വി​ദ്യാ​ര്‍​ഥി​ക​ള്‍ ഗാ​ന്ധി​യ​ന്‍ ആ​ദ​ര്‍​ശ​ങ്ങ​ളു​ടെ പ്ര​ചാ​ര​ക​രാ​ക​ണം: ര​മേ​ശ് ചെ​ന്നി​ത്ത​ല
Friday, October 4, 2024 6:19 AM IST
ക​ണ്ണൂ​ര്‍: ഗാ​ന്ധി​യ​ന്‍ ചി​ന്ത​ക​ളെ അ​പ്ര​സ​ക്ത​മാ​ക്കാ​നു​ള്ള ഗൂ​ഢ​ശ്ര​മ​ങ്ങ​ള്‍ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന കാ​ല​ഘ​ട്ട​ത്തി​ല്‍ ഇ​തി​നെ പ്ര​തി​രോ​ധി​ക്കാ​നും ഗാ​ന്ധി​യ​ന്‍ ആ​ദ​ര്‍​ശ​ങ്ങ​ളു​ടെ പ്ര​ചാ​ര​ക​രാ​കാ​നും വി​ദ്യാ​ർ​ഥി സ​മൂ​ഹ​മ​ട​ക്കം രം​ഗ​ത്തി​റ​ങ്ങ​ണ​മെ​ന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല എം​എ​ൽ​എ.

മാ​ധ​വ​റാ​വു സി​ന്ധ്യ മെ​മ്മോ​റി​യ​ല്‍ ചാ​രി​റ്റ​ബി​ള്‍ ട്ര​സ്റ്റ്-അ​ഴീ​ക്കോ​ട് നി​യോ​ജ​ക​ മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ "ഗാ​ന്ധി​ജി​യെ അ​റി​യു​ക, ഇ​ന്ത്യ​യെ അ​റി​യു​ക' പ​ദ്ധ​തി​യു​ടെ പ​തി​ന​ഞ്ചാം​ഘ​ട്ട ഉ​ദ്ഘാ​ട​നം പു​തി​യ​തെ​രു രാ​മ​ഗു​രു യു​പി​സ്‌​കൂ​ളി​ല്‍ നി​ര്‍​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മാ​ധ​വ​റാ​വു സി​ന്ധ്യ മെ​മ്മോ​റി​യ​ല്‍ ചാ​രി​റ്റ​ബി​ള്‍ ട്ര​സ്റ്റ് ചെ​യ​ര്‍​മാ​ന്‍ കെ. ​പ്ര​മോ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി സ്‌​കൂ​ള്‍ ലൈ​ബ്ര​റി​ക്ക് ന​ല്‍​കു​ന്ന പു​സ്ത​ക​ങ്ങ​ള്‍ ഡി​സി​സി പ്ര​സി​ഡ​ന്‍റ് മാ​ർ​ട്ടി​ൻ ജോ​ര്‍​ജ് മു​ഖ്യാ​ധ്യാ​പി​ക കെ.പി. ധ​ന​ല​ക്ഷ്മി​ക്ക് കൈ​മാ​റി. കെ. ​ബാ​ല​കൃ​ഷ്ണ​ന്‍, കു​ക്കി​രി രാ​ജേ​ഷ്, ബി​ജു ഉ​മ്മ​ര്‍, കാ​ട്ടാ​മ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍, എം​ആ​ര്‍​എ​സ് ട്ര​സ്റ്റ് സെ​ക്ര​ട്ട​റി ജ​യ്‌​സ​ണ്‍ തോ​മ​സ്, കെ. ​ബാ​ബു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.