എ​യ​ർ​പോ​ർ​ട്ട് റോ​ഡ്; സാ​മൂ​ഹി​കാ​ഘാ​ത പ​ഠ​ന വി​വ​ര​ശേ​ഖ​ര​ണം ബ​ഹി​ഷ്ക​രി​ച്ചു
Saturday, October 5, 2024 7:14 AM IST
ക​ണി​ച്ചാ​ർ: മ​ട്ട​ന്നൂ​ർ-മാ​ന​ന്ത​വാ​ടി എ​യ​ർ​പോ​ർ​ട്ട് റോ​ഡ് അ​ലൈ​ൻ​മെ​ന്‍റു​മാ​യി ബ​ന്ധ​പ്പെ​ട്ട സാ​മൂ​ഹി​കാ​ഘാ​ത പ​ഠ​ന വി​വ​ര​ശേ​ഖ​ര​ണം ക​ണി​ച്ചാ​ർ ടൗ​ൺ സം​ര​ക്ഷ​ണ സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ വ്യാ​പാ​രി​ക​ളു​ടെ​യും കെ​ട്ടി​ട ഉ​ട​മ​ക​ളു​ടെ​യും പ്ര​ദേ​ശ​വാ​സി​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ബ​ഹി​ഷ്ക​രി​ച്ചു.

ക​ണി​ച്ചാ​ർ ടൗ​ണി​നെ ഇ​ല്ലാ​താ​ക്കു​ന്ന രീ​തി​യി​ൽ 210 ക​ട​മു​റി​ക​ളും, 100 ഓ​ളം കു​ടും​ബ​ങ്ങ​ളെ പെ​രു​വ​ഴി​യി​ലാ​ക്കി​യും സ​ർ​ക്കാ​രി​ന് 20 കോ​ടി​യി​ല​ധി​കം രൂ​പ അ​ധി​ക ചെ​ല​വ് വ​രു​ന്ന ഈ ​അ​ലൈ​ൻ​മെ​ന്‍റ് മാ​റ്റ​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.

ക​ണി​ച്ചാ​ർ ടൗ​ൺ സം​ര​ക്ഷി​ച്ച്, ടൗ​ണി​നോ​ട് ചേ​ർ​ന്ന് പി​റ​കു​വ​ശ​ത്തു​ള്ള പ​ഴ​യ അ​ലൈ​ൻ​മെ​ന്‍റ് പു​ന​സ്ഥാ​പി​ച്ച് നി​ർ​മാ​ണ​വും അ​നു​ബ​ന്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ന​ട​ത്ത​ണ​മെ​ന്നാ​ണ് ആ​വ​ശ്യം. ഇ​ത് സം​ബ​ന്ധി​ച്ച നി​വേ​ദ​നം സ്ക്വാ​ഡ് ലീ​ഡ​ർ ക​ണി​ച്ചാ​ർ ​പ​ഞ്ചാ​യ​ത്തം​ഗം സു​രേ​ഖ സ​ജി​ക്ക് ക​ൺ​വീ​ന​ർ ഒ.​എ​ൻ. രാ​ജു കൈ​മാ​റി.