ന​ട​നവി​സ്മ​യമായി അ​ജി​ന
Friday, October 4, 2024 6:28 AM IST
ക​ണ്ണൂ​ർ: മോ​ഹി​നി​യാ​ട്ട​ത്തി​ൽ ആ​റാം വ​ർ​ഷ​വും ന​ട​ന വി​സ്മ​യം തീ​ർ​ത്ത് അ​ജി​ന രാ​ജ്. പ​ള്ളി​ക്കു​ന്ന് പ്ര​തീ​ക്ഷ ഭ​വ​ൻ സ്പെ​ഷ​ൽ സ്കൂ​ളി​ൽ സെ​ക്ക​ൻ​ഡ​റി ത​ല​ത്തി​ലാ​ണ് പ​ഠ​നം. മോ​ഹി​നി​യാ​ട്ട​ത്തി​ൽ ആ​റ് വ​ർ​ഷം തു​ട​ർ​ച്ച​യാ​യി മ​ത്സ​രി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും നാ​ല് ത​വ​ണ എ ​ഗ്രേ​ഡ് നേ​ടി.

നൃ​ത്ത​ത്തി​ൽ ക​ഴി​വ് തെ​ളി​യി​ച്ച അ​ജി​ന ടെ​ലി​വി​ഷ​ൻ പ​രി​പാ​ടി​ക​ളി​ലൂ​ടെ നേ​ര​ത്തെ ത​ന്നെ ശ്ര​ദ്ധേ​യ​യാ​ണ്. തി​രു​വ​ന​ന്ത​പു​ര​ത്ത് ഗോ​പി​നാ​ഥ് മു​തു​കാ​ടി​ന്‍റെ മാ​ജി​ക് പ്ലാ​ന​റ്റി​ൽ​നി​ന്നും ഒ​രു വ​ർ​ഷം പ​രി​ശീ​ല​നം നേ​ടി​യി​ട്ടു​ണ്ട്.

ക​ലാ​ഭ​വ​ൻ മ​ണി​യു​ടെ പേ​രി​ലു​ള്ള പ്ര​തി​ഭാ പു​ര​സ്കാ​ര​വും സാ​മൂ​ഹി​ക നീ​തി വ​കു​പ്പി​ന്‍റെ ടാ​ല​ന്‍റ് സ​ർ​ട്ടി​ഫി​ക്ക​റ്റും ല​ഭി​ച്ചി​ട്ടു​ണ്ട്. കു​ച്ചു​പ്പി​ടി, ഭ​ര​ത​നാ​ട്യം എ​ന്നീ ഇ​ന​ങ്ങ​ളും അ​ഭ്യ​സി​ക്കു​ന്നു​ണ്ട്. ദു​ബാ​യി​ൽ പോ​ക​ണ​മെ​ന്നാ​ണ് അ​ജി​ന​യു​ടെ ഏ​റ്റ​വും വ​ലി​യ ആ​ഗ്ര​ഹം.പാ​പ്പി​നി​ശേ​രി വെ​സ്റ്റ് സ്വ​ദേ​ശി​യാ​ണ്. രാ​ജ​ന്‍റെ​യും പ്ര​സ​ന്ന​യു​ടേ​യും മ​ക​ളാ​ണ്.