മര​ിച്ചവ​രെ റേ​ഷ​ന്‍ കാ​ര്‍​ഡു​ക​ളി​ല്‍​നി​ന്ന് ഒ​ഴി​വാ​ക്ക​ണം
Sunday, October 6, 2024 6:26 AM IST
ച​​ങ്ങ​​നാ​​ശേ​​രി: താ​​ലൂ​​ക്കി​​ലെ റേ​​ഷ​​ന്‍ കാ​​ര്‍​ഡു​​ക​​ളി​​ല്‍ ഉ​​ള്‍​പ്പെ​​ട്ട​​വ​​രി​​ല്‍ മ​​ര​​ണ​​പ്പെ​​ട്ട​​വ​​രു​​ടെ വി​​വ​​രം താ​​ലൂ​​ക്ക് സ​​പ്ലൈ ഓ​​ഫീ​​സി​​ല്‍ അ​​റി​​യി​​ക്കേ​​ണ്ട​​താ​​ണ്. മ​​ര​​ണ​​സ​​ര്‍​ട്ടി​​ഫി​​ക്ക​​റ്റ് ഉ​​ള്‍​പ്പെ​​ടെ ഓ​​ണ്‍​ലൈ​​നാ​​യി അ​​പേ​​ക്ഷ ന​​ല്‍​കി കാ​​ര്‍​ഡി​​ല്‍നി​​ന്നു നീ​​ക്കം ചെ​​യ്യ​ണം.

അ​​ന​​ര്‍​ഹ​​മാ​​യി മു​​ന്‍​ഗ​​ണ​​നാ റേ​​ഷ​​ന്‍ കാ​​ര്‍​ഡ് കൈ​​വ​​ശ​​മു​​ള്ള സ​​ര്‍​ക്കാ​​ര്‍, അ​​ര്‍​ധ​​സ​​ര്‍​ക്കാ​​ര്‍ ജീ​​വ​​ന​​ക്കാ​​ര്‍, അ​​ധ്യാ​​പ​​ക​​ര്‍, പൊ​​തു​​മേ​​ഖ​​ലാ സ്ഥാ​​പ​​ന​​ങ്ങ​​ളി​​ലെ ജീ​​വ​​ന​​ക്കാ​​ര്‍, സ​​ഹ​​ക​​ര​​ണ സ്ഥാ​​പ​​ന​​ങ്ങ​​ളി​​ലെ ജീ​​വ​​ന​​ക്കാ​​ര്‍, സ​​ര്‍​വീ​​സ് പെ​​ന്‍​ഷ​​ന്‍​കാ​​ര്‍ (പാ​​ര്‍​ട്ട് ടൈം ​​ജീ​​വ​​ന​​ക്കാ​​ര്‍, താ​​ത്കാ​​ലി​​ക ജീ​​വ​​ന​​ക്കാ​​ര്‍, ക്ലാ​​സ് 4 ത​​സ്തി​​ക​​യി​​ല്‍ പെ​​ന്‍​ഷ​​നാ​​യ​​വ​​ര്‍, 5,000 രൂ​​പ​​യി​​ല്‍ താ​​ഴെ പെ​​ന്‍​ഷ​​ന്‍ വാ​​ങ്ങു​​ന്ന​​വ​​ര്‍, 10,000 രൂ​​പ​​യി​​ല്‍ താ​​ഴെ സ്വാ​​ത​​ന്ത്ര്യ സ​​മ​​ര പെ​​ന്‍​ഷ​​ന്‍ വാ​​ങ്ങു​​ന്ന​​വ​​ര്‍ ഒ​​ഴി​​കെ), ആ​​ദാ​​യ നി​​കു​​തി ഓ​​ടു​​ക്കു​​ന്ന​​വ​​ര്‍, പ്ര​​തി​​മാ​​സം വ​​രു​​മാ​​നം 25,000 രൂ​​പ​​ക്ക് മു​​ക​​ളി​​ലു​​ള്ള​​വ​​ര്‍,

സ്വ​​ന്ത​​മാ​​യി ഒ​​രേ​​ക്ക​​റി​​നു​​മേ​​ല്‍ ഭൂ​​മി​​യു​​ള്ള​​വ​​ര്‍ (പ​​ട്ടി​​ക​​വ​​ര്‍​ഗ​​ക്കാ​​ര്‍ ഒ​​ഴി​​കെ) സ്വ​​ന്ത​​മാ​​യി​ ആ​​യി​​രം ച​​തു​​ര​​ശ്ര അ​​ടി​​ക്കു​​മേ​​ല്‍ വി​​സ്തീ​​ര്‍​ണ​​മു​​ള്ള വീ​​ടോ, ഫ്ലാ​​റ്റോ ഉ​​ള്ള​​വ​​ര്‍, നാ​​ലു​​ച​​ക്ര വാ​​ഹ​​നം സ്വ​​ന്ത​​മാ​​യി ഉ​​ള്ള​​വ​​ര്‍ (ഏ​​ക ഉ​​പ​​ജീ​​വ​​ന​​മാ​​ര്‍​ഗ​​മാ​​യ ടാ​​ക്‌​​സി ഒ​​ഴി​​കെ),

കു​​ടും​​ബ​​ത്തി​​ല്‍ ആ​​ര്‍​ക്കെ​​ങ്കി​​ലും വി​​ദേ​​ശ​​ജോ​​ലി​​യി​​ല്‍ നി​​ന്നോ സ്വ​​കാ​​ര്യ സ്ഥാ​​പ​​ന​​ത്തി​​ല്‍ നി​​ന്നോ 25,000 രൂ​​പ വ​​രു​​മാ​​നം ഉ​​ള്ള​​വ​​ര്‍ തു​​ട​​ങ്ങി​​യ​​വ​​ര്‍ അ​​ടി​​യ​​ന്ത​​ര​​മാ​​യി ച​​ങ്ങ​​നാ​​ശേ​​രി താ​​ലൂ​​ക്ക് സ​​പ്ലൈ ഓ​​ഫീ​​സു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് റേ​​ഷ​​ന്‍ കാ​​ര്‍​ഡ് പൊ​​തു​​വി​​ഭാ​​ഗ​​ത്തി​​ലേ​​ക്ക് മാ​​റ്റേ​​ണ്ട​​താ​​ണ്.