ഗാ​ന്ധി​ജ​യ​ന്തി ദി​നാ​ച​ര​ണം
Thursday, October 3, 2024 5:32 AM IST
ക​ണ്ണൂ​ർ: ക​ണ്ണൂ​ർ ഡി​സി​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ഗാ​ന്ധി സ്മൃ​തി സം​ഗ​മ​ത്തി​നു തു​ട​ക്കം കു​റി​ച്ച് ഡി​സി​സി അ​ങ്ക​ണ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് മാ​ർ​ട്ടി​ൻ ജോ​ർ​ജ് പ​താ​ക​യു​യ​ർ​ത്തി. നേ​താ​ക്ക​ളും പ്ര​വ​ർ​ത്ത​ക​രും ഗാ​ന്ധി പ്ര​തി​മ​യി​ൽ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി. ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ദേ​ശ​ര​ക്ഷാ പ്ര​തി​ജ്ഞ​യും എ​ടു​ത്തു.

ഡി​സി​സി​യു​ടെ​യും കോ​ൺ​ഗ്ര​സ് ടൗ​ൺ 87-ാം ബൂ​ത്തി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന ഗാ​ന്ധി സ്മൃ​തി സം​ഗ​മം പ്ര​ഫ. ദാ​സ​ൻ പു​ത്ത​ല​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ ആ​ത്മ​ക​ഥ​യാ​യ എ​ന്‍റെ സ​ത്യാ​ന്വേ​ഷ​ണ പ​രീ​ക്ഷ​ണ​ങ്ങ​ൾ എ​ന്ന പു​സ്ത​ക​ത്തി​ന്‍റെ 100 കോ​പ്പി​ക​ൾ ച​ട​ങ്ങി​ൽ വി​ത​ര​ണം ചെ​യ്തു.

ജ​യി​ൽ ജീ​വ​ന​ക്കാ​രു​ടെ സം​ഘ​ട​ന​ക​ളും ക​ണ്ണൂ​ർ സി​ക്ക​യും സം​യു​ക്‌​ത​മാ​യി സം​ഘ​ടി​പ്പി​ച്ച ശു​ചീ​ക​ര​ണ യ​ജ്‌​ഞം പ്ര​സ് ക്ല​ബ്‌ സെ​ക്ര​ട്ട​റി ക​ബീ​ർ ക​ണ്ണാ​ടി​പ്പ​റ​മ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ൽ സൂ​പ്ര​ണ്ട് കെ.​വേ​ണു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഗാ​ന്ധി ജ​യ​ന്തി​യോ​ട​നു​ബ​ന്ധി​ച്ചു യൂ​ത്ത് കോ​ണ്‍​ഗ്ര​സ്-എ​സ് ജി​ല്ലാ ക​മ്മി​റ്റി ക​ണ്ണൂ​ര്‍ താ​ലൂ​ക്ക് ഓ​ഫീ​സ് പ​രി​സ​രം ശു​ചീ​ക​രി​ച്ചു. മ​ന്ത്രി​ ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.​

ത​ല​ശേ​രി: ത​ല​ശേ​രി ഗവ. കോ​ള​ജ് ഓ​ഫ് ന​ഴ്സിം​ഗ് എ​ൻ​എ​സ്എ​സ് യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സ്വ​ച്ഛ​ത ഹി ​സേ​വ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ശു​ചീ​ക​ര​ണ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. ത​ല​ശേ​രി ജ​വ​ഹ​ർ ഘ​ട്ട്, ജ​ന​റ​ൽ ആ​ശു​പ​ത്രി പ​രി​സ​രം എ​ന്നി​വി​ട​ങ്ങ​ൾ നൂ​റ് എ​ൻ​എ​സ്എ​സ് വോ​ള​ന്‍റി​യ​ർ​മാ​ർ ചേ​ർ​ന്ന് ശു​ചീ​ക​രി​ച്ചു. ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ കെ.​എം. ജ​മു​നാ​റാ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ കെ. ​ല​തി​ക അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​ഫ. പി.​വി.​സ​ജ​ന, വൈ​സ് പ്രി​ൻ​സി​പ്പ​ൽ മോ​ഹ​ന​ൻ, സി. ​ഗോ​പാ​ല​ൻ, താ​ഹി​റ, ബി​ന്ദു, അ​ജ​യ് സ​ത്യ​ദാ​സ്, ആ​രോ​മ​ൽ ജെ. ​ച​ന്ദ്ര എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പ​യ്യ​ന്നൂ​ർ: പി​ലാ​ത്ത​റ ഹോ​പ്പി​ന് ശി​ല്പി​യും ചി​ത്ര​കാ​ര​നു​മാ​യ കെ.​കെ.​ആ​ർ. വെ​ങ്ങ​ര രൂ​പ​ക​ല്പ​ന ചെ​യ്തു നി​ർ​മി​ച്ച മ​ഹാ​ത്മാ ഗാ​ന്ധി​യു​ടെ ശി​ല്പം കൈ​മാ​റി. സ്വാ​ത​ന്ത്ര്യ​സ​മ​ര സേ​നാ​നി​യും ഗാ​ന്ധി​യ​നു​മാ​യ പ​ദ്മ​ശ്രീ അ​പ്പു​ക്കു​ട്ട പൊ​തു​വാ​ൾ ഗാ​ന്ധി ജ​യ​ന്തി ദി​ന​ത്തി​ൽ ശി​ല്പ​ത്തി​ന്‍റെ സ​മ​ർ​പ്പ​ണം ന​ട​ത്തി. കെ.​കെ.​ആ​ർ. വെ​ങ്ങ​ര​യു​ടെ മാ​താ​പി​താ​ക്ക​ളാ​യ ക​രി​പ്പാ​ത്ത് കു​ഞ്ഞി​രാ​മ​ൻ-​നാ​ര​യ​ണി ദ​ന്പ​തി​ക​ളു​ടെ സ്മ​ര​ണ​യ്ക്കാ​യാ​ണ് ശി​ല്പം നി​ർ​മി​ച്ചു ന​ൽ​കി​യ​ത്. ശി​ൽ​പി കെ.​കെ.​ആ​ർ. വെ​ങ്ങ​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മാ​നേ​ജിം​ഗ് ട്ര​സ്റ്റി കെ.​എ​സ്. ജ​യ​മോ​ഹ​ൻ, ചി​ന്ന​മ്മ ജോ​ർ​ജ്, ഡോ. ​സു​ജ വി​നോ​ദ്, ഡോ. ​ര​മേ​ശ​ൻ തുടങ്ങിയവ​ർ പ്ര​സം​ഗി​ച്ചു.

ഗാ​ന്ധി ജ​യ​ന്തി ദി​ന​ത്തി​ൽ പ​യ്യ​ന്നു​ർ ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന പു​ഷ്പാ​ർ​ച്ച​ന​യും അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​വും കെ​പി​സി​സി രാ​ഷ്‌​ട്രീ​യ​കാ​ര്യ സ​മി​തി അം​ഗ​വും മു​ൻ എം​എ​ൽ​എ​യു​മാ​യ ജോ​സ​ഫ് വാ​ഴ​ക്ക​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് കെ. ​ജ​യ​രാ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കൂ​ത്തു​പ​റ​മ്പ്: ഗാ​ന്ധി ജ​യ​ന്തി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് കോ​ള​യാ​ട് സെ​ന്‍റ് കൊ​ർ​ണേ​ലി​യൂ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ എ​ൻ​എ​സ്എ​സ് യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കോ​ള​യാ​ട് ടൗ​ണി​ൽ ശു​ചി​ത്വ​റാ​ലി ന​ട​ത്തി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റി​ജി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. വാ​ർ​ഡം​ഗം ശ്രീ​ജ പ്ര​ദീ​പ​ൻ ശു​ചി​ത്വ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. ച​ട​ങ്ങി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് സു​ധീ​ഷ് കു​മാ​ർ, പ്രി​ൻ​സി​പ്പ​ൽ ഫാ. ​ഗി​നീ​ഷ് ബാ​ബു, പ്രോ​ഗ്രാം ഓ​ഫീ​സ​ർ കെ. ​സി​ന്ധു, എ​ൻ​എ​സ്എ​സ് ലീ​ഡ​ർ​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. കോ​ള​യാ​ട് പ​ഞ്ചാ​യ​ത്ത് പ​രി​സ​ര​വും ഗ​വ. ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി പ​രി​സ​ര​വും യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ശു​ചീ​ക​രി​ച്ചു.

ഇ​രി​ട്ടി: ഇ​രി​ട്ടി ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ഓ​ഫീ​സി​ൽ കോ​ൺ​ഗ്ര​സ് രാ​ഷ്‌ട്രീ​യ കാ​ര്യ സ​മി​തി അം​ഗം സ​ണ്ണി ജോ​സ​ഫ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് പി.​എ. ന​സീ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വേ​ങ്ങ​ര​ച്ചാ​ലി​ൽ ബ്ലോ​ക്ക് സെ​ക്ര​ട്ട​റി എം. ​മോ​ഹ​ന​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
മു​ണ്ട​യാം​പ​റ​മ്പ് കൈ​ര​ളി സ്വ​യം സ​ഹാ​യ സം​ഘം വാ​ർ​ഷി​ക​വും കു​ടും​ബ​സം​ഗ​മ​വും ഗാ​ന്ധി ജ​യ​ന്തി ആ​ഘോ​ഷ​വും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ലി​സി ജോ​സ​ഫ് ഉ​ദ്ഘാ​ടം ചെ​യ്തു. റെ​ന്നി ​കെ.​ മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഇ​രി​ട്ടി എ​ക്‌​സൈ​സ് റെ​യി​ഞ്ചി​ന്‍റെ​യും ക​ട​ത്തും​ക​ട​വ് സ്‌​കൂ​ളി​ന്‍റെ​യും പാ​യം പ​ഞ്ചാ​യ​ത്തി​നെയും നേ​തൃ​ത്വ​ത്തി​ൽ ക​ട​ത്തും​ക​ട​വ് സ്‌​കൂ​ളി​ൽ ല​ഹ​രി വി​രു​ദ്ധ സം​വാ​ദ സ​ദ​സ് സം​ഘ​ടി​പ്പി​ച്ചു. വാ​ർ​ഡ് അം​ഗം പി.​പി. കു​ഞ്ഞൂ​ഞ്ഞ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡോ.​ ജി. ശി​വ​രാ​മ​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രി​ൻ​സി​പ്പ​ൽ മി​നി വ​ർ​ഗീ​സ്, എ​ക്‌​സൈ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ അ​ജീ​ബ് ലാ​മ്പ തുടങ്ങിയവ​ർ പ്ര​സം​ഗി​ച്ചു.

ക​രി​ക്കോ​ട്ട​ക്ക​രി: കോ​ൺ​ഗ്ര​സ് ക​രി​ക്കോ​ട്ട​ക്ക​രി മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി ഗാ​ന്ധി അ​നു​സ്മ​ര​ണ​വും പു​ഷ്പാ​ർ​ച്ച​ന​യും സം​ഘ​ടി​പ്പി​ച്ചു. ടൗ​ണി​ൽ പ​ഞ്ചാ​യ​ത്ത് അം​ഗം ജോ​സ​ഫ് വ​ട്ടു​കു​ളം ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് മ​നോ​ജ് എം. ​ക​ണ്ട​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

അ​യ്യ​ൻ​കു​ന്ന്: ക​ച്ചേ​രിക്ക​ട​വ് ഒ​ന്നാം വാ​ർ​ഡി​ൽ കോ​ൺ​ഗ്ര​സ് വാ​ർ​ഡ് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഗാ​ന്ധി​ജ​യ​ന്തി ദി​നാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്ക് വാ​ർ​ഡ് പ്ര​സി​ഡന്‍റ് ടോ​മി സൈ​മ​ൺ, പ​ഞ്ചാ​യ​ത്ത് അം​ഗം ഐ​സ​ക് ജോ​സ​ഫ്, സു​നി​ഷ് ച​ക്കാ​നി​ക്കു​ന്നേ​ൽ, ലി​സി പാ​ണ്ടി​പ്പ​ള്ളി​ൽ, ഷെ​ൽ​ഫി പാ​ണ്ടി​പ്പ​ള്ളി, ഷീ​ൻ തോ​ട്ട​ത്തി​ൽ, സാ​ബു വെ​ട്ടി​കാ​ട്ടി​ൽ, ജി​ന്‍റോ ആ​ട്ട്കു​ന്നേ​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കു​ര്യാ​ച്ച​ൻ പൈ​മ്പ​ള്ളി​ക്കു​ന്നേ​ൽ സ​ന്ദേ​ശം ന​ൽ​കി.

ആ​റ​ളം: ആ​റ​ളം മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ എ​ടൂ​ർ, ചെ​ടി​ക്കു​ളം, ആ​റ​ളം, ഉ​രു​പ്പും​കു​ണ്ട്, ക​ള​രി​ക്കാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ പ​രി​പാ​ടി​ക​ൾ ന​ട​ത്തി. ആ​റ​ളം പ​ഞ്ചാ​യ​ത്തി​ലെ മു​ൻ സൈ​നി​ക​ർ കീ​ഴ്പള്ളി സി​എ​ച്ച് സി​യും പ​രി​സ​ര​വും ശു​ചീ​ക​രി​ച്ചു. ഗോ​പി അ​ത്തി​ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. എം.​എം. ജ​യിം​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.  

ഉ​ളി​ക്ക​ൽ: കോ​ൺ​ഗ്ര​സ് നു​ച്യാ​ട് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ണി​ക്ക​ട​വ്, തേ​ർ​മ​ല, പെ​രു​മ്പ​ള്ളി, മാ​ണി​പ്പാ​റ, അ​മേ​രി​ക്ക​ൻ​പാ​റ, മു​ണ്ട​നൂ​ർ, നു​ച്യാ​ട് എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ൽ ഗാ​ന്ധി ചി​ത്ര​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി. നു​ച്യാ​ട് ടൗ​ണി​ൽ ന​ട​ന്ന അ​നു​സ്മ​ര​ണ പ​രി​പാ​ടി ഡി​സി​സി സെ​ക്ര​ട്ട​റി ബേ​ബി തോ​ലാ​നി ഉ​ദ്ഘാ​ട​നം ചെ​യ്തു.

കെ​സി​വൈ​എം ഉ​ളി​ക്ക​ൽ യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച "തി​ള​ക്കം' ശു​ചീ​ക​ര​ണ ക്യാ​ന്പ​യി​നി​ന്‍റെ ഭാ​ഗ​മാ​യി റോ​ഡ​രി​കി​ലെ ദി​ശാ സൂ​ച​ക ബോ​ർ​ഡു​ക​ൾ വൃ​ത്തി​യാ​ക്കി. കെ​സി​വൈ​എം ത​ല​ശേ​രി അ​തി​രൂ​പ​ത ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബി​ൻ വ​ട​ക്കേ​ക​ര ഉ​ദ്ഘാ​ട​നം ചെ​യ്തു. ഉ​ളി​ക്ക​ൽ ഉ​ണ്ണി​മി​ശി​ഹ യൂ​ണി​റ്റ് പ്ര​സി​ഡന്‍റ് അ​ഖി​ൽ പോ​ൾ മാ​ണി​ക്ക​ത്താ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ല​ൻ ച​മ്പ​ക്കു​ളം, ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ ജി​തി​ൻ തോ​മ​സ് കാ​നാ​ട്ട്, റ​സ്റ്റി​ൻ പ​യ്യ​മ്പ​ള്ളി, എ​ഡ്‌വിൻ മു​ട്ട​ത്തു​ക്കു​ന്നേ​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

കൊ​ട്ടു​ക​പ്പാ​റ: കെ​യ്‌​റോ​സ് കൊ​ട്ടു​ക​പ്പാ​റ യൂ​ണി​റ്റും കൊ​ട്ടു​ക​പ്പാ​റ വി​ക​സ​ന സ​മി​തി​യും ചേ​ർ​ന്ന് എ​ൽ​പി സ്കൂ​ൾ പ​രി​സ​രം ശു​ചീ​ക​രി​ച്ചു. കൊ​ട്ടു​ക​പ്പാ​റ ലൂ​ർ​ദ് മാ​താ പ​ള്ളി വി​കാ​രി ഫാ. ​സെ​ബാ​സ്റ്റ്യ​ൻ കു​ന്ന​പ്പ​ള്ളി ഉ​ദ്ഘാ​ട​നം ചെ​യ്തു.

വാ​ള​ത്തോ​ട്: ശ്രേ​യ​സ് വാ​ള​ത്തോ​ട് യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വ​യോ ജ​ന​ദി​നാ​ച​ര​ണ​വും ഗാ​ന്ധി ജ​യ​ന്തി അ​നു​സ്മ​ര​ണ​വും ന​ട​ത്തി. യൂ​ണി​റ്റ് വൈ​സ പ്ര​സി​ഡ​ന്‍റ് അ​നീ​ഷ് ഫ്രാ​ൻ​സി​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഏ​ബ്രാ​ഹാം വെ​ട്ടി​ക്ക​ൽ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഷീ​ജോ ഫ്രാ​ൻ​സി​സ്, ഷൈ​നി ജോ​ൺ​സ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. അ​മ്മ​മാ​രെ ആ​ദ​രി​ച്ചു.

പാ​യം പ​ഞ്ചാ​യ​ത്ത് കു​ന്നോ​ത്ത് വാ​ർ​ഡി​ന്‍റെ​യും കു​ത്തോ​ത്ത് സെ​ന്‍റ് ജോ​സ​ഫ്സ് ഹെ​യ​ർ സെ​ക്ക​ൻ​ഡ​റി എ​ൻ​എ​സ്എ​സ് യൂ​ണി​റ്റി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ മ​രം​വീ​ണക​ണ്ടി പു​ന​ര​ധി​വാ​സ ന​ഗ​റും പ​രി​സ​ര​വും ശൂ​ചീ​ക​രി​ച്ചു. വാ​ർ​ഡ് മെംബ​ർ ഷൈ​ജ​ൻ ജേ​ക്ക​ബ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

അ​ങ്ങാ​ടി​ക്ക​ട​വ്: അ​യ്യ​ൻ​കു​ന്ന് മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ഗാ​ന്ധി ജ​യ​ന്തി ദി​ന പ​രി​പാ​ടി​ക​ൾ ഡി​സി​സി സെ​ക്ര​ട്ട​റി ജെ​യ്സ​ൺ കാ​ര​ക്കാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു.

പേ​രാ​വൂ​ർ: പേ​രാ​വൂ​ർ മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഗാ​ന്ധി സ്മൃ​തി സം​ഗ​മ​വും പു​ഷ്പാ​ർ​ച്ച​ന​യും ന​ട​ത്തി. ഡി​സി​സി ഉ​പാ​ധ്യ​ക്ഷ​ൻ സു​ദീ​പ് ജ​യിം​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഷ​ഫീ​ർ ചെ​ക്കി​യാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ചെ​ട്ടി​യാം​പ​റ​ന്പ്: ഗ​വ. യു​പി സ്കൂ​ളി​ൽ ഗാ​ന്ധി​ജ​യ​ന്തി ദി​നാ​ച​ര​ണ​വും, ശു​ചീ​ക​ര​ണ​വും, സ്കൂ​ൾ സൗ​ന്ദ​ര്യ​വ​ത്ക​ര​ണ​വും ന​ട​ന്നു.​ നൂ​റോ​ളം ചെ​ടി​ച്ച​ട്ടി​ക​ളി​ൽ വി​വി​ധ​യി​നം ചെ​ടി​ക​ൾ ന​ട്ടു പി​ടി​പ്പി​ച്ചു. വാ​ർ​ഡ് മെം​ബ​ർ ലീ​ലാ​മ്മ ജോ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് ഷാ​ജി ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ഖ്യാ​ധ്യാ​പ​ക​ൻ ഗി​രീ​ഷ് കു​മാ​ർ, അ​മ്പി​ളി വി​നോ​ദ്, വി​ജ​യ​ശ്രീ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

കേ​ള​കം: കോ​ൺ​ഗ്ര​സ് കേ​ള​കം മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ട​യ്ക്കാ​ത്തോ​ട് മു​ത​ൽ കേ​ള​കം വ​രെ ഗാ​ന്ധി​സ്മൃ​തി യാ​ത്ര ന​ട​ത്തി. അ​ട​യ്ക്കാ​ത്തോ​ട് ടൗ​ണി​ൽ കെ​പി​സി​സി അം​ഗം ലി​സി ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷ് ജോ​സ​ഫ് മ​ണ്ണാ​ർ​കു​ളം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ചെ​ട്ടി​യാം​പ​റ​മ്പ്, പെ​രു​ന്താ​നം, മ​ഞ്ഞ​ളാം​പു​റം എ​ന്നി​വ​ട​ങ്ങ​ളി​ൽ യാ​ത്ര​യ്ക്ക് സ്വീ​ക​ര​ണം ന​ൽ​കി. തു​ട​ർ​ന്ന് കേ​ള​കം ബ​സ് സ്റ്റാ​ൻ​ഡി​ൽ ന​ട​ന്ന സ്മൃ​തി​സം​ഗ​മ​വും ഗാ​ന്ധി​സ്മൃ​തി യാ​ത്ര സ​മാ​പ​ന​വും കെ​പി​സി​സി അം​ഗം പി.​സി. ഷാ​ജി ഉ​ദ്ഘാ​ട​നം ചെ​യ്തു.

നെ​ടും​പു​റം​ചാ​ൽ: വൈ​എം​സി​എ നെ​ടും​പു​റം​ചാ​ൽ യൂ​ണി​റ്റി​ന്‍റെ​യും ടി​എ​സ്എ​സ്എ​സ് നെ​ടും പു​റം​ചാ​ൽ യൂ​ണി​റ്റി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ഗാ​ന്ധി ജ​യ​ന്തി ദി​നം സേ​വ​ന​ദി​ന​മാ​യി ആ​ച​രി​ച്ചു. നെ​ടും​പു​റം​ചാ​ൽ ഇ​ട​വ​ക വി​കാ​രി ഫാ. ​ഫ്രാ​ൻ​സി​സ് മ​റ്റം ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​എം​സി​എ പ്ര​സി​ഡ​ന്‍റ് ദേ​വ​സ്യ നെ​ല്ലി​ക്കു​ന്നേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മ​ട്ട​ന്നൂ​ര്‍: മ​ട്ട​ന്നൂ​ർ ഹ​യ​ര്‍​ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ലെ ഗാ​ന്ധി പ്ര​തി​മ​യ്ക്ക് മു​ന്നി​ല്‍ ഉ​പ​വാ​സം ഇ​രു​ന്ന് സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ കൃ​ഷ്ണ​കു​മാ​ര്‍ ക​ണ്ണോ​ത്ത്. ഇ​ദ്ദേ​ഹ​ത്തി​ന് ഐ​ക്യ​ദാ​ര്‍​ഢ്യവു​മാ​യി എ​ന്‍​എ​സ്എ​സ്, ഭാ​ര​ത് സ്‌​കൗ​ട്ട്സ് ആ​ൻ​ഡ് ഗൈ​ഡ്‌​സ്, എ​ന്‍​സി​സി, എ​സ്പി​സി, റെ​ഡ് ക്രോ​സ് എ​ന്നീ യൂ​ണി​റ്റു​ക​ളി​ലെ തെ​ര​ഞ്ഞെ​ടു​ത്ത കു​ട്ടി​ക​ളും ഉ​പ​വാ​സ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.

മ​ഹാ​ത്മാ ഗാ​ന്ധി​യു​ടെ 155 ജ​ന്മ​വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് തി​ല്ല​ങ്കേ​രി മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഒ​രു വ​ർ​ഷം നീ​ണ്ടു നി​ൽ​ക്കു​ന്ന പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കും. പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം കെ​പി​സി​സി സെ​ക്ര​ട്ട​റി ച​ന്ദ്ര​ൻ തി​ല്ല​ങ്കേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് രാ​ഗേ​ഷ് തി​ല്ല​ങ്കേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ​ടി​ക്ക​ച്ചാ​ൽ ബൂ​ത്തി​ൽ കെ​പി​സി​സി സെ​ക്ര​ട്ട​റി ച​ന്ദ്ര​ൻ തി​ല്ല​ങ്കേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​ഴ​ക്കാ​ലി​ൽ യു.​സി. നാ​രാ​യ​ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. വ​ട്ട​പ്പ​റ​മ്പി​ൽ മു​തി​ർ​ന്ന മു​ൻ പ്ര​വ​ർ​ത്ത​ക ചി​രു​തൈ അ​മ്മ​യെ കെ.​പി. പ്ര​ഭാ​ക​ര​ൻ ആ​ദ​രി​ച്ചു. പി.​എം ജ​യ​പ്ര​കാ​ശ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഗാ​ന്ധി ജ​യ​ന്തി ദി​ന​ത്തി​ൽ എ​ട​യ​ന്നൂ​രി​ൽ പു​ഷ്പ്പാ​ർ​ച്ച​ന​യും അ​നു​സ്മ​ര​ണ​വും സം​ഘ​ടി​പ്പി​ച്ചു. കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ.​കെ. ദീ​പേ​ഷ്, ബ്ലോ​ക്ക് സെ​ക്ര​ട്ട​റി എ.​കെ.​സ​തീ​ശ​ൻ, റി​യാ​സ് എ​ട​യ​ന്നൂ​ർ, പി. ​ഉ​ത്ത​മ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ചാ​വ​ശേ​രി ടൗ​ൺ കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഗാ​ന്ധി ജ​യ​ന്തി ദി​നം ആ​ഘോ​ഷി​ച്ചു. പ​ഴ​യ കാ​ല കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ൻ വ​യ​നാ​ൻ ആ​ണ്ടി​യു​ടെ 17-ാം ച​ര​മ വാ​ർ​ഷി​ക ദി​ന​വും ച​ട​ങ്ങി​ൽ ആ​ച​രി​ച്ചു. ഇ​രി​ട്ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​വേ​ലാ​യു​ധ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ര​ഞ്ജി​ത്ത് കോ​ട്ട​പ്പു​റം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ചാ​വ​ശേ​രി സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് സി.​സി. ന​സീ​ർ ഹാ​ജി സ​മ്മാ​നം വി​ത​ര​ണം ചെ​യ്തു.