ക​ണ്ണ​വം തൊ​ടീ​ക്ക​ള​ത്ത് സാ​മൂ​ഹ്യ വി​രു​ദ്ധ​രു​ടെ ആ​ക്ര​മണം : സി​സി​ടി​വി കാ​മ​റ​യും കൊ​ടി​തോ​ര​ണ​ങ്ങ​ളും ന​ശി​പ്പി​ച്ചു
Saturday, October 5, 2024 7:14 AM IST
കൂ​ത്തു​പ​റ​മ്പ്: ക​ണ്ണ​വ​ത്തി​ന​ടു​ത്ത് തൊ​ടീ​ക്ക​ളം ശി​വ​ക്ഷേ​ത്രം ജം​ഗ്ഷ​നി​ൽ ക​ണ്ണ​വം പോ​ലീ​സി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ൽ സ്ഥാ​പി​ച്ച സി​സി​ടി​വി കാ​മ​റ സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ ന​ശി​പ്പി​ച്ചു. സ​മീ​പ​ത്ത് ത​ന്നെ​യു​ള്ള രാ​ഷ്‌​ട്രീ പാ​ർ​ട്ടി​ക​ളു​ടെ ബോ​ർ​ഡു​ക​ളും കൊ​ടി​ക​ളും ന​ശി​പ്പി​ച്ചു.

ഇ​ന്ന​ലെ രാ​വി​ലെ പ്ര​ദേ​ശ​വാ​സി​ക​ളാ​ണ് സി​സി​ടി​വി കാ​മ​റ​ക​ളും രാ​ഷ്‌​ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ കൊ​ടി​തോ​ര​ണ​ങ്ങ​ളും ന​ശി​പ്പി​ച്ച നി​ല​യി​ൽ ക​ണ്ട​ത്. ഇ​വ​ർ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് ക​ണ്ണ​വം പോ​ലീ​സും ബോം​ബ് സ്ക്വാ​ഡും ഡോ​ഗ് സ്ക്വാ​ഡും പ​രി​ശോ​ധ​ന ന​ട​ത്തി. ക​ഴി​ഞ്ഞ ദി​വ​സംഇ​തേ ജം​ഗ്ഷ​നി​ലെ എ​ൻ.​ഇ. ബാ​ല​റാ​മി​ന്‍റെ സ്മൃ​തി മ​ണ്ഡ​പ​ത്തി​ന്‍റെ കൈ​വ​രി​ക​ൾ​ക്ക് കേ​ടു​പാ​ടു​ക​ൾ വ​രു​ത്തി​യി​രു​ന്നു. ഇ​തി​ന്‍റെ അ​ന്വേ​ഷ​ണം ന​ട​ത്തി വ​രു​ന്ന​തി​നി​ടെ​യാ​ണ് പ്ര​ദേ​ശ​ത്ത് വീ​ണ്ടും സാ​മൂ​ഹ്യ വി​രു​ദ്ധ​രു​ടെ അ​ക്ര​മം ഉ​ണ്ടാ​യ​ത്.

ഇ​തി​നു മു​മ്പും ഈ ​മേ​ഖ​ല​യി​ൽ സാ​മൂ​ഹ്യ​വി​രു​ദ്ധ​രു​ടെ അ​ക്ര​മം ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ന്നും കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു. സം​ഭ​വ​ത്തി​ൽ ഊ​ർ​ജി​ത​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി വ​രി​ക​യാ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. പ​രി​ശോ​ധ​ന​യി​ൽ ക​ണ്ണ​വം എ​സ്ഐ സു​നി​ൽ​കു​മാ​ർ,സി​പി​ഒ വി​ശ്വ​നാ​ഥ​ൻ, ബോം​ബ് സ്ക്വാ​ഡ് എ​സ്ഐ സി.​അ​ശോ​ക​ൻ, എ​എ​സ്ഐ സി.​പി. ബി​നീ​ഷ്, സി​പി​ഒ കെ.​ ജി​ജി​ൻ​രാ​ജ്, ഡോ​ഗ് സ്ക്വാ​ഡ് ഓ​ഫീ​സ​ർ നി​ജീ​ഷ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.