കു​ണ്ട​ന്നൂ​ർ അ​ങ്ക​മാ​ലി ദേ​ശീ​യ​പാ​ത: പ​രാ​തി​ക​ളു​ടെ ഹി​യ​റിം​ഗ് ന​ട​ത്തി
Sunday, October 6, 2024 4:30 AM IST
മ​ര​ട്: കു​ണ്ട​ന്നൂ​ർ-​അ​ങ്ക​മാ​ലി ദേ​ശീ​യ​പാ​ത​യു​ടെ സ്ഥ​ല​മെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ര​ട് വി​ല്ലേ​ജി​ൽ പ​രാ​തി ന​ൽ​കി​യ നൂ​റോ​ളം ഭൂ​വു​ട​മ​ക​ളു​ടെ ഹി​യ​റിം​ഗ് നെ​ട്ടൂ​ർ പ്രി​യ​ദ​ർ​ശി​നി ഹാ​ളി​ൽ ന​ട​ന്നു. ഹി​യ​റിം​ഗ് ന​ട​ക്കു​ന്ന​ത​റി​ഞ്ഞ് പ​ദ്ധ​തി പ്ര​ദേ​ശ​ത്തെ കൂ​ടു​ത​ലാ​ളു​ക​ൾ എ​ത്തി​യ​തോ​ടെ മ​ര​ട് ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ ആ​ന്‍റ​ണി ആ​ശാം​പ​റ​മ്പി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​ശ​ദീ​ക​ര​ണ​യോ​ഗം സം​ഘ​ടി​പ്പി​ച്ചു.

പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ൾ എ​ൻ​എ​ച്ച് 66 ഭൂ​മി ഏ​റ്റെ​ടു​ക്ക​ൽ വി​ഭാ​ഗം ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ സ​ന്ധ്യാ​ദേ​വി വി​ശ​ദീ​ക​രി​ച്ചു. മ​ര​ട് ന​ഗ​ര​സ​ഭ വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ റി​യാ​സ് കെ.​മു​ഹ​മ്മ​ദ്, ദേ​ശീ​യ​പാ​ത വി​ഭാ​ഗം റ​വ​ന്യൂ ഇ​ൻ​സ്പെ​ക്ട​ർ വി​നോ​ദ് കു​മാ​ർ, പി.​എ​സ്. അ​ബൂ​ബ​ക്ക​ർ, സ​രി​ത പ്ര​ഭാ​ക​ർ, സീ​നി​യ​ർ സൂ​പ്ര​ണ്ട് ടി.​എ​സ്. ജ​യ​ശ്രീ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.