നി​യ​ന്ത്ര​ണംവി​ട്ട കാ​ർ പു​ര​യി​ട​ത്തി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി
Friday, October 4, 2024 6:19 AM IST
ചെ​റു​പു​ഴ: മ​ല​യോ​ര ഹൈ​വേ​യി​ൽ ചെ​റു​പു​ഴ-മ​ഞ്ഞ​ക്കാ​ട് റോ​ഡി​ൽ നി​യ​ന്ത്ര​ണംവി​ട്ട കാ​ർ തൊ​ട്ട​ടു​ത്ത പു​ര​യി​ട​ത്തി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി. പ​ര​പ്പ സ്വ​ദേ​ശി​യാ​യ ഡ്രൈ​വ​ർ നി​സാ​ര പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു. ചൊ​വ്വാ​ഴ്ച രാ​ത്രി​യി​ലാ​യി​രു​ന്നു അ​പ​ക​ടം.

ചെ​റു​പു​ഴ​യി​ൽ നി​ന്ന് ആ​ല​ക്കോ​ട് പ​ര​പ്പ​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന കാ​ർ നി​യ​ന്ത്ര​ണം വി​ട്ടു ക​ലു​ങ്കി​ന്‍റെ സം​ര​ക്ഷ​ണ ഭി​ത്തി​യു​ടെ മു​ക​ളി​ലൂ​ടെ ഓ​വു​ചാ​ലും ക​ട​ന്നാ​ണു പു​ര​യി​ട​ത്തി​ലെ​ത്തി​യ​ത്.