ക​ണ്ണൂ​ർ ദ​സ​റ ഇ​ന്നു മു​ത​ൽ 12 വ​രെ‌
Friday, October 4, 2024 6:19 AM IST
ക​ണ്ണൂ​ർ: ക​ണ്ണൂ​ർ കോ​ർ​പ​റേ​ഷ​ൻ സം​ഘ​ടി​പ്പി​ക്കു​ന്ന ക​ണ്ണൂ​ർ ദ​സ​റ ന​വ​രാ​ത്രി ആ​ഘോ​ഷം ഇ​ന്നു മു​ത​ൽ 12 വ​രെ ക​ള​ക്ട​റേ​റ്റ് മൈ​താ​നി​യി​ൽ ന​ട​ക്കും. "കാ​ണാം ദ​സ​റ ക​രു​താം ഭൂ​മി​യെ' എ​ന്ന​താ​ണ് ഈ ​വ​ര്‍​ഷ​ത്തെ ക​ണ്ണൂ​ര്‍ ദ​സ​റ​യു​ടെ മു​ദ്രാ​വാ​ക്യം. ഈ ​സ​ന്ദേ​ശം പ്ര​ച​രി​പ്പി​ക്കു​ന്ന നി​ര​വ​ധി പ​രി​പാ​ടി​ക​ള്‍ ഇ​തി​നോ​ട​കം സം​ഘ​ടി​പ്പി​ച്ച​താ​യി മേ​യ​ർ മു​സ്‌​ലി​ഹ് മ​ഠ​ത്തി​ൽ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. എ​ല്ലാ വി​ഭാ​ഗം ജ​ന​ങ്ങ​ളെ​യും ആ​ക​ര്‍​ഷി​ക്കു​ന്ന ത​ര​ത്തി​ല്‍ വി​പു​ല​മാ​യ ക​ലാ സാം​സ്കാ​രി​ക സം​ഗീ​ത പ​രി​പാ​ടി​ക​ളാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​തെ​ന്ന് മേ​യ​ർ പ​റ​ഞ്ഞു.

ക​ണ്ണൂ​ർ ദ​സ​റ​യു​ടെ ഉ​ദ്ഘാ​ട​നം ഇ​ന്നു വൈ​കു​ന്നേ​രം അ​ഞ്ചി​ന് ക​ള​ക്ട​റേ​റ്റ് മൈ​താ​നി​യി​ൽ പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ നിർവഹിക്കും. ടി. ​പ​ദ്മ​നാ​ഭ​ൻ ദീ​പം​തെ​ളി​യി​ക്കും. മേ​യ​ർ മു​സ്‌​ലി​ഹ് മ​ഠ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി. ദി​വ്യ, ക​ള​ക്ട​ർ അ​രു​ൺ കെ. ​വി​ജ​യ​ൻ, സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ർ അ​ജി​ത്കു​മാ​ർ, സ്വാ​മി അ​മൃ​ത കൃ​പാ​ന​ന്ദ​പു​രി, ഹാ​ഫി​സ് അ​ന​സ് മൗ​ല​വി, ക​ണ്ണൂ​ർ രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ൺ ക്ലാ​ര​ൻ​സ് പാ​ലി​യ​ത്ത്, ജ​ന​പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.​

ക​ലാ​മ​ണ്ഡ​ലം സി​ന്ധു​ജ നാ​യ​ർ മോ​ഹി​നി​യാ​ട്ടം അ​വ​ത​രി​പ്പി​ക്കും. ദേ​വ്ന ബി​ജേ​ഷ് കു​ച്ചി​പ്പു​ടി​യും ടാ​ഷ അ​ന്ന ഈ​പ്പ​ൻ ഭ​ര​ത​നാ​ട്യ​വും അ​വ​ത​രി​പ്പി​ക്കും. തു​ട​ർ​ന്ന് വി. ​വി​വേ​കാ​ന്ദ​ൻ ന​യി​ക്കു​ന്ന ഗാ​ന​മേ​ള. വി​വി​ധ ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന പ​രി​പാ​ടി​ക​ളി​ൽ മ​ന്ത്രി ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ, എം​പി​മാ​ർ, എം​എ​ൽ​എ​മാ​ർ, സാ​ഹി​ത്യ​കാ​ര​ൻ​മാ​ർ, ക​ലാ​കാ​ര​ൻ​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും. നൃ​ത്ത പ​രി​പാ​ടി​ക​ൾ, മ്യൂ​സി​ക് ഫ്യൂ​ഷ​ൻ, ഗാ​ന​മേ​ള, സൂ​ഫി സം​ഗീ​ത സ​ന്ധ്യ, ഗാ​ന​മേ​ള കോ​മ​ഡി ഷോ ​എ​ന്നി​വ​യ​ട​ക്ക​മു​ള്ള ക​ലാ​പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റും.

പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ഡ​പ്യൂ​ട്ടി മേ​യ​ര്‍ പി. ഇ​ന്ദി​ര, മു​ന്‍ മേ​യ​റും ദ​സ​റ ചീ​ഫ് കോ-​ഓ​ര്‍​ഡി​നേ​റ്റ​റു​മാ​യ ടി.​ഒ. മോ​ഹ​ന​ന്‍, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്സ​ൺ​മാ​രാ​യ വി.കെ. ശ്രീ​ല​ത, ഷാ​ഹി​ന മൊ​യ്തീ​ന്‍, ചെ​യ​ർ​മാ​ൻ​മാ​രാ​യ സി​യാ​ദ് ത​ങ്ങ​ള്‍, സു​രേ​ഷ് ബാ​ബു എ​ള​യാ​വൂ​ര്‍, കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ പി.​പി. പ്ര​ദി​പ​ൻ, എ​ന്‍. ഉ​ഷ, ദ​സ​റ അ​സി.​ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ കെ.​സി. രാ​ജ​ന്‍, മീ​ഡി​യ ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ സി. ​സു​നി​ല്‍ കു​മാ​ര്‍ കെ.​വി. അ​ബ്ദു​ൾ റ​സാ​ഖ് എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.