്ക​മ്പ​ക്കാ​രു​ടെ നാ​ടാ​യ തൃ​ക്ക​രി​പ്പൂ​രി​ലും പ​രി​സ​ര​ങ്ങ​ളി​ലു​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന വൈ​കു​ന്നേ​ര​ങ്ങ​ളി​ലെ പ​ന്തു​ക​ളി കാ​ണാ​നും ടീ​മു​ക​ളെ പ്രോ​ൽ​സാ​ഹി​പ്പി​ക്കാ​നു​മാ​യി നൂ​റു​ക​ണ​ക്കി​ന് പേ​രാ​ണ് എ​ത്തു​ന്ന​ത്.

മെ​ട്ട​മ്മ​ലി​ൽ ന​ട​ന്നു വ​രു​ന്ന എം​ബി​എം ഫു​ട്ബോ​ളി​ൽ വി​ജ​യി​ക്കു​ന്ന ടീ​മു​ക​ൾ​ക്ക് അ​ര​ല​ക്ഷം രൂ​പ​യാ​ണ് പ്രൈ​സ് മ​ണി​യാ​യി ന​ൽ​കു​ന്ന​ത്. എ​ല്ലാ ദി​വ​സ​വും ക​ളി കാ​ണാ​നെ​ത്തു​ന്ന​വ​ർ​ക്ക് ന​റു​ക്കെ​ടു​പ്പി​ലൂ​ടെ ഫു​ൾ അ​ൽ​ഫാ​മും പൊ​റോ​ട്ട​യും, ഒ​രു മു​ഴു​വ​ൻ കോ​ഴി​യും 25 മു​ട്ട​യും തു​ട​ങ്ങി ക​ളി ആ​സ്വാ​ദ​ക​രെ ആ​ക​ർ​ഷി​ക്കു​ന്ന സ​മ്മാ​ന​ങ്ങ​ളും ന​ൽ​കി വ​രു​ന്നു​ണ്ട്.​
നാ​ട്ടു​ന്പു​റ​ത്ത് ഫു​ട്ബോ​ൾ മ​ത്സ​ര​ങ്ങ​ൾ സ​ജീ​വ​മാ​കു​ന്നു