വടക്കഞ്ചേരി ചെ​റു​പു​ഷ്പം സ്കൂ​ളി​ൽ ര​ക്ത​ദാ​ന ക്യാ​മ്പ് ന​ട​ത്തി
Sunday, October 6, 2024 7:21 AM IST
വ​ട​ക്ക​ഞ്ചേ​രി: ജി​ല്ലാ ആ​ശു​പ​ത്രി, പോ​ൾ ബ്ല​ഡ് ബാ​ങ്ക്, എ​ച്ച്ഡി​എ​ഫ്സി ബാ​ങ്ക്, ചെ​റു​പു​ഷ്പം ഗേ​ൾ​സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ എ​ൻ​എ​സ്എ​സ് യൂ​ണി​റ്റ് എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ "ജീ​വ​ദ്യു​തി' എ​ന്ന പേ​രി​ൽ ര​ക്ത​ദാ​നക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. ചെ​റു​പു​ഷ്പം സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ക്യാ​മ്പ് പി​ടി​എ പ്ര​സി​ഡ​ന്‍റ് രാ​ജീ​വ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ഡോ. ​ആ​ഗ്ന​ൽ ഡേ​വി​ഡ്, സി​സ്റ്റ​ർ ശോ​ഭ റോ​സ്, എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ വി.പി. ഷീ​നടീ​ച്ച​ർ, പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് ചാ​ക്കോ, എം​പി​ടി​എ പ്ര​സി​ഡ​ന്‍റ് മ​ഞ്ജു, വൈ​സ് പ്ര​സി​ഡ​ന്‍റ് സ്നേ​ഹ​പ്രി​യ, സ്കൂ​ൾ മാ​നേ​ജ്മെ​ന്‍റ് ക​മ്മി​റ്റി മെം​ബ​ർ രാ​ജ​ഗോ​പാ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

എ​ൻ​എ​സ്എ​സ് പ്ല​സ്ടു വി​ഭാ​ഗം ലീ​ഡ​ർ​മാ​രാ​യ എ​സ്. ആ​ർ​ദ്ര, ആ​തി​ര ബാ​ബു, പ്ല​സ് വ​ണ്ണി​ലെ എ​ൻ​എ​സ്എ​സ് ലീ​ഡ​ർ​മാ​രാ​യ ബി. ​ന​യ​ന, കെ.​എ​സ്.​ സ്നി​യ തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ക്യാ​മ്പ്.