കേ​ള​കം റീ​ജ​ണ​ൽ ബാ​ങ്കി​ൽ തീ​പി​ടി​ത്തം; 14.25 ല​ക്ഷം രൂ​പ​യു​ടെ നാ​ശ​ന​ഷ്ടം
Wednesday, October 2, 2024 8:36 AM IST
കേ​ള​കം: പേ​രാ​വൂ​ർ കോ -​ഓ​പ്പ​റേ​റ്റീ​വ് റീ​ജ​ണ​ൽ ബാ​ങ്ക് കേ​ള​കം ശാ​ഖ​യി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ കാ​പ്യൂ​ട്ട​റും ഫ​ർ​ണി​ച്ച​റു​ക​ളും ന​ശി​ച്ചു. 14.25 ല​ക്ഷം രൂ​പ​യു​ടെ നാ​ശ​ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്നു. കേ​ള​കം ബ​സ് സ്റ്റാ​ൻ​ഡി​ൽ ചോ​ല​മ​റ്റം ബി​ൽ​ഡിം​ഗി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ബാ​ങ്കി​ൽ ഇ​ന്ന​ലെ പു​ല​ർ​ച്ചെ​യാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. സ​മീ​പ​ത്തെ ബേ​ക്ക​റി ജീ​വ​ന​ക്കാ​ര​നാ​ണ് ആ​ദ്യം കാ​ണു​ന്ന​ത്. തീ ​അ​ണ​യ്ക്കാ​നു​ള്ള ശ്ര​മം പ​രാ​ജ​യ​പ്പെ​ട്ട​തോ​ടെ അ​ഗ്നി ര​ക്ഷാ​സേ​നേ​യും പോ​ലീ​സി​നേ​യും വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

ബാ​ങ്കി​ലെ ഇ​ൻ​വെ​ർ​ട്ട​ർ, യു​പി​എ​സ്, ഫ​ർ​ണി​ച്ച​ർ, സീ​ലിം​ഗ് തു​ട​ങ്ങി​യ​വ​യാ​ണ് ക​ത്തി ന​ശി​ച്ച​ത്. ഇ​ട​പാ​ടു​കാ​രു​ടെ രേ​ഖ​ക​ൾ​ക്കോ, മ​റ്റ് പ​ണ​യ വ​സ്തു​ക്ക​ൾ​ക്കോ പോ​റ​ലേ​റ്റി​ട്ടി​ല്ലെ​ന്നും ആ​ശ​ങ്ക​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്നും ബാ​ങ്ക് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. ന​ട​പ​ടി ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കേ​ണ്ട​തു​ള്ള​തി​നാ​ൽ ര​ണ്ടു​ദി​വ​സം ബാ​ങ്ക് തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കി​ല്ല. ഇ​ട​പാ​ടു​കാ​ർ​ക്ക് ബാ​ങ്കി​ന്‍റെ ഹെ​ഡ് ഓ​ഫീ​സാ​യ പേ​രാ​വൂ​രി​ലെ​ത്തി ഇ​ട​പാ​ടു​ക​ൾ ന​ട​ത്താ​നു​ള്ള സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ന്നും ബാ​ങ്ക് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.