ഉ​ന്തു​വ​ണ്ടി​യു​മാ​യി കെ​സി​വൈ​എം; ക്ലീ​നാ​യി വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ൾ
Friday, October 4, 2024 6:28 AM IST
ത​ല​ശേ​രി: കെ​സി​വൈ​എം ത​ല​ശേ​രി അ​തി​രൂ​പ​ത​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഗാ​ന്ധി​ജ​യ​ന്തി ദി​ന​ത്തി​ൽ ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ലെ 19 വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ൾ ശു​ചീ​ക​രി​ച്ചു. ഉ​ന്തു​വ​ണ്ടി എ​ന്ന് പേ​രി​ട്ടി​രു​ന്ന പ​രി​പാ​ടി ഹ​രി​ത കേ​ര​ള​മി​ഷ​ൻ, ശു​ചി​ത്വ മി​ഷ​ൻ എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണു ന​ട​ത്തി​യ​ത്.

പ്ര​ധാ​ന ടൂ​റി​സ്റ്റ് കേ​ന്ദ്ര​ങ്ങ​ളാ​യ അ​ച്ച​ൻ​ക​ല്ല് വെ​ള്ള​ച്ചാ​ട്ടം, ക​മ്പ​ല്ലൂ​ർ ആ​യ​ന്നൂ​ർ തീ​രം, പൈ​ത​ൽ​മ​ല, പാ​ല​ക്ക​യം​ത്ത​ട്ട്, ഓ​ട​ക്കൊ​ല്ലി ഗു​ഹ, അ​ഴി​ത്ത​ല ബീ​ച്ച്, താ​ബോ​ർ മ​ല, കൊ​ട്ട​ക്കാ​നം, കു​ഞ്ഞി​പ്പ​റ​മ്പ് ഗു​ഹ, വൈ​ത​ൽ​ക്കു​ണ്ട് വെ​ള്ള​ച്ചാ​ട്ടം, ഏ​ല​പ്പീ​ടി​ക, എ​ട​ക്കാ​നം പാ​ർ​ക്ക്, ഇ​രി​ട്ടി ഗ്രീ​ൻ​ലീ​ഫ് പാ​ർ​ക്ക്, ആ​റ​ളം വ​ന്യ​ജീ​വി സ​ങ്കേ​തം, കാ​സ​ർ​ഗോ​ഡ് ബീ​ച്ച്, മാ​ർ സെ​ബാ​സ്റ്റ്യ​ൻ വ​ള്ളോ​പ്പി​ള്ളി കു​ടി​യേ​റ്റ മ്യൂ​സി​യം, റാ​ണി​പു​രം, ത​ല​ശേ​രി സീ​വ്യൂ പാ​ർ​ക്ക്, പ​യ്യാ​മ്പ​ലം ബീ​ച്ച്, കാ​ഞ്ഞി​ര​ക്കൊ​ല്ലി, ശ​ശി​പ്പാ​റ എ​ന്നീ കേ​ന്ദ്ര​ങ്ങ​ളാ​ണ് എ​ഴു​ന്നൂ​റി​ല​ധി​കം കെ​സി​വൈ​എം പ്ര​വ​ർ​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ശു​ചീ​ക​രി​ച്ച​ത്.
അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് ജോ​യ​ൽ പു​തു​പ്പ​റ​മ്പി​ൽ, അ​തി​രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​അ​ഖി​ൽ മു​ക്കു​ഴി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബി​ൻ വ​ട​ക്കേ​ക്ക​ര, ട്ര​ഷ​റ​ർ എ​മി​ൽ നെ​ല്ലം​കു​ഴി, ഹ​രി​ത​കേ​ര​ളം മി​ഷ​ൻ ജി​ല്ല കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഇ.​കെ. സോ​മ​ശേ​ഖ​ര​ൻ,

ശു​ചി​ത്വ​മി​ഷ​ൻ ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ കെ.​എം. സു​നി​ൽ​കു​മാ​ർ, ഡി​ടി​പി​സി സെ​ക്ര​ട്ട​റി ജെ.​കെ. ജി​ജേ​ഷ് കു​മാ​ർ, എ​സ്‌​എം​വൈ​എം സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഖി​ൽ ചാ​ലി​ൽ പു​ത്ത​ൻ​പു​ര​യി​ൽ, സം​സ്ഥാ​ന സി​ൻ​ഡി​ക്കേ​റ്റ് വി​പി​ൻ ജോ​സ​ഫ്, റോ​സ് തോ​ട്ട​ത്തി​ൽ,

വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ബി​ബി​ൻ പീ​ടി​യേ​ക്ക​ൽ, ഗ്ലോ​റി​യ കൂ​നാ​നി​ക്ക​ൽ, സെ​ക്ര​ട്ട​റി​മാ​രാ​യ പി.​ജെ. ജോ​യ​ൽ, അ​ഖി​ൽ നെ​ല്ലി​ക്ക​ൽ, അ​പ​ർ​ണ സോ​ബി, സോ​ന സാ​ബു ചി​റ​യി​ൽ, ഫൊ​റോ​ന പ്ര​സി​ഡ​ന്‍റു​മാ​ർ, ഡ​യ​റ​ക്ട​ർ​മാ​ർ എ​ന്നി​വ​ർ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ നേ​തൃ​ത്വം ന​ൽ​കി.