കു​ട്ടി​ക​ളെ മൂ​ല്യ​ബോ​ധ​മു​ള്ള​വ​രാ​ക്കു​ന്ന​തി​ല്‍ മി​ഷ​ന്‍​ലീ​ഗി​ന്‍റെ പ​ങ്ക് മ​ഹ​ത്ത​രം: മാ​ര്‍ അ​ല​ക്‌​സ് താ​രാ​മം​ഗ​ലം
Thursday, October 3, 2024 5:50 AM IST
വെ​ള്ള​രി​ക്കു​ണ്ട്: ജീ​വി​ത​മൂ​ല്യ​ങ്ങ​ൾ ബാ​ല​മ​ന​സി​ല്‍ ഊ​ട്ടി​വ​ള​ര്‍​ത്താ​ന്‍ ചെ​റു​പു​ഷ്പ മി​ഷ​ന്‍​ലീ​ഗ് വ​ഹി​ക്കു​ന്ന പ​ങ്ക് മ​ഹ​ത്ത​ര​മാ​ണെ​ന്ന് മാ​ന​ന്ത​വാ​ടി രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ന്‍ മാ​ര്‍ അ​ല​ക്‌​സ് താ​രാ​മം​ഗ​ലം. ത​ല​ശേ​രി അ​തി​രൂ​പ​ത ചെ​റു​പു​ഷ്പ മി​ഷ​ന്‍​ലീ​ഗി​ന്‍റെ 65-ാം വാ​ര്‍​ഷി​ക​സ​മ്മേ​ള​നം വെ​ള്ള​രി​ക്കു​ണ്ട് വീ​ന​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ‌‌

സ്നേ​ഹം, ത്യാ​ഗം, സേ​വ​നം, സ​ഹ​നം, ക്ഷ​മ എ​ന്നീ മൂ​ല്യ​ങ്ങ​ളി​ലൂ​ന്നി​യാ​ണ് മി​ഷ​ൻ​ലീ​ഗി​ന്‍റെ പ്ര​വ​ർ​ത്ത​നം. ഈ​ശ്വ​ര​വി​ശ്വാ​സം കൈ​മോ​ശം വ​രാ​തെ കാ​ത്തു​സൂ​ക്ഷി​ക്കേ​ണ്ട​ത് സ​മൂ​ഹ​ത്തി​ന്‍റെ ക​ട​മ​യാ​ണ്. ജീ​വി​ത​ത്തി​ല്‍ ശ​രി​യാ​യ ദി​ശാ​ബോ​ധം ന​ല്‍​കാ​ന്‍ മൂ​ല്യ​ങ്ങ​ള്‍ കാ​ത്തു​സൂ​ക്ഷി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

മി​ഷ​ന്‍​ലീ​ഗ് അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് ഷി​ജോ സ്രാ​യി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ര്‍​ച്ച്ബി​ഷ​പ് എ​മി​ര​റ്റ​സ് മാ​ര്‍ ജോ​ര്‍​ജ് വ​ലി​യ​മ​റ്റം അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍. മാ​ത്യു ഇ​ളം​തു​രു​ത്തി​പ​ട​വി​ല്‍, ക​ത്തോ​ലി​ക്കാ കോ​ൺ​ഗ്ര​സ് ഗ്ലോ​ബ​ല്‍ ഡ​യ​റ​ക്ട​ര്‍ റ​വ.​ഡോ. ഫി​ലി​പ്പ് ക​വി​യി​ല്‍,

വെ​ള്ള​രി​ക്കു​ണ്ട് ഫൊ​റോ​ന വി​കാ​vരി റ​വ.​ഡോ. ജോ​ണ്‍​സ​ണ്‍ അ​ന്ത്യാം​കു​ളം, മി​ഷ​ന്‍​ലീ​ഗ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ര​ഞ്ജി​ത്ത് മു​തു​പ്ലാ​ക്ക​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. പ്രേ​ഷി​ത അ​വാ​ര്‍​ഡ് ജേ​താ​ക്ക​ളാ​യ ജി​ജു കോ​ല​ക്കു​ന്നേ​ല്‍, യാ​ക്കോ​ബ​പ്പ​ന്‍ എ​ന്നി​വ​രെ ആ​ദ​രി​ച്ചു. അ​തി​രൂ​പ​ത ഡ​യ​റ​ക്ട​ര്‍ ഫാ.​ജോ​സ​ഫ് വ​ട​ക്കേ​പ​റ​മ്പി​ല്‍ സ്വാ​ഗ​ത​വും ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ബി​ജു കൊ​ച്ചു​പൂ​വ​ക്കോ​ട്ട് ന​ന്ദി​യും പ​റ​ഞ്ഞു.

കൗ​ണ്‍​സി​ല്‍ യോ​ഗം വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍. സെ​ബാ​സ്റ്റ്യ​ ന്‍ പാ​ലാ​ക്കു​ഴി ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ര​ഞ്ജി​ത് മു​തു​പ്ലാ​ക്ക​ല്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. അ​തി​രൂ​പ​ത വൈ​സ് പ്ര​സി​ഡ​ന്‍റ് റെ​നി​ല്‍ കൊ​ടി​യം​കു​ന്നേ​ല്‍ റി​പ്പോ​ര്‍​ട്ട് അ​വ​ത​രി​പ്പി​ച്ചു. ‌

സം​സ്ഥാ​ന സെ​ക്ര​ട്ട​റി ജ​യ്സ​ണ്‍ പു​ളി​ച്ച​മാ​ക്ക​ല്‍, അ​ന്ത​ര്‍​ദേ​ശീ​യ എ​ക്‌​സി​ക്യു​ട്ടീ​വ് മെം​ബ​ര്‍ ഫാ.​ആ​ന്‍റ​ണി തെ​ക്കേ​മു​റി, മാ​ലോം മേ​ഖ​ല ഡ​യ​റ​ക്ട​ര്‍ ഫാ.​തോ​മ​സ് മ​ര​ശേ​രി, റീ​ജ​ണ​ല്‍ ഓ​ര്‍​ഗ​നൈ​സ​ര്‍ സ​ഖ​റി​യാ​സ് തേ​ക്കും​കാ​ട്ടി​ല്‍, അ​തി​രൂ​പ​ത ജൂ​ണി​യ​ര്‍ പ്ര​സി​ഡ​ന്‍റ് മാ​ത്യു പാ​ലാ​ട്ടി​ക്കൂ​ന​ത്താ​ൻ, വെ​ള്ള​രി​ക്കു​ണ്ട് സ​ണ്‍​ഡേ സ്‌​കൂ​ള്‍ മു​ഖ്യാ​ധ്യാ​പ​ക​ന്‍ ജോ​സ് ഇ​ല​വു​ങ്ക​ല്‍,

മേ​ഖ​ല പ്ര​സി​ഡ​ന്‍റ് മ​നോ​ജ് മു​ട​വ​നാ​ട്ട്, വൈ​സ് ഡ​യ​റ​ക്ട​ര്‍ സി​സ്റ്റ​ര്‍ സൗ​മ്യ എ​ഫ്‌​സി​സി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. അ​തി​രൂ​പ​ത ജ​ന​റ​ല്‍ ഓ​ര്‍​ഗ​നൈ​സ​ര്‍ അ​രു​ള്‍ പ​റ​യ​ക്കു​ന്നേ​ല്‍ ന​ന്ദി പ​റ​ഞ്ഞു. ലി​നോ​ള്‍​ഡ് വ​ട്ട​ക്കു​ന്നേ​ല്‍, ആ​ന്‍ ആ​ഗ്ന​സ് താ​ന്നി​ക്ക​ല്‍ എ​ന്നി​വ​ര്‍ ഗാ​നാ​ലാ​പ​നം ന​ട​ത്തി.

വർണാഭമായി വെള്ളരിക്കുണ്ട്

ഉ​ച്ച​ക​ഴി​ഞ്ഞ് സെ​ന്‍റ് ജൂ​ഡ്‌​സ് സ്‌​കൂ​ള്‍ ഗ്രൗ​ണ്ടി​ല്‍നി​ന്ന് ആ​രം​ഭി​ച്ച വ​ര്‍​ണ​ശ​ബ​ള​മാ​യ പ്രേ​ഷി​തറാ​ലി​യി​ല്‍ മ​ഞ്ഞ​യും ചു​വ​പ്പും നി​റ​ത്തി​ലു​ള്ള തൊ​പ്പി​ക​ള്‍ അ​ണി​ഞ്ഞും കൊ​ടി​ക​ളേ​ന്തി​യും ആ​യി​ര​ങ്ങ​ളാ​ണ് അ​ണി​നി​ര​ന്ന​ത്. ചെ​ണ്ട​മേ​ള​ത്തി​ന്‍റേ​യും നാ​സി​ക് ബാ​ന്‍​ഡി​ന്‍റേ​യും അ​ക​മ്പ​ടി​യോ​ടെ ച​ട്ട​യും മു​ണ്ടും പോ​ലു​ള്ള പ​ര​മ്പ​രാ​ഗ​ത ക്രൈ​സ്ത​വ​വേ​ഷ​ങ്ങ​ള്‍ അ​ണി​ഞ്ഞെ​ത്തി​യ കു​രു​ന്നു​ക​ള്‍ റാ​ലി​യി​ലെ കൗ​തു​ക​ക്കാ​ഴ്ച​യാ​യി​രു​ന്നു.

വ​യ​നാ​ട് മു​ണ്ട​ക്കൈ ദു​ര​ന്തം ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​യു​ടെ നി​ശ്ച​ല​ദൃ​ശ്യ​ങ്ങ​ളും ശ്ര​ദ്ധേ​യ​മാ​യി​രു​ന്നു. വെ​ള്ള​രി​ക്കു​ണ്ട് ടൗ​ണ്‍ ചു​റ്റി റാ​ലി സെ​ന്‍റ് എ​ലി​സ​ബ​ത്ത് സ്‌​കൂ​ള്‍ ഗ്രൗ​ണ്ടി​ല്‍ സ​മാ​പി​ച്ചു.