വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​ഠ​ന പി​ന്തു​ണ​യു​മാ​യി ഭ​വ​ന സ​ന്ദ​ർ​ശ​നം
Saturday, October 5, 2024 7:22 AM IST
നെ​ല്ലി​ക്കു​റ്റി: സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് ഹൈ​സ്കൂ​ളി​ൽ "കൂ​ടെ 2024' എ​ന്ന പേ​രി​ൽ പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ഭ​വ​ന സ​ന്ദ​ർ​ശ​ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. അ​ധ്യാ​പ​ക​ർ, സ്കൂ​ൾ പി​ടി​എ ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ഭ​വ​ന സ​ന്ദ​ർ​ശ​നം. പ​ത്താം ക്ലാ​സി​ൽ പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​ഠ​ന പി​ന്തു​ണ ന​ൽ​കു​ന്ന​തി​നു​ള്ള സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്കു​ക​യെ​ന്ന​താ​ണ് ഇ​തി​ലൂ​ടെ ല​ക്ഷ്യ​മാ​ക്കു​ന്ന​ത്.

ഭ​വ​ന സ​ന്ദ​ർ​ശ​ന പ​രി​പാ​ടി സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​മാ​ത്യു ഓ​ലി​യ്ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ൾ മു​ഖ്യാ​ധ്യാ​പ​ക​ൻ സി​ബി ഫ്രാ​ൻ​സി​സ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് സൈ​ജു ഇ​ല​വു​ങ്ക​ൽ, മ​ദ​ർ പി​ടി​എ പ്ര​സി​ഡ​ന്‍റ് റീ​ന സ​ജി, സീ​നി​യ​ർ അ​സി​സ്റ്റ​ന്‍റ് മ​ജി മാ​ത്യു, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ബി​ജു എം. ​ദേ​വ​സ്യ, വി​ദ്യാ​രം​ഗം ക​ൺ​വീ​ന​ർ കെ.​സി. ലി​സി, അ​ധ്യാ​പ​ക​രാ​യ കെ.​ജെ. തോ​മ​സ്, ഷം​സു​ദ്ദീ​ൻ ഇ​ഞ്ചി​ക്ക​ല​ക​ത്ത് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.