ത​ളി​പ്പ​റ​മ്പ് നോ​ർ​ത്ത് ഉപജി​ല്ലാ ക​ലോ​ത്സ​വം നാ​ളെ മു​ത​ൽ; വി​ളം​ബ​ര ജാ​ഥ ന​ട​ത്തി
Sunday, October 6, 2024 6:44 AM IST
പെ​രു​മ്പ​ട​വ്: ത​ളി​പ്പ​റ​മ്പ് നോ​ർ​ത്ത് ഉപജി​ല്ലാ ക​ലോ​ത്സ​വം നാ​ളെ മു​ത​ൽ പ​ത്തു​വ​രെ പെ​രു​മ്പ​ട​വ് ബി​വി​ജെ​എം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ക്കും. സ​ബ് ജി​ല്ല​യി​ലെ 113 സ്കൂ​ളു​ക​ളി​ലെ മ​ത്സ​രാ​ർ​ഥി​ക​ളാ​ണു മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്. ഇ​തി​നാ​യി 12 സ്റ്റേ​ജു​ക​ൾ സ​ജ്ജീ​ക​രി​ച്ച​താ​യി സം​ഘാ​ട​ക​സ​മി​തി പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

ക​ലോ​ത്സ​വ​ത്തി​ന് മു​ന്നോ​ടി​യാ​യി പെ​രു​മ്പ​ട​വി​ൽ ക​ല​വ​റ നി​റ​യ്ക്ക​ൽ ഘോ​ഷ​യാ​ത്ര​യും വി​ളം​ബ​ര ജാ​ഥ​യും സം​ഘ​ടി​പ്പി​ച്ചു. വി​ളം​ബ​ര ജാ​ഥ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​നി​ജ ബാ​ല​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ക​ലോ​ത്സ​വ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം എ​ട്ടി​നു രാ​വി​ലെ 10ന് ​ഫി​ലിം ആ​ർ​ട്ടി​സ്റ്റ് ഉ​ണ്ണി​രാ​ജ നി​ർ​വ​ഹി​ക്കും. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​നി​ജ ബാ​ല​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ത​ല​ശേ​രി കോ​ർ​പ​റേ​റ്റ് ഏ​ജ​ൻ​സി മാ​നേ​ജ​ർ ഫാ. ​മാ​ത്യു ശാ​സ്താം​പാ​ട​വി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.

സ​മാ​പ​ന സ​മ്മേ​ള​നം 10ന് ​രാ​ത്രി ഏ​ഴി​ന് സ​ജീ​വ് ജോ​സ​ഫ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. ത​ളി​പ്പ​റ​മ്പ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​എം. കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. മ​ത്സ​ര​ങ്ങ​ൾ​ക്കു​ള്ള ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​നി​ജ ബാ​ല​കൃ​ഷ്ണ​ൻ, സ്കൂ​ൾ മാ​നേ​ജ​ർ ജോ​ർ​ജ് തൈ​ക്കു​ന്നും​പു​റം, പ്രി​ൻ​സി​പ്പ​ൽ ജോ​സ്കു​ട്ടി, മു​ഖ്യാ​ധ്യാ​പ​ക​ൻ ജോ​സി മാ​ത്യു, പി​ടി​എ പ്ര​സി​ഡ​ന്‍റ് ഷാ​ബു ആ​ന്‍റ​ണി, സ്കൂ​ൾ വി​ക​സ​ന സ​മി​തി ക​ൺ​വീ​ന​ർ ജ​യിം​സ് ഇ​ല്ലി​ക്ക​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.