ടാ​ക്സി ഡ്രൈ​വ​ർ​മാ​ർ ധ​ർ​ണ ന​ട​ത്തി
Wednesday, November 13, 2024 6:34 AM IST
വെ​ള്ള​രി​ക്കു​ണ്ട്: കേ​ര​ള ടാ​ക്സി ഡ്രൈ​വേ​ഴ്സ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ ജി​ല്ല 79 സോ​ണി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ വെ​ള്ള​രി​ക്കു​ണ്ട് സ​ബ് ആ​ർ​ടി ഓ​ഫീ​സി​ന് മു​ൻ​പി​ൽ ധ​ർ​ണ ന​ട​ത്തി.

വ​ർ​ധി​ച്ചു​വ​രു​ന്ന ക​ള്ള ടാ​ക്സി​ക​ൾ​ക്കെ​തി​രെ​യും അ​ന​ധി​കൃ​ത റെ​ന്‍റ് എ ​കാ​റു​ക​ൾ​ക്കു​മെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും, ടാ​ക്സി വാ​ഹ​ന​ങ്ങ​ളി​ൽ ജി​പി​എ​സ് സം​വി​ധാ​നം കൃ​ത്യ​മാ​യി ന​ട​പ്പി​ലാ​ക്കി​യി​ട്ടി​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ജി​പി​എ​സ് റീ​ചാ​ർ​ജ് തു​ക കു​റ​യ്ക്ക​ണ​മെ​ന്നും കോ​ൺ​ട്രാ​ക്ട് കാ​ര്യേ​ജ് പെ​ർ​മി​റ്റ് വാ​ഹ​ന​ങ്ങ​ൾ​ക്ക് വ​രു​ന്ന 105 രൂ​പ അ​രി​യ​ർ നി​ർ​ത്ത​ലാ​ക്ക​ണ​മെ​ന്നും ഡ്രൈ​വ​ർ​മാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

സം​സ്ഥാ​ന​സ​മി​തി അം​ഗം ടോ​മി ഭീ​മ​ന​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. ജ​യ​ൻ ചോ​യ്യം​കോ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഉ​മേ​ശ​ൻ ക​ള്ളാ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. അ​സ്‌​ലം കാ​ഞ്ഞ​ങ്ങാ​ട്, പ്ര​ഭാ​ക​ര​ൻ പെ​രി​യ, ബ​ഷീ​ർ വെ​ള്ള​രി​ക്കു​ണ്ട്, ശി​വ​ദാ​സ​ൻ ബി​രി​ക്കു​ളം, ധ​നേ​ഷ് ബ​ളാം​തോ​ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.