നി​രീ​ക്ഷ​ണ കാ​മ​റ​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു
Thursday, October 3, 2024 5:32 AM IST
ഇ​രി​ട്ടി: ഇ​രി​ട്ടി ന​ഗ​ര​സ​ഭ​യി​ൽ വി​വി​ധയിടങ്ങളി​ൽ മാ​ലി​ന്യം ത​ള്ളു​ന്ന​ത് ത​ട​യാ​നും പ​ഴ​ശി ജ​ലാ​ശ​യം മാ​ലി​ന്യ​വി​മു​ക്ത​മാ​യി സം​ര​ക്ഷി​ക്കു​ന്ന​തി​നു​മാ​യി ന​ഗ​ര​സ​ഭ സ്ഥാ​പി​ച്ച നി​രീ​ക്ഷ​ണ കാ​മ​റ​ക​ളുടെ ഉ​ദ്ഘാ​ട​നം മു​നി​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ൺ കെ. ​ശ്രീ​ല​ത നി​ർ​വ​ഹി​ച്ചു. ന​ഗ​ര​സ​ഭ​യു​ടെ വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി 24 സി​സി​ടി​വി കാ​മ​റ​ക​ളാ​ണ് സ്ഥാ​പി​ച്ച​ത്. ഇ​തോ​ടെ ന​ഗ​രം മു​ഴു​വ​ൻ സ​മ​യ​വും കാ​മ​റ നി​രീ​ക്ഷ​ണ​ത്തി​ലാ​യി മാ​റി.

വൈ​സ് ചെ​യ​ർ​മാ​ൻ പി.​പി.​ ഉ​സ്മാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി. ​ര​ഘു ശു​ചി​ത്വ പ്ര​തി​ജ്ഞ ചൊ​ല്ലി കൊ​ടു​ത്തു. സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ എ.​കെ. ര​വി​ന്ദ്ര​ൻ, കെ. ​സു​രേ​ഷ്, കൗ​ൺ​സി​ല​ർ​മാ​രാ​യ വി.​പി. അ​ബ്ദു​ൾ റ​ഷീ​ദ്, യു.​കെ.​ ഫാ​ത്തി​മ, ക്ലീ​ൻ സി​റ്റി മാ​നേ​ജ​ർ കെ.​വി.​ രാ​ജി​വ​ൻ, ഹ​രി​ത കേ​ര​ള മി​ഷ​ൻ ആ​ർ​പി ​ജ​യ​പ്ര​കാ​ശ് പ​ന്ത​ക്ക, ആ​സൂ​ത്ര​ണ സ​മി​തി ഉ​പാ​ധ്യ​ക്ഷ​ൻ കെ.​ആ​ർ. അ​ശോ​ക​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.